ഫാമിലിക്ക് പറ്റിയ വലിയ 7-സീറ്റർ എസ്‌യുവി; നിസാൻ X-ട്രെയിൽ എങ്ങനെയുണ്ടെന്നറിയാം, റിവ്യൂ വിശേഷങ്ങൾ ഇതാ

ഇന്ത്യയിലെ ഇമേജ് മാഗ്നൈറ്റിലൂടെ തിരിച്ചുപിടിച്ചവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. 2020 ഡിസംബറിൽ പുറത്തിറക്കിയ ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം വലിയൊരു വിപ്ലവം തന്നെയാണ് കൊണ്ടുവന്നതെന്ന് വേണം പറയാൻ. വിപണിയിൽ എത്തിയിട്ട് നാലാം വർഷമാണെങ്കിലും തരക്കേടില്ലാതെ ആളെപ്പിടിക്കാൻ കമ്പനിക്കാവുന്നുണ്ട്. ഇതിനിടയിൽ ബ്രാൻഡിന്റെ ഇമേജ് വർധിപ്പിക്കാനായി പുത്തനൊരു മോഡലിനെ കൂടി രംഗത്തെത്തിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് എത്തിയിരിക്കുന്നത് സാക്ഷാൽ X-ട്രെയിൽ തന്നെയാണ്. പണ്ട് 2005-ൽ പുറത്തിറക്കിയ ഈ ഫാമിലി കാർ അന്ന് ക്ലച്ചുപിടിച്ചില്ലെങ്കിലും തിരിച്ചുവരവിൽ വലിയ കോളിളക്കും സൃഷ്‌ടിക്കുമെന്നാണ് അനുമാനം.

2005-ലാണ് നിസാൻ X-ട്രെയിൽ എസ്‌യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ആദ്യതലമുറ മോഡൽ നല്ലൊരു ഫാമിലി കാറായിരുന്നു എന്നതിലുപരി ഓഫ്-റോഡിംഗിന്റെ കാര്യത്തിലും കേമനായിരുന്നു. എന്നാൽ അന്ന് എന്തുകൊണ്ടോ കാര്യമായ രീതിയിൽ തിളങ്ങാനാവാതിരുന്ന എസ്‌യുവിയെ വീണ്ടും പുനരവതരിപ്പിക്കാനുള്ള ജാപ്പനീസ് ബ്രാൻഡിന്റെ തന്ത്രം ഇത്തവണ ക്ലച്ചുപിടിക്കുമെന്നാണ് അനുമാനം.

Nissan X-Trail SUV Review

2014-ൽ പിൻവലിച്ച വാഹനം പുത്തൻ മാറ്റങ്ങളോടെ എത്തുമ്പോൾ പ്രതീക്ഷക്ക് വകയുണ്ട്. ജാപ്പനീസ് എസ്‌യുവി അതിൻ്റെ പുതിയ നാലാം തലമുറ ആവർത്തനത്തിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും ഓഗസ്റ്റ് ഒന്നിന് നടക്കാനിരിക്കെ X-ട്രെയിൽ മൊത്തത്തിൽ എങ്ങനെയുണ്ടെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. അത്തരക്കാരിലേക്ക് ഇന്ന് എത്തിക്കുന്നത് എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങളിലേക്കാണ്.

ഡിസൈനും ഫീച്ചറുകളും: ആദ്യ കാഴ്ച്ചയിൽ തന്നെ ബിഗ്, ബോൾഡ് എസ്‌യുവിയായി തന്നെ X-ട്രെയിലിനെ മനസിലാക്കാം. അപ്-റൈറ്റായ മുൻവശവും ഡബിൾ വി-മോഷൻ ഗ്രില്ലിൻ്റെ ആധിപത്യവുമാണ് മുന്നിലെ ആകർഷണം. ഗ്രില്ലിന് ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്ന സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും വാഹനത്തിന് ചേല് കൊണ്ടുവരുന്നുണ്ട്. അത് സംയോജിപ്പിച്ചിരിക്കുന്ന 'U' എന്ന അക്ഷരത്തിൻ്റെ ആകൃതിയാണെന്നതും മനോഹരമായ കാഴ്ച്ചയാണ്.

