പോക്കറ്റിന് ഇണങ്ങിയ ഓട്ടോമാറ്റിക് എസ്‌യുവി, മാഗ്നൈറ്റ് എഎംടി റിവ്യൂ വിശേഷങ്ങൾ ഇതാ...

ഇന്ത്യയിൽ ഒരുകാലത്ത് ആരും കയറാത്തൊരു ഷോറൂമായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റേത്. പറയത്തക്ക നല്ല വണ്ടികളൊന്നുമില്ലാതെ കാലിയായി കിടന്ന ഡീലർഷിപ്പുകൾക്ക് വീണ്ടും നല്ലകാലം സമ്മാനിച്ച മോഡലാണ് മാഗ്നൈറ്റ്. 2020 നമ്മളെ സംബന്ധിച്ച് കൊവിഡ് മഹാമാരിയുടെ പിടിലായ വർഷമായിരുന്നു. എന്നാൽ നിസാനെ സംബന്ധിച്ച് ഈ വർഷം തികച്ചും വലിയൊരു നേട്ടത്തിന്റെ ഓർമായാണ്.

2020 ഡിസംബറിലാണ് മാഗ്നൈറ്റ് വിപണിയിൽ അവതരിപ്പിച്ചത്. അങ്ങനെ 2021 മുതൽ ഇങ്ങ് 2023 വരെ ഈയൊരൊറ്റ തട്ടുപൊളിപ്പൻ വാഹനത്തിന്റെ ബലത്തിലാണ് നിസാൻ ഓടിത്തിമിർത്തത്. എന്നാൽ പോയ വർഷം ടാറ്റ പഞ്ചും ഇക്കൊല്ലം ഹ്യുണ്ടായി എക്സ്റ്ററും മൈക്രോ സ്പോർട് യൂട്ടിലിറ്റി സെഗ്മെന്റിലേക്ക് എത്തിയത് മാഗ്നൈറ്റിന് വലിയൊരു തിരിച്ചടിയായിരുന്നു. ഇതിനെ മറികടക്കാനായി എസ്‌യുവിയുലേക്ക് പുതിയൊരു പ്രതിരോധ മരുന്ന് കുത്തിവെച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

Nissan Magnite EZ-Shift Review

മറ്റൊന്നുമല്ല, കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് മാഗ്നൈറ്റ് ഓട്ടോമാറ്റിക് പതിപ്പുകളെ ലഭ്യമാക്കുന്ന മരുന്നായിരുന്നു ഇത്. അടുത്തിടെയായി ഏവരും കാത്തിരുന്ന എഎംടി ഗിയർബോക്‌സ് നിസാന്റെ കുഞ്ഞൻ എസ്‌യുവിയിലേക്കും വന്നെത്തിയിരിക്കുകാണിപ്പോൾ. നേരത്തെ അൽപം ചിലവേറിയ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരുന്നു മാഗ്നൈറ്റിൽ ഉണ്ടായിരുന്നത്. ഇതിന് പകരമായാണ് സഹപങ്കാളിയായ റെനോയിൽ നിന്നും എഎംടി കടമായി എടുത്ത് പുതിയ EZ ഷിഫ്റ്റ് എന്നൊരു വേരിയന്റിന് നിസാൻ രൂപം കൊടുക്കുമ്മക്,

5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) മാഗ്നൈറ്റിന്റെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ എത്തുമ്പോൾ ഡ്രൈവ് ചെയ്യാൻ എങ്ങനെയുണ്ടാവുമെന്ന് അറിയാൻ നിങ്ങൾക്കും ഏറെ താത്പര്യം ഉണ്ടാവുമല്ലേ. സിറ്റി ഡ്രൈവിംഗിന് ഒരു ബജറ്റ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ക്ലച്ച്ലെസ് എസ്‌യുവി തിരയുന്നവർക്ക് അനുയോജ്യമാവുന്ന നിസാൻ മാഗ്നൈറ്റ് EZ ഷിഫ്റ്റ് വേരിയന്റിന്റെ ഫസ്റ്റ് ഡ്രൈവ് റിവ്യൂ വിശേഷങ്ങളിലേക്ക് നമുക്ക് കടന്നാലോ?

