ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഇന്ത്യൻ വാഹന വിപണിയിലെ സ്റ്റാറ്റസ് സിംബലാണ് ഹോണ്ട സിറ്റി എന്ന പ്രീമിയം സി-സെഗ്മെന്റ് സെഡാൻ. 1998 ലാണ് മോഡൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഹോണ്ട സിറ്റിയുടെ വരവോടെ പെർഫോമൻസ്, ഹാൻഡിലിംഗ്, റിഫൈൻമെന്റ് എന്നിവയ്ക്കായി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ നിലവാരം സ്ഥാപിക്കപ്പെടുകയും ചെയ്‌തു. ഹോണ്ടയുടെ VTEC എഞ്ചിൻ അന്നും ഇന്നും പലരുടെയും പ്രിയങ്കരമായ സാങ്കേതികവിദ്യയുമായി.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഏകദേശം 25 വർഷങ്ങൾക്ക് മുമ്പാണ് സിറ്റി സെഡാന്റെ ആദ്യ മോഡൽ എത്തുന്നതെങ്കിലും പിന്നീട് ഏകദേശം രണ്ടര പതിറ്റാണ്ടുകൾക്കിടെ വാഹനത്തിന്റെ പല തലമുറമാറ്റങ്ങൾക്കും ഇന്ത്യ സാക്ഷ്യംവഹിച്ചു. നിലവിൽ സിറ്റിയുടെ അഞ്ചാം തലമുറയും നാലാം തലമുറയും ഒരുമിച്ചാണ് ഹോണ്ട വിൽക്കുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

കൂടാതെ ഒരു പുതിയ സാങ്കേതികവിദ്യ നിറഞ്ഞ ഹോണ്ട സിറ്റിയെയും അടുത്തിടെ ഇന്ത്യക്കായി കമ്പനി സമ്മാനിച്ചു. അതെ ഹൈബ്രിഡ് സംവിധാവുമായി എത്തിയ സിറ്റിയെ കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. ശരിക്കും പറഞ്ഞാൽ ഇന്ത്യയിലെ സമ്പൂർണ ഹൈബ്രിഡ് കാറായി സിറ്റി e:HEV പതിപ്പിനെ മുന്നിൽ നിർത്താം. മോഡലിനെ കുറിച്ച് കൂടുതലറിയാൻ ഹൈബ്രിഡ് ഹോണ്ട സിറ്റിയുടെ റിവ്യൂ വിശേഷങ്ങളിക്ക് കടക്കാം.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഡിസൈനും സ്റ്റൈലും

ഒറ്റനോട്ടത്തിൽ, സ്റ്റാൻഡേർഡ് മോഡലിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും ഹൈബ്രിഡിൽ നിലനിർത്തിയിട്ടുണ്ടെന്ന് ഏതൊരാൾക്കും മനസിലാക്കാം. എന്നാൽ ഒന്നു സൂക്ഷമമായി പരിശോധിച്ചാൽ e:HEV സ്‌പോർട്‌സിന്റെ ചെറിയ മാറ്റങ്ങൾ വെളിപ്പെടും. ഗ്രില്ലിന് മുകളിൽ കട്ടിയുള്ള ക്രോം സ്ട്രിപ്പുകളാണ് ഒഴുകുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഗ്രില്ലിൽ സ്റ്റാൻഡേർഡ് മോഡലിൽ കാണപ്പെടുന്ന തിരശ്ചീന സ്ലാറ്റുകൾക്ക് വിരുദ്ധമായി ഗ്രില്ലിൽ ഇപ്പോൾ ഒരു ഹണികോമ്പ് പാറ്റേണാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഇരുവശത്തുമായി എൽഇഡി ഹെഡ്‌ലാമ്പുകൾ സ്റ്റാൻഡേർഡ് മോഡലിലേതു പോലെ തന്നെ നിലനിർത്തിയിട്ടുമുണ്ട്. ഫോഗ് ലാമ്പ് ഹൗസിംഗും പൂർണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