Nissan X-Trail SUV Review

ഷാർപ്പർ ടോപ്പ് സെക്ഷൻ ഡിആർഎല്ലായും ടേൺ ഇൻഡിക്കേറ്ററായും പ്രവർത്തിക്കുന്നതും കിടിലമാണ്. അതേസമയം ഹെഡ്‌ലൈറ്റുകൾ ഫ്രണ്ട് ബമ്പറിൽ വീലർച്ചുകളിലേക്ക് വായു എത്തിക്കുന്ന വെൻ്റുകൾക്ക് അടുത്തായാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. താഴത്തെ എയർ വെൻ്റിനടിയിൽ ഒരു സിൽവർ ബാഷ് പ്ലേറ്റ് കൊടുത്തിരിക്കുന്നതും X-ട്രെയിലിനെ മനോഹരമാക്കുന്ന സംഗതിയാണ്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ വലിയ 20 ഇഞ്ച് അലോയ് വീലുകളിലേക്കാവും ആദ്യം കണ്ണെത്തുക.

ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, ബ്ലാക്-ഔട്ട് എ, ബി, സി പില്ലറുകൾ, ബ്രേക്ക് ലൈറ്റുകൾക്ക് ബൂമറാംഗ് ആകൃതിയിലുള്ള സിഗ്നേച്ചർ ലൈറ്റിംഗ് എലമെൻ്റ് ഫീച്ചർ ചെയ്യുന്ന റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് ഫിറ്റഡ് സ്‌പോയിലർ എന്നിവയാണ് പുതിയ നിസാൻ X-ട്രെയിലിൻ്റെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഗാംഭീര്യമുള്ള രൂപം മോഡേണും സ്റ്റൈലിഷുമാണെന്ന് തന്നെ പറയാം.

Nissan X-Trail SUV Review

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അതിഗംഭീരമായാണ് നിസാൻ ഒരുക്കിയിരിക്കുന്നത്. പുതിയ X-ട്രെയിലിൻ്റെ അകത്തേക്ക് കയറുമ്പോൾ പ്രീമിയം ഫീൽ നൽകുന്നതിന് സോഫ്റ്റ് ടച്ച് മെറ്റീരിയലുകളാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പാഡിൽ ഷിഫ്റ്ററുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, മൾട്ടി-ലേയേർഡ് ഡാഷിൻ്റെ മധ്യഭാഗത്ത് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, 360-ഡിഗ്രി ക്യാമറ പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം കമ്പനി കൊടുത്തിട്ടുണ്ട്.

ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിന് കീഴിൽ അതിൻ്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ ബട്ടണുകൾ, സെൻട്രൽ വെൻ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, USB പോർട്ട്, 12V സോക്കറ്റ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഡ്രൈവർക്കും പാസഞ്ചർ സീറ്റുകൾക്കുമിടയിലുള്ള സെൻട്രൽ സെക്ഷൻ വയർലെസ് ഫോൺ ചാർജർ, ഗിയർ ഷിഫ്റ്റർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്രൈവ് മോഡ് സ്വിച്ച്, കപ്പ് ഹോൾഡറുകൾ എന്നിവയും എസ്‌യുവിയുടെ പ്രായോഗികത വർധിപ്പിക്കുന്ന കാര്യങ്ങളാണ്.

Nissan X-Trail SUV Review

സെൻട്രൽ ആംറെസ്റ്റ് തുറന്നാൽ ഉള്ളിൽ കൂടുതൽ സ്റ്റോറേജ് സ്പേസും ലഭ്യമാവും. മൂന്ന് നിരകളുള്ള 7 സീറ്റർ എസ്‌യുവിയായാണ് നിസാൻ X-ട്രെയിൽ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. 40/20/40 സ്പ്ലിറ്റ് സജ്ജീകരണത്തിനൊപ്പം റിക്ലൈൻ ഫംഗ്‌ഷനും ഉൾക്കൊള്ളുന്ന മധ്യ നിര സീറ്റുകളും ഫ്രണ്ട് സീറ്റ് പോലെ തന്നെ സുഖകരമാണ്. തൈസ് സപ്പോർട്ട് അൽപം കൂടിയുണ്ടായിരുന്നെങ്കിലെന്ന് പലരും ആഗ്രഹിച്ചക്കാം. എന്നിരുന്നാലും ഉരമുള്ളവർക്ക് പോലും വിശാലമായ ലെഗ് സ്പേസ് രണ്ടാംനിരയിലുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