Nissan Magnite EZ-Shift Review

മാഗ്നൈറ്റ് EZ ഷിഫ്റ്റ് ഡിസൈൻ: കാഴ്ച്ചയിലും ഡിസൈനിലും ഒരു മാറ്റങ്ങളുമില്ലാതെയാണ് നിസാൻ തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയിലേക്ക് പുതിയ എഎംടി ഗിയർബോക്‌സ് ഓപ്ഷൻ കൊണ്ടുവന്നിരിക്കുന്നത്. EZ-ഷിഫ്റ്റ് എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നതു തന്നെ. പിൻഭാഗത്ത് ഇതിനെ സൂചിപ്പിക്കുന്ന ഒരു EZ-ഷിഫ്റ്റ് ബാഡ്ജ് ലഭിക്കുമ്പോൾ, ഇന്റീരിയറിൽ അൽപ്പം വ്യത്യസ്തമായ ഗിയർ ഷിഫ്റ്റർ ഉൾപ്പെടുത്തിയിരിക്കുന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസമായി എടുത്തു പറയാനാവുന്നത്.

പുതിയ ലിവർ അതിന്റെ ഗ്ലോസി ക്രോം സെന്ററിൽ വ്യത്യസ്ത മോഡുകൾക്കായുള്ള സെലക്‌ടറും ഉപയോഗിക്കുന്നുണ്ട്. ഇനി എന്താണ് സംഭവമെന്ന് കൂടുതൽ വിശദമായി പറഞ്ഞു തരാം. മാഗ്നൈറ്റിലെ പുതിയ EZ-ഷിഫ്റ്റ് എഎംടി ഗിയർബോക്‌സ് നാച്ചുറലി ആസ്പിറേറ്റഡ് 1.0 ലിറ്റർ ത്രീ-സിലിണ്ടർ എഞ്ചിൻ മോഡലുകൾക്കായി മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത് വണ്ടിയുടെ ടർബോ പതിപ്പുകൾക്ക് സിവിടി ഓട്ടോമാറ്റിക്കാവും ഉണ്ടാവുക.

Nissan Magnite EZ-Shift Review

പുതിയ ഗിയർബോക്‌സ് 71 bhp കരുത്തിൽ പരമാവധി 96 Nm torque തന്നെയാണ് നൽകുന്നത്. അതായത് പവർ കണക്കുകളിൽ ഒന്നുംതന്നെ മാറ്റമില്ലെന്ന് സാരം. എന്നാൽ പവർ ഡെലിവറി അൽപം മടുപ്പുളവാക്കിയേക്കാം. പക്ഷേ സിറ്റി ഡ്രൈവിംഗിനെ ലക്ഷ്യംവെച്ചുള്ളതായതിനാൽ കുറ്റം പറയാനുമാവില്ല. പവർ ഡെലിവറി ലീനിയർ ആയിരിക്കുമ്പോൾ, അത് ആസ്വദിക്കാൻ സ്വീറ്റ് സ്പോട്ടിനടുത്ത് ഡ്രൈവ് ചെയ്യുകയും വേണം.

അതായത് പെർഫോമൻസ് ഡ്രൈവിംഗ് അല്ലെങ്കിൽ കാല് കൊടുത്താൽ ചീറിപ്പായണം എന്നുള്ളവരൊന്നും നിസാൻ മാഗ്നൈറ്റിന്റെ എഎംടിയിലേക്ക് വരേണ്ടതില്ലെന്ന് പറയാം. പുതിയ EZ-ഷിഫ്റ്റ് ഗിയർബോക്‌സ് സാധാരണ ഡ്രൈവിംഗിൽ തികച്ചും വിശ്വസനീയമാണെന്ന് തന്നെ പറയാം. സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിൽ അടിപൊളിയായി തന്നെ പ്രവർത്തിക്കുന്നുണ്ട്. വേഗത്തിലുള്ള ഷിഫ്റ്റിംഗും എടുത്തു പറയേണ്ട കാര്യമാണ്.