പുതിയ ഹോണ്ട ലോഗോയാണ് മുന്നിലുള്ള മാറ്റങ്ങൾ പൂർത്തീകരിക്കുന്നത്. ഇത് ഒരു ഹൈബ്രിഡ് വാഹനമാണെന്ന് പറയാതെ പറയാൻ നീല ആക്‌സന്റുകളാലാണ് ഇത് മെനഞ്ഞെടുത്തിരിക്കുന്നത്. സൈഡ് പ്രൊഫൈലിലെ മിക്ക ഡിസൈനും സ്റ്റൈലും ശൈലുയും അതേപടി നിലനിർത്താനും ജാപ്പനീസ് ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഇതിന് ബ്ലാക്ക്-ഔട്ട് ബി-പില്ലർ, ക്രോം ഡോർ ഹാൻഡിലുകൾ, ഷാർക്ക്-ഫിൻ ആന്റിന, ശക്തമായ ഷോൾഡർ ലൈൻ എന്നിവയും ലഭിക്കുന്നുണ്ട്. അതേ 16 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളുമാണ് ഹോണ്ട സിറ്റി ഹൈബ്രിഡിന് ലഭിക്കുന്നത്. എന്നാൽ പുതുമ നിലനിർത്തുന്നതിനായി വീലിലെ ഗൺമെറ്റൽ ഗ്രേ ബിറ്റുകൾക്ക് പകരം ഗ്ലോസി ബ്ലാക്ക് ഫിനിഷാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

വശക്കാഴ്ച്ചയിലെ മറ്റൊരു മാറ്റം ഇടത് റിയർവ്യൂ മിററിന് താഴെയായി ഒരു ക്യാമറ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ്. ഡ്രൈവർ ലെഫ്റ്റ് ടേൺ ഇൻഡിക്കേറ്റർ ഓണാക്കുമ്പോൾ ഈ ക്യാമറ ഇൻഫോടെയ്ൻമെന്റ് സ്ക്രീനിലേക്ക് ഇമേജറി നൽകുന്നു. ഇത് ഡ്രൈവർക്ക് ഇടതു സൈഡിലെ വ്യക്തമായ കാഴ്ച്ച നൽകാനാണ് സഹായിക്കുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

സിറ്റി ഹൈബ്രിഡിന്റെ പിൻഭാഗത്തും വലിയ മാറ്റമൊന്നും ഹോണ്ട നടപ്പിലാക്കിയിട്ടില്ല. ഇതിന് ഇപ്പോൾ ബൂട്ട് ലിഡിൽ ഒരു ലിപ് സ്‌പോയിലർ ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ ബൂട്ടിൽ ബ്ലൂ ആക്‌സന്റോടുകൂടിയ പുതുക്കിയ ഹോണ്ട ലോഗോയും കാണാനാവും. എന്നിരുന്നാലും ഏറ്റവും വലിയ മാറ്റം ഒരു ഫാക്സ് കാർബൺ ഫൈബർ ഫിനിഷ് ലഭിക്കുന്ന വലിയ ഡിഫ്യൂസറിന്റെ സാന്നിധ്യമാണ്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ചുരുക്കിപ്പറഞ്ഞാൽ പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റി കാഴ്ച്ചയിൽ അതിശയിപ്പിക്കുന്ന ഒരു കാറാണ്. കൂടാതെ പുതിയ ഹൈബ്രിഡ് വേരിയന്റിൽ ഭൂരിഭാഗം ഡിസൈനും സ്റ്റൈലിംഗും നിലനിർത്തുന്നതിൽ ഹോണ്ട സമർദ്ധമായി ചിന്തിച്ചിട്ടുമുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഇന്റീരിയർ

ചങ്കി ഡോർ ഹാൻഡിലുകളിൽ പിടിച്ച് ഡോർ തുറക്കുമ്പോൾ തന്നെ മനോഹരമായ പുതിയ ഡ്യുവൽ ടോൺ അകത്തളമായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഐവറി, ബ്ലാക്ക് ഇന്റീരിയർ നിറം പുതിയതാണ്. ഐവറി ലെതർ ഇൻസൈഡുകൾ പ്രീമിയവും ആഡംബരവുമുള്ളതാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വൃത്തിയുള്ളതും മികച്ചതും മനോഹരവുമായ ഇന്റീരിയറുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാനാവും.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലുകളും അതിമനോഹരമായാണ് നൽകിയിരിക്കുന്നത്. ഏറ്റവും മികച്ച സ്റ്റിയറിംഗ് വീലുകൾ നിർമിക്കുന്നതിൽ പേരുകേട്ടവരാണ് ഹോണ്ട. ഓഡിയോ, വോയ്‌സ് കമാൻഡുകൾ, ക്രൂയിസ് കൺട്രോൾ, ചില ADAS സവിശേഷതകൾ എന്നിവയ്‌ക്കായി മൗണ്ട്ഡ് കൺട്രോളുകളും ലഭിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിനായി ലെയ്ൻ കീപ്പ് അസിസ്റ്റിനും മുന്നിലുള്ള വാഹനത്തിലേക്കുള്ള ദൂരം നിയന്ത്രിക്കാനും പ്രത്യേക ബട്ടണുകൾ സമ്മാനിച്ചിട്ടുണ്ട് കമ്പനി.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

