അന്യായ യാത്രാസുഖം, നല്ല മൈലേജ്! 5 പേരടങ്ങുന്ന ഫാമിലിക്ക് പറ്റിയ കാർ; പുത്തൻ സിറ്റിയുടെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിൽ മുഖംമിനുക്കി വിപണിയിലെത്തിയിരിക്കുകയാണ് പുത്തൻ ഹോണ്ട സിറ്റി. 2020-ൽ തലമുറ മാറ്റം ലഭിച്ച അഞ്ചാംതലമുറ ആവർത്തനത്തിലേക്ക് മറ്റൊരു ഫെയ്‌സ്‌ലിഫ്റ്റ് കൂടി കൊണ്ടുവരുമ്പോൾ ഡിസൈൻ പൂർണമായും പൊളിച്ചെഴുതിയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിശാലമായ ഉൾവശം, യാത്രാസുഖം, വിശ്വാസ്യത എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കിടയിൽ ഇന്നും പ്രിയപ്പെട്ട കാർ ഇത്തരത്തിലൊരു മാറ്റത്തോടെ വിപണിയിലെത്തുമ്പോൾ ആരായാലും ഒന്ന് നോക്കിനിന്ന് പോവും. നിലവിലുള്ള മെക്കാനിക്കൽ കരുത്ത് നിലനിർത്തിക്കൊണ്ട് തന്നെ കൂടുതൽ ഷാർപ്പായ സ്റ്റൈലിംഗും നൂതന ഫീച്ചറുകളും നൽകാനാണ് ഈ ഫെയ്‌സ്‌ലിഫ്റ്റിലൂടെ ഹോണ്ട ശ്രമിച്ചിരിക്കുന്നത്.

എന്തായാലും കൂടുതൽ സുന്ദരനായി എത്തിയ സിറ്റിക്ക് മുഖ്യശത്രുക്കളായ എസ്‌യുവികളെ നേരിടാനാവുമോ എന്നതാണ് കണ്ടറിയേണ്ടത്. അതിന് മുമ്പ് ലുക്കിലും ഫീച്ചറുകളിലും കൂടുതൽ മിടുക്കനായി എത്തിയ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എങ്ങനെയുണ്ടെന്നറിയാൻ പലർക്കും ആഗ്രഹമുണ്ടാവും അല്ലേ. അവർക്കായിതാ മോഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ഞങ്ങളുടെ റിവ്യൂ വിശേഷങ്ങൾ വായിക്കാം.

New Honda City Facelift Review

എക്സ്റ്റീരിയർ

മുമ്പത്തേക്കാൾ സ്പോർട്ടിയായ മുൻഭാഗമാണ് 2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോഴുള്ളത്. സൈഡ് വെന്റുകളും സ്കിഡ് പ്ലേറ്റ് പോലുള്ള ഘടകങ്ങളുമുള്ള പുതിയ ബമ്പർ കാറിന് കൂടുതൽ കരുത്തുറ്റ ലുക്ക് നൽകുന്നു. കൂടുതൽ റോഡ് പ്രസൻസ് നൽകാൻ ഈ മാറ്റങ്ങൾ സഹായിക്കുന്നുണ്ട്. ബ്ലാക്ക് ആൻഡ് ക്രോം പശ്ചാത്തലത്തിലുള്ള പുതിയ ഹോണ്ട ലോഗോയാണ് ഗ്രില്ലിൽ നൽകിയിരിക്കുന്നത്. പഴയ മോഡലിൽ കണ്ടിരുന്ന ക്രോം സ്ട്രിപ്പ് ഇതിൽ ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഡിആർഎൽ സ്ട്രിപ്പോടു കൂടിയ സ്ലീക്ക് ഹെഡ്‌ലൈറ്റുകളാണ് ഇപ്പോൾ ഹോണ്ട സിറ്റിയിലുള്ളത്. എന്നാൽ ഈ പുതിയ പതിപ്പിൽ പ്രത്യേക ഫോഗ് ലാമ്പുകൾ നൽകിയിട്ടില്ല. അങ്ങനെ മുൻവശം മൊത്തത്തിൽ കളറായിട്ടുണ്ടെന്ന് പറയാം. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ സിറ്റിയുടെ അടിസ്ഥാന രൂപഘടനയിൽ മാറ്റമില്ല. 16 ഇഞ്ച് അലോയ് വീലുകൾ അതേ വലുപ്പത്തിൽ തുടരുന്നുണ്ടെങ്കിലും പേൾ ബ്ലാക്ക് ഡിസൈനും ബ്രഷ്ഡ് ക്രോം ടച്ചുമാണ് കാറിന് ഭംഗി നൽകുന്നത്.