Nissan Magnite EZ-Shift Review

മാഗ്‌നൈറ്റ് EZ-ഷിഫ്റ്റിലെ മാനുവൽ മോഡിൽ അപ്‌ഷിഫ്റ്റുകൾ മടിയനാണ്. അതിനാൽ തന്നെ ഓവർടേക്കിംഗ് ഒക്കെ വളരെ കരുതലോടെയും ശ്രദ്ധിച്ചും വേണം ചെയ്യാൻ. മാനുവൽ മോഡിലേക്ക് മാറിയുള്ള ഡൗൺഷിഫ്റ്റിംഗ് ഇക്കാര്യം കൂടുതൽ എളുപ്പമാക്കിയേക്കാം. മാഗ്‌നൈറ്റിന്റെ NVH ലെവലുകൾ കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. എന്നാൽ പുതിയ എഎംടി വേരിയന്റിന്റെ ക്യാബിനിനുള്ളിൽ ഞങ്ങൾ വലിയ വ്യത്യാസമൊന്നും കണ്ടില്ലെന്നതാണ് യാഥാർഥ്യം.

ഇനി പുതിയ എഎംടി മോഡലിന്റെ മറ്റ് കാര്യങ്ങളിലേക്ക് വന്നാൽ കാര്യമായ ഒരു പരിഷ്ക്കാരവും ഇല്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഡ്രൈവിംഗിൽ സ്റ്റിയറിങ് വളരെയധികം ഫീഡ്‌ബാക്ക് നൽകുന്നില്ലെങ്കിലും സിറ്റി സാഹചര്യങ്ങളിൽ കറങ്ങുന്നത് എളുപ്പമുള്ള കാര്യമാക്കുന്നുണ്ട്. ഉയർന്ന വേഗതയിൽ സ്റ്റിയറിംഗ് വീലിന് അൽപ്പം ഭാരം അനുഭവപ്പെടുന്നുവെന്നും പറയേണ്ടതാണ്. മാഗ്‌നൈറ്റിലും സസ്പെൻഷൻ സ്റ്റിഫറായി മാറ്റമില്ലാതെ തുടരുന്നു ഉയർന്ന വേഗതയിൽ മിക്ക ബമ്പുകളും റട്ടുകളും അനായാസം മറികടക്കാൻ സഹായിക്കുന്നുമുണ്ട്.

Nissan Magnite EZ-Shift Review

ബോഡി റോളും ശ്രദ്ധേയമാണെന്ന് വേണം പറയാൻ. കോർണറിംഗിലും വണ്ടി അത്ര കോൺഫിഡൻസ് നൽകുന്നില്ലെന്ന കാര്യവും ശ്രദ്ധിക്കണം. ഇനി ഡിസൈനിലേക്ക് വന്നാൽ എക്സ്റ്റീരിയർ ഡിസൈൻ മുതൽ L-ആകൃതിയിലുള്ള ഡിആർഎല്ലുകൾ, ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ഫങ്കി അലോയ്‌ വീലുകൾ, വലിയ വീലാർച്ചുകൾ, സ്‌കൾപ്പഡ് ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാമാണ് എസ്‌യുവിയുടെ രൂപത്തിൽ ഹൈലൈറ്റാവുന്നത്.

ചുരുക്കി പറഞ്ഞാൽ ഇറങ്ങിയിട്ട് മൂന്ന് വർഷമായെങ്കിലും ഡിസൈൻ ഇതുവരെ മടുപ്പുളവാക്കിയിട്ടില്ലെന്ന് വേണം പറയാൻ. എന്നാൽ അധികം വൈകാതെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചില്ലെങ്കിൽ നിസാന്റെ കൈയിൽ നിന്നും കാര്യങ്ങൾ വിട്ടുപോയേക്കാം. പുതിയ എഎംടി ഗിയർബോക്‌സിന്റെ വരവ് എന്തായാലും വിൽപ്പനയിൽ സഹായകരമാവുമെന്നതിൽ തർക്കമൊന്നുമില്ല.

More from DriveSpark

Article Published On: Monday, October 9, 2023, 10:04 [IST]
English summary
Nissan magnite ez shift review changes specs driving impression and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X