സ്റ്റിയറിംഗ് വീലിന് പിന്നിൽ അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇടംപിടിച്ചിരിക്കുന്നത്. സ്പീഡോമീറ്റർ ഒരു അനലോഗ് ഫോർമാറ്റിൽ നൽകിയപ്പോൾ ഇടതുവശത്ത് 7.0 ഇഞ്ച് TFT ഡിസ്പ്ലേയും ഹോണ്ട നൽകിയിരിക്കുന്നത്. തികച്ചും ഫലപ്രദമായ ഈ യൂണിറ്റിൽ നിന്നും വാഹനത്തെ സംബന്ധിച്ച മിക്ക കാര്യങ്ങളും അറിയാനാവും.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഹൈബ്രിഡ് ഡ്രൈവ് മോഡുകൾ, പവർ സോഴ്‌സ്, ഓഡോമീറ്റർ, റീജൻ ഗേജ്, പവർ യൂസേജ് ഗേജ്, റേഞ്ച്, നിലവിലെ ഇന്ധന ഉപഭോഗം തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളാണ് ഇത് പ്രദർശിപ്പിക്കുന്നത്. സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും കമ്പനി കൊടുത്തിട്ടുണ്ട്. എന്നാൽ ഇവ ഗിയർബോക്സിന് വേണ്ടിയുള്ളതല്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഡാഷ്‌ബോർഡിന്റെ പാസഞ്ചർ സൈഡിൽ വുഡ് ഫിനിഷുള്ള ഒരു പ്ലാസ്റ്റിക് സ്ട്രിപ്പും കാണാം. അത് ഇന്റീരിയറിന് പ്രീമിയവും ആഡംബരവുമായ ഫീൽ നൽകാൻ ഏറെ സഹായിച്ചിട്ടുണ്ടെന്നു വേണം പറയാൻ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഇത് വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുകയും ഉപയോഗിക്കാൻ വളരെ എളുപ്പവുമായ യൂണിറ്റാണ്. ഇൻഫോടെയ്ൻമെന്റിന്റെ പ്രവർത്തനം വളരെ ലളിതമാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ? എന്നാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സജ്ജീകരണം വയർലെസ് രീതിയെ സപ്പോർട്ട് ചെയ്യുന്നില്ല എന്നകാര്യം വളരെ നിരാശയുളവാക്കുന്ന ഒരു കാര്യമാണ്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

6-സ്പീക്കർ ഓഡിയോ സിസ്റ്റമാണ് ഹോണ്ട സിറ്റി ഹൈബ്രിഡിലെ മറ്റൊരു ആകർഷകമായ കാര്യം. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനുള്ള കൺട്രോളുകൾ കാണാം. ഒരു എൽസിഡി സ്ട്രിപ്പ്, ഫാൻ സ്പീഡ്, ടെംപ്രേച്ചർ, എയർ-ഫ്ലോ ഡയറക്ഷൻ തുടങ്ങിയ വിവരങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സെന്റർ കൺസോൾ ചെറുതായി ഉയർത്തിയിട്ടുണ്ട്. രണ്ട് കപ്പ് ഹോൾഡറുകൾ, മൊബൈൽ ഫോൺ സ്ഥാപിക്കാൻ രണ്ട് സ്ലോട്ടുകൾ, ഗിയർ ലിവർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് പാഡാണ് ഇന്റീരിയറിൽ നഷ്‌ടപ്പെടുത്തിയ ഒരു പ്രധാന സവിശേഷത.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