വലിയ സൺറൂഫിന്റെ സാന്നിധ്യവും അകത്തളത്തെ പ്രീമിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. X-ട്രെയിലിലെ മൂന്നാം നിര സീറ്റുകൾ കുട്ടികൾക്കാണ് ഏറ്റവും അനുയോജ്യം. വിശാലമായി ഓപ്പൺ ചെയ്യാവുന്ന ഡോറുകളും സ്ലൈഡ് ചെയ്യാവുന്ന രണ്ടാം നിര സീറ്റുകൾ ഉണ്ടായിരുന്നിട്ടും പിൻനിര അത്ര സുഖകരമാക്കാൻ നിസാന് സാധിക്കാതെ പോയിട്ടുണ്ട്. ദീർഘദൂര യാത്രകളിൽ മുതിർന്നവർ ഇരിക്കുകയാണെങ്കിൽ ചിലപ്പോൾ മടുപ്പുളവാക്കിയേക്കാം.

Nissan X-Trail SUV Review

സുരക്ഷയുടെ കാര്യത്തിൽ X-ട്രെയിൽ മോശക്കാരനല്ലെന്ന് നിസാൻ ഉറപ്പുവരുത്തിയിട്ടുണ്ട് ഏഴ് എയർബാഗുകൾ, എബിഎസ്, ഇബിഡി, വിഡിസി, ട്രാക്ഷൻ കൺട്രോൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം അടങ്ങുന്നതാണ് എസ്‌യുവിയുടെ സേഫ്റ്റി ഫീച്ചറുകൾ.

വലിപ്പവും എഞ്ചിനും: പുതിയ നിസാൻ X-ട്രെയിലിന് 4,680 മില്ലീമീറ്റർ നീളവും 1,840 മില്ലീമീറ്റർ വീതിയും 1,725 ​​മില്ലീമീറ്റർ ഉയരവും 2,705 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ചുവടുവെക്കുന്ന മോഡലിന് 210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളതെന്നും കമ്പനി പറയുന്നു. , 585 ലിറ്റർ ലഗേജ് സ്പേസിന്റെ മുഴുവൻ ശേഷിയും ആക്‌സസ് ചെയ്യുന്നതിന് മൂന്നാം നിര സീറ്റുകൾ മടക്കിവെക്കുന്നതാവും നല്ലത്.

Nissan X-Trail SUV Review

വിദേശത്ത് നിരവധി എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നതെങ്കിലും ഇന്ത്യയ്‌ക്കായുള്ള 2024 നിസാൻ X-ട്രെയിൽ എസ്‌യുവിക്ക് ഒരൊറ്റ ഓപ്ഷൻ മാത്രമേ ഉണ്ടാവുകയുള്ളൂ. 12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 1.5 ലിറ്റർ വേരിയബിൾ ജോമെട്രി ടർബോ, ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 4,800 ആർപിഎമ്മിൽ 161 bhp പവറും 2,800-3,600 ആർപിഎമ്മിൽ 300 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്.

ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായതിനാൽ തന്നെ പെർഫോമൻസിന്റെ കാര്യത്തിൽ നിസാൻ X-ട്രെയിൽ 0-100 കി.മീ/മണിക്കൂർ വേഗത വെറും 9.6 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ശേഷിയുള്ളതാണ്. ഉയർന്ന വേഗത മണിക്കൂറിൽ 200 കിലോമീറ്ററായും ജാപ്പനീസ് ബ്രാൻഡ് പരിമിതപ്പെടുത്തിയിട്ടുണ്ട്. 13.70 കിലോമീറ്റർ മൈലേജാണ് ഈ ഫുൾ-സൈസ് എസ്‌യുവിയിൽ അവകാശപ്പെടുന്നത്.

Nissan X-Trail SUV Review

ഡ്രൈവിംഗ് ഇംപ്രഷൻ: പുതിയ നിസാൻ X-ട്രെയിൽ സുഖസൗകര്യങ്ങൾക്കായി നിർമിച്ച ഒരു പക്കാ ഫാമിലി എസ്‌യുവിയാണ്. ഓടിക്കുന്ന രീതി അക്കാര്യം പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഇത് ഹൈവേകളിലും സിറ്റിയിലും പോലും വളരെ അനായാസമായി ഓടിക്കാൻ കഴിയുന്ന വാഹനമാണെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. കുറഞ്ഞ വേഗതയിൽ ഉയർന്ന കംപ്രഷൻ അനുപാതം (14:1) നിലനിർത്തുന്ന എഞ്ചിൻ മികച്ച മൈലേജും സമ്മാനിക്കും.

1.5 ലിറ്റർ എഞ്ചിൻ അൽപ്പം ശബ്‌ദമുണ്ടാക്കുന്നുണ്