ആദ്യ കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കും, പുത്തൻ ബൊലേറോയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ ഇതാ

പുതിയ മാറ്റങ്ങളോടെ ഇന്ത്യക്കാരുടെ മനംകവരാനായി എത്തിയിരിക്കുകയാണ് മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ ബൊലേറോ. ഒരേ രൂപത്തിലും ഭാവത്തിലും നിരത്തുകൾ ഭരിക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായെങ്കിലും ആളുകൾക്ക് ബൊലേറോയോട് മടുപ്പൊന്നും തോന്നിയിട്ടില്ലെന്ന് വേണം പറയാൻ. എങ്കിലും ചെറിയ ചില നവീകരണങ്ങൾ ഈ വർക്ക്ഹോഴ്‌സിന് ആവശ്യമാണെന്ന് കമ്പനി മനസിലാക്കിയിരുന്നു. ഒപ്പം ചില ഉപഭോക്താക്കളും വാഹനത്തിലേക്ക് ചില മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചുള്ള പരിഷ്ക്കാരങ്ങളാണ് ഇപ്പോൾ ബൊലേറോയ്ക്ക് ലഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ എസ്‌യുവിയുടെ B8 വേരിയന്റിന്റെ ഫസ്റ്റ് ലുക്ക് റിവ്യൂവിലേക്ക് കടന്നാലോ.

വില: ഈ അപ്‌ഡേറ്റിനൊപ്പം മഹീന്ദ്ര ഒരു പുതിയ ടോപ്പ്-സ്പെക്ക് B8 ട്രിമ്മും അവതരിപ്പിച്ചിട്ടുണ്ട്. പഴയത് പോലെ തന്നെ താങ്ങാനാവുന്ന വില നിലവാരം തന്നെയാണ് മഹീന്ദ്ര തങ്ങളുടെ വർക്ക്ഹോഴ്‌സിന് സമ്മാനിച്ചിരിക്കുന്നത്. B4, B6, B6 (O), B8 എന്നിങ്ങനെ നാല് വേരിയന്റുകളിൽ വരുന്ന 2025 മഹീന്ദ്ര ബൊലേറോയ്ക്ക് 7.99 ലക്ഷം രൂപ മുതൽ 9.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

New Mahindra Bolero Facelift First Look Review

ഡിസൈൻ: ടോപ്പ് വേരിയന്റിന് കമ്പനി സ്റ്റെൽത്ത് ബ്ലാക്ക് എന്ന പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. മുൻവശത്ത് പുതിയ ഡിസൈനിലുള്ള ഗ്രില്ലും, ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള താഴത്തെ ബമ്പറും എസ്‌യുവിയെ സ്റ്റൈലാക്കുന്നുണ്ട്. ഹെഡ്‌ലാമ്പുകൾക്ക് പഴയ രൂപം തന്നെയാണ് നൽകിയിരിക്കുന്നത്. മികച്ച കാഴ്ച്ചയ്ക്കായി ഫോഗ്‌ ലൈറ്റുകളും നൽകിയിട്ടുണ്ട്. 15-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് വാഹനത്തിന്റെ വശങ്ങളെ മനോഹരമാക്കുന്നത്.

മുൻവശത്ത് നിന്ന് പിൻവശത്തേക്ക് നീങ്ങുന്ന ഒരു ഗ്ലോസ് ബ്ലാക്ക് ബോഡി ക്ലാഡിംഗും മഹീന്ദ്ര ബൊലേറോയിൽ നൽകിയിട്ടുണ്ട്. പിൻഭാഗത്ത് ബൊലേറോ ടോപ്പ് എൻഡ് B8 വേരിയന്റിൽ ബ്രാൻഡഡ് കവറുള്ള സ്പെയർ വീലും, പുതിയ ടെയിൽ ലൈറ്റുകളുമാണ് കാണാനാവുക. റിയർ പാർക്കിംഗ് സെൻസറുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ടെന്നതും കൈയടി നേടുന്ന കാര്യമാണ്.

New Mahindra Bolero Facelift First Look Review

എന്നാൽ പാർക്കിംഗ് ക്യാമറയില്ലെന്നത് പ്രത്യേകം ഓർമിക്കാം. പിന്നിൽ വൈപ്പറും വാഷറും ഉണ്ടെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. പക്ഷേ ഡീഫോഗറിന്റെ അഭാവം ഇപ്പോഴും നിഴലിക്കുന്നുണ്ട്. പിന്നിലെ വൈപ്പർ വാഷറിനായുള്ള വയറിംഗ് പുറത്ത് കാണാവുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. കൂടാതെ ഇതിലേക്കുള്ള ഫ്ലൂയിഡ് നിറയ്ക്കുന്നത് പ്രത്യേക ടാങ്കിലൂടെയാണ്.

എഞ്ചിനും പെർഫോമൻസും: പുത്തൻ ബൊലേറോയുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി നവീകരണങ്ങൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മെക്കാനിക്കലായി കാര്യമായ മാറ്റങ്ങളൊന്നും കാണാനാവില്ല. മുൻഗാമിയിലുണ്ടായിരുന്ന അതേ 1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന എഞ്ചിന് 75 bhp കരുത്തിൽ പരമാവധി 210 Nm ടോർക്ക് വരെ നൽകാനാവും.

New Mahindra Bolero Facelift First Look Review

അതായത് എഞ്ചിനിലും ഗിയർബോക്സിലും മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് സാരം. എന്നാൽ മികച്ച റൈഡ് നിലവാരം ഉറപ്പാക്കുന്നതിനായി സസ്പെൻഷൻ ട്യൂൺ ചെയ്തിട്ടുണ്ടെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. മൈലേജിലും മോശക്കാരനല്ല കക്ഷി. എസ്‌യുവിക്ക് ലിറ്ററിന് 16 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനാൽ സാധാരണക്കാരുടെ പോക്കറ്റ് ആശാൻ കീറില്ല.

ഫീച്ചറുകളും സേഫ്റ്റിയും: ബൊലേറോ B8 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെൻ്റ് സിസ്റ്റം പോലുള്ള സന്നാഹങ്ങളോടെയാണ് വരുന്നത്. എന്നാൽ ആൻഡ്രോയിഡ് ഓട്ടോ അല്ലെങ്കിൽ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി പോലുള്ള മോഡേൺ ഫീച്ചറുകളെയൊന്നും സപ്പോർട്ട് ചെയ്യുന്നില്ല. സുരക്ഷാ ഫീച്ചറുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു.

ലഭ്യതയും എതിരാളികളും: ഏറ്റവും പുതിയ മഹീന്ദ്ര ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ഇപ്പോൾ ലഭ്യമാണ്. ഡെലിവറി ഉടൻ ആരംഭിക്കും.നാല് മീറ്ററിൽ താഴെ നീളമുള്ള ബോഡി-ഓൺ-ഫ്രെയിം എസ്‌യുവി എന്ന നിലയിൽ ബൊലേറോയ്ക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല. എല്ലായ്പ്പോഴും വിശ്വസനീയവും ഉപയോഗപ്രദവുമായ ഒരു വർക്ക്‌ഹോഴ്‌സായി ഇത് തുടരുന്നുമുണ്ട്.

More from DriveSpark

Article Published On: Monday, October 6, 2025, 17:00 [IST]
English summary
New mahindra bolero facelift first look review design features engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X