പ്രായോഗികതയും ബൂട്ട് സ്പേസും

ആദ്യ തലമുറ മുതൽ ഹോണ്ട സിറ്റി എപ്പോഴും ഒരു പ്രായോഗിക സെഡാൻ ആയിരുന്നു. കാലക്രമേണ പുതിയ തലമുറകൾ എത്തിയതോടെ അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കിയെങ്കിലും പ്രായോഗികത നിലനിർത്താനും കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. വർഷങ്ങളായി കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമായി നിലനിൽക്കാൻ കഴിയുന്നത് കൈയ്യടി അർഹിക്കുന്ന ഒന്നാണ്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

പുതിയ ഹോണ്ട സിറ്റി e:HEV സ്റ്റോറേജിനായി ധാരാളം ക്യൂബിഹോളുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഡോർ പോക്കറ്റുകൾക്ക് 1-ലിറ്റർ ബോട്ടിലും പിന്നെ കുറച്ച് സാധനങ്ങൾ കൂടിയും ഉൾക്കൊള്ളാൻ കഴിയും. സെന്റർ കൺസോളിലെ ആംറെസ്റ്റിനകത്തും ചെറിയ സ്റ്റോറേജ് സ്പേസ് കമ്പനി നൽകിയിട്ടുണ്ട്. ഈ സെഗ്‌മെന്റിലെ ഏറ്റവും സൗകര്യപ്രദമായ സീറ്റുകളിൽ ഒന്നാണ് സിറ്റി സെഡാനുള്ളത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

പിൻ സീറ്റുകൾ ഈ സുഖകരമായ അനുഭവത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. ലെഗ് റൂം, ക്നീ റൂം, ഹെഡ് റൂം എന്നിവയെല്ലാം മികച്ചതാണ്. പിന്നിലെ യാത്രക്കാർക്ക് സെന്റർ കൺസോളിൽ ഘടിപ്പിച്ച റിയർ എസി വെന്റുകൾ, രണ്ട് 12V ചാർജർ സ്ലോട്ടുകൾ, കപ്പ്‌ഹോൾഡറുകളോട് കൂടിയ ഒരു ഫോൾഡ് ഡൗൺ ആംറെസ്റ്റ് എന്നിങ്ങനെയുള്ള മറ്റ് സൗകര്യങ്ങളും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ബൂട്ട് സ്പേസിന്റെ കാര്യത്തിൽ ഹോണ്ട സിറ്റിക്ക് ഒരിക്കലും ഒരു കുറവുണ്ടായിട്ടില്ല. എന്നാൽ ഹൈബ്രിഡിലേക്ക് വരുമ്പോൾ കാര്യങ്ങൾ അൽപം പുതുമയുള്ളതാണ്. സ്റ്റാൻഡേർഡ് സിറ്റിയേക്കാൾ ബൂട്ട് സ്പേസ് വളരെ കുറവാണെന്നാണ് പറഞ്ഞുവരുന്നത്. ഹൈബ്രിഡ് പവർട്രെയിനിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് ബൂട്ടിൽ സ്ഥാപിച്ചിരിക്കുന്നതിനാലാണ് ഈ കുറവ് വന്നിരിക്കുന്നത്. തൽഫലമായി ബൂട്ട് സ്പേസ് ഏകദേശം 200 ലിറ്ററോളം കുറഞ്ഞ് 306 ലിറ്ററായി മാറി.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

എഞ്ചിൻ, ഹൈബ്രിഡ് ഡ്രൈവ്ട്രെയിൻ

എഞ്ചിൻ, ഡ്രൈവ്ട്രെയിൻ എന്നിവയുടെ കാര്യത്തിൽ ഹോണ്ട സിറ്റി എല്ലായ്പ്പോഴും വളരെ ശ്രദ്ധേയമായ ഒരു കാറാണെന്നു വേണം. ഇതിനു അടിവരയിടുന്നതാണ് പുതിയ ഹൈബ്രിഡ് പതിപ്പും. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലിഥിയം-അയൺ ബാറ്ററിയും ചേർന്ന് 1.5 ലിറ്റർ i-VTEC ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റി ഹൈബ്രിഡിന് തുടിപ്പേകുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഇത് 126 bhp കരുത്തിൽ പരമാവധി 253 Nm torque ന്റെ സംയുക്തമായ പവർ കണക്കാണ് നൽകുന്നത്. ഈ ഡ്രൈവ്‌ട്രെയിൻ സിസ്റ്റം ഹോണ്ട സിറ്റിക്ക് ഒന്നിലധികം ഡ്രൈവ് മോഡുകൾ നൽകുകയും ചെയ്യുന്നുണ്ട്. അവ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഇവി ഡ്രൈവ്