New Honda City Facelift Review

ബോഡി കളറിലുള്ള ഒആർവിഎമ്മുകളിൽ 360 ഡിഗ്രി ക്യാമറയും ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് ക്യാമറയും വശങ്ങളിലെ രസക്കാഴ്ച്ചയാണ്. സൺറൂഫും ഷാർക്ക് ഫിൻ ആന്റിനയും മാറ്റമില്ലാതെ തുടരുന്നതും കാണാം. പിൻഭാഗത്തേക്ക് വന്നാലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ടെയിൽ ലാമ്പുകളുടെ ആകൃതി പഴയതുപോലെയാണെങ്കിലും ഡാർക്കൻഡ് ഇഫക്റ്റുള്ള ക്ലിയർ ലെൻസ് ഹൗസിംഗാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഡിഫ്യൂസർ ഘടകങ്ങളുള്ള പുതിയ ബമ്പർ കൂടുതൽ സ്പോർട്ടിയാണ്. ബൂട്ട് ലിഡിലെ ഡക്ക്-ടെയിൽ സ്പോയിലർ കാറിന്റെ ലുക്ക് പൂർണമാക്കുന്നു.

ഇന്റീരിയർ

യാത്രാസുഖത്തിനും പ്രായോഗികതയ്ക്കുമാണ് 2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളം മുൻഗണന നൽകുന്നത്. മികച്ച കുഷ്യനിംഗുള്ള സീറ്റുകൾ യാത്രക്കാർക്ക് നല്ല പിന്തുണ നൽകുന്നുണ്ട്. പിൻസീറ്റിൽ ധാരാളം ലെഗ്‌റൂമും അണ്ടർ-തൈ സപ്പോർട്ടും ലഭ്യമാണെന്നതിനാൽ യാത്രകൾ സുഖകരമാവും. അങ്ങനെ ഏതുതരം ദീർഘദൂര യാത്രകൾക്കും കാർ അനുയോജ്യമാകുന്നു. പിന്നിലെ യാത്രക്കാർക്കായി ഫോൾഡ്-ഡൗൺ സെൻട്രൽ ആംറെസ്റ്റ് ഉണ്ടെങ്കിലും അതിന്റെ ഉയരം ചിലർക്ക് അല്പം അസൗകര്യമായേക്കാം.

New Honda City Facelift Review

മൂന്ന് ഹെഡ്‌റെസ്റ്റുകൾ പിന്നിലുണ്ടെങ്കിലും അവ അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല. രണ്ട് കപ്പ് ഹോൾഡറുകൾ, എസി വെന്റുകൾ, രണ്ട് ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഡോർ പോക്കറ്റുകൾ എന്നിവ പിൻഭാഗത്തെ സൗകര്യങ്ങളാണ്. ഇൻ്റീരിയറിലെ പ്രധാന മാറ്റം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. വയർലെസ് ആൻഡ്‌റോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഇതിൽ ലഭ്യമാണ്. മീഡിയ ഫംഗ്‌ഷനുകൾക്കായുള്ള ജെസ്റ്റർ കൺട്രോളാണ് മറ്റൊരു പ്രത്യേകത.

രണ്ട് വിരലുകൾ ഉപയോഗിച്ച് വോളിയം നിയന്ത്രിക്കാനും നാല് വിരലുകൾ കൊണ്ട് സിസ്റ്റം മ്യൂട്ട് ചെയ്യാനും സാധിക്കും. കടുത്ത വെയിലിൽ ടച്ച്സ്ക്രീനിന്റെ വിസിബിലിറ്റി അത്ര മികച്ചതാണെന്ന് തോന്നുന്നില്ല. ലളിതവും ഫലപ്രദവുമായ സിംഗിൾ-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റമാണ് ഹോണ്ട സിറ്റിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാണ് പുതിയൊരു ഫീച്ചർ.

New Honda City Facelift Review

അനലോഗ് സ്പീഡോമീറ്ററും 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും ചേർന്നതാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. വാഹനത്തെക്കുറിച്ചുള്ള വിവിധ വിവരങ്ങൾ ഈ സ്ക്രീനിൽ തെളിയും. ടിൽറ്റ്, ടെലിസ്കോപ്പിക് അഡ്ജസ്റ്റ്‌മെന്റുകളുള്ള സ്റ്റിയറിംഗ് വീലും ഡ്രൈവിംഗിന് അടിപൊളിയാണ്. ഹോണ്ട സെൻസിംഗ് (ADAS) ഫീച്ചറുകൾ നിയന്ത്രിക്കാനുള്ള ബട്ടണുകളും സ്റ്റിയറിംഗിലുണ്ട്. ആവശ്യമെങ്കിൽ ചില ADAS ഫംഗ്‌ഷനുകൾ ഡ്രൈവർക്ക് ഓഫ് ചെയ്യാനും സാധിക്കും.

പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, 360 ഡിഗ്രി വ്യൂ നൽകുന്ന ക്യാമറ ബട്ടൺ എന്നിവ മുൻവശത്തെ സൗകര്യങ്ങളാണ്. ഇൻഡിക്കേറ്റർ ഇടുമ്പോൾ പ്രവർത്തിക്കുന്ന ബ്ലൈൻഡ്-സ്പോട്ട് ക്യാമറ ലെയ്ൻ മാറുന്നത് കൂടുതൽ സുരക്ഷിതമാക്കാനും സഹായിക്കും. ഹൈബ്രിഡ് പതിപ്പിൽ ഇ:സിവിടി ഗിയർ സെലക്ടറാണ് നൽകിയിരിക്കുന്നത്. ക്ലൈമറ്റ് കൺട്രോളിനായി ഫിസിക്കൽ നോബുകൾ തന്നെ നൽകിയത് ഡ്രൈവിംഗിനിടെ ഉപയോഗിക്കാൻ എളുപ്പമാണ്. വയർലെസ് ചാർജർ, 12V സോക്കറ്റ്, ടൈപ്പ്-എ, ടൈപ്പ്-സി പോർട്ടുകൾ എന്നിവയും ഓട്ടോ-ഹോൾഡ് ഫീച്ചറുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഇതിലുണ്ട്.

New Honda City Facelift Review

പ്രാക്‌ടിക്കാലിറ്റി

എഞ്ചിൻ ഓപ്ഷനുകൾക്കനുസരിച്ച് ബൂട്ട് സ്പേസിൽ മാറ്റമുണ്ടാകും. സ്ട്രോംഗ് ഹൈബ്രിഡ് (e:HEV) വേരിയന്റിൽ ബാറ്ററി പായ്ക്ക് ഉള്ളതിനാൽ ബൂട്ട് കപ്പാസിറ്റി ഏകദേശം 310 ലിറ്ററായി കുറയുന്നുണ്ട്. സാധാരണ പെട്രോൾ പതിപ്പുകളെ അപേക്ഷിച്ച് ഇത് കുറവാണ്. കൂടുതൽ ലഗേജ് കൊണ്ടുപോകേണ്ടവർക്ക് സാധാരണ പെട്രോൾ സിറ്റി ആയിരിക്കും അനുയോജ്യം. ഭാരം കുറഞ്ഞ ബൂട്ട് ലിഡ് ആയതിനാൽ ആർക്കും ഇത് എളുപ്പത്തിൽ തുറക്കാനും അടയ്ക്കാനും സാധിക്കും.

ഡ്രൈവിംഗ് എങ്ങനെയുണ്ട്

മെക്കാനിക്കൽ വശങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയ സിറ്റിയും എത്തുന്നത്. ഞങ്ങൾ പരീക്ഷിച്ച സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് 125 bhp കരുത്തിൽ പരമാവധി 253 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ യോഗ്യമാണഅ. ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെയാണ് ഈ കരുത്ത് ലഭ്യമാകുന്നത്. സസ്പെൻഷൻ സെറ്റപ്പിൽ മാറ്റമില്ലാത്തതിനാൽ യാത്രാസുഖവും ഹാൻഡ്‌ലിംഗും മികച്ചതായി തുടരുന്നു. മോശം റോഡുകളിലും സിറ്റി മികച്ച സ്ഥിരത പുലർത്തുന്നുണ്ട്. സ്റ്റിയറിംഗ് റെസ്പോൺസും പഴയ മോഡലിന് സമാനമാണ്.

ഹൈബ്രിഡ് പതിപ്പിലെ ഇസിവിടി ഗിയർബോക്സ് സുഗമമായ പവർ ഡെലിവറി ഉറപ്പാക്കുന്നുണ്ടേ. നോൺ-ഹൈബ്രിഡ് മോഡലുകളിൽ സിവിടി ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ഗിയർബോക്സ് തിരഞ്ഞെടുക്കാം. കുഴികളും കല്ലുകളും നിറഞ്ഞ റോഡുകളിലും യാത്രക്കാർക്ക് വലിയ കുലുക്കമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. അതിനാൽ നല്ല യാത്രാസുഖമുള്ള 5-സീറ്റർ ഫാമിലി കാർ നോക്കുന്നവർക്ക് കണ്ണുംപൂട്ടി പുത്തൻ സിറ്റി വാങ്ങിക്കാവുന്നതാണ്.

Article Published On: Saturday, May 30, 2026, 11:30 [IST]
English summary
New honda city facelift review design specs driving impression in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X