ഹോണ്ട സിറ്റി e:HEV എന്ന ഹൈബ്രിഡ് വാഹനം ഒരു ശുദ്ധമായ ഇലക്ട്രിക് വാഹനമായി പ്രവർത്തിക്കാൻ പ്രാപ്തമാണ്. ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ ഇത് ഡിഫോൾട്ടായി ഇവി ഡ്രൈവ് മോഡിലേക്ക് മാറും. ഈ അവസ്ഥയിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ‘ഇവി' ഇൻഡിക്കേറ്ററും ദൃശ്യമാകും. ഇവി മോഡിൽ ഡ്രൈവ് ചെയ്യുന്നത് വളരെ ലളിതമാണ്. ഇതിനായി ഗിയർ ലിവർ ഡി അല്ലെങ്കിൽ ബി മോഡിലേക്ക് ഷിഫ്റ്റ് ചെയ്താൽ മതിയാവും.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഹൈബ്രിഡ് ഡ്രൈവ്

ഹോണ്ട സിറ്റി e:HEV ശക്തമായ ഒരു ഹൈബ്രിഡ് സംവിധാനമാണ് അവതരിപ്പിക്കുന്നത്. സിറ്റിയിൽ അൽപം ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ നിന്നും അൽപം കൂടി വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഹൈബ്രിഡ് ഡ്രൈവ് പ്രവർത്തിക്കുന്നത്. ഹൈബ്രിഡ് ഡ്രൈവിൽ പെട്രോൾ എഞ്ചിൻ സജീവമാണ്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

എന്നാൽ ജനറേറ്റർ-മോട്ടോർ ഉപയോഗിച്ച് കരുത്ത് ഉത്പാദിപ്പിക്കുന്നുവെന്നു മാത്രം. ഈ വികസിപ്പിക്കുന്ന പവർ പിൻവശത്തുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാനായാണ് ഉപയോഗിക്കുന്നത്. അതേ ബാറ്ററി പിന്നീട് വീലുകളെ ചലിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിന് ശക്തി നൽകുന്നു.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

എഞ്ചിൻ ഡ്രൈവ്

ഈ ഡ്രൈവ് മോഡിൽ ഇലക്ട്രിക് മോട്ടോർ പൂർണമായും ഓഫ് ചെയ്യുകയും ക്ലച്ച് ഇടപഴകുകയും ചെയ്യുന്നു. ഇത് eCVT ഗിയർബോക്‌സ് വഴി നേരിട്ട് ഫ്രണ്ട് വീലുകളിലേക്ക് പവർ നൽകാൻ എഞ്ചിനെ അനുവദിക്കുന്നു. ഈ ഡ്രൈവ് മോഡ് ഹൈവേ വേഗതയിലോ കനത്ത ആക്സിലറേഷനിലോ പ്രവർത്തിക്കും.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

നിലവിലെ ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മോഡ് ഏതെന്ന് വാഹനം തീരുമാനിക്കുകയും അതിലേക്ക് സ്വയമേവ മാറുകയും ചെയ്യുന്നു എന്നതാണ് ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ പ്രത്യേകത. ഹൈബ്രിഡിൽ നിന്ന് എഞ്ചിൻ ഡ്രൈവിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന കിക്ക്ഡൗൺ വളരെ വലുതാണ്. ഹാർഡ് ആക്‌സിലറേഷനിൽ ഈ എഞ്ചിൻ ശബ്ദം കേൾക്കാനാകും.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

വാഹനത്തിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന പ്രാഥമിക ലക്ഷ്യം കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയുകയും ചെയ്യുന്നുണ്ട്. ഇന്ധന ഉപഭോഗം കുറയുന്നത് ഹോണ്ടയ്ക്ക് ഒരു അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ അവതരിപ്പിക്കാൻ പര്യാപ്തമാണ്. ഒരു അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ ഒരു സാധാരണ ഫോർ-സ്ട്രോക്ക് എഞ്ചിൻ പോലെയാണ്. കംപ്രഷൻ സ്ട്രോക്കിൽ മാത്രം വ്യത്യാസമുണ്ടെന്നു മാത്രം.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഹോണ്ട സിറ്റി ഹൈബ്രിഡ് എനർജി റീജനറേഷനും അനുവദിക്കുന്നുണ്ട്. ഗിയർ ലിവർ 'ബിയിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കൂടാതെ പാഡിൽ ഷിഫ്റ്ററുകളുടെ ഉപയോഗം വരുന്നതും ഇവിടെയാണ്. ഗിയറുകൾ മാറ്റുന്നതിനുപകരം റീജനറേഷന്റെ തോത് കൂട്ടാനോ കുറയ്ക്കാനോ പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിക്കുന്നു.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

ഹോണ്ട സിറ്റി ഹൈബ്രിഡിനൊപ്പം ADAS ഫീച്ചറുകളും ഈ സെഗ്‌മെന്റിലേക്ക് അരങ്ങേറി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് ഇതുവഴി സെഡാന് ലഭിക്കുന്നത്. ഈ സവിശേഷതകളിഷ ചിലത് പ്രവർത്തിക്കാൻ വാഹനം 72 കിലോമീറ്റർ വേഗത്തിലായിരിക്കണം എന്നതും നെറ്റിചുളിക്കാവുന്ന ഒരു കാര്യമാണ്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

കാറിന്റെ ഹാൻഡ്‌ലിംഗ് മികവിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാൻ ഹോണ്ട തയാറായിട്ടില്ല. ബാറ്ററി പായ്ക്കിന്റെ ഭാരം ഉൾക്കൊള്ളുന്നതിനായി പിൻ സസ്‌പെൻഷൻ പരിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും സിറ്റി ഹൈബ്രിഡിന്റെ ഡ്രൈവിംഗിൽ ഇത് പ്രകടമാവുന്നില്ല. ബോഡി റോൾ തീരെയില്ലാത്തതിനാൽ യാത്ര വളരെ സുഖകരമാണ്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

സുരക്ഷയും പ്രധാന സവിശേഷതകളും

പുതിയ സിറ്റി ഹൈബ്രിഡിന്റെ സുരക്ഷാ കാര്യങ്ങളിൽ ഹോണ്ട കാര്യമായ ഊന്നൽ നൽകിയിട്ടുണ്ട്. ADAS സവിശേഷതകൾ കൂടാതെ മറ്റ് നിരവധി സുരക്ഷാ സാങ്കേതികവിദ്യകളും കാറിൽ അവതരിപ്പിക്കുന്നുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

സുരക്ഷാ സവിശേഷതകൾ;

• ഹോണ്ട സെൻസിംഗ് ടെക്നോളജീസ്

• കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം

• റോഡ് മിറ്റിഗേഷൻ സിസ്റ്റം

• ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം

• അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ

• ഓട്ടോ ഹൈ-ബീം

• ബ്രേക്ക് ഹോൾഡ്

• ആറ് എയർബാഗുകൾ

• ഹിൽ സ്റ്റാർട്ട് അസിസ്റ്റ്

• വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്

• എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ്

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

പ്രധാന സവിശേഷതകൾ

• 8.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്

• വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ

• 6-സ്പീക്കർ ഓഡിയോ സിസ്റ്റം

• എൽഇഡി ലൈറ്റിംഗ്

• 7.0-ഇഞ്ച് TFT ഇൻഫോടെയ്ൻമെന്റ്

• വൺ-ടച്ച് സൺറൂഫ് ഓപ്പറേഷൻ

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പുത്തൻ Honda City, റിവ്യൂ വിശേഷങ്ങൾ അറിയാം

കളർ ഓപ്ഷനുകൾ

• റേഡിയന്റ് റെഡ് മെറ്റാലിക്

• മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്

• പ്ലാറ്റിനം വൈറ്റ് പേൾ

• ലൂണാർ സിൽവർ മെറ്റാലിക്

• ഗോൾഡൻ ബ്രൗൺ മെറ്റാലിക്

More from DriveSpark

Article Published On: Monday, May 2, 2022, 11:00 [IST]
English summary
New honda city hybrid review design interior engine performance and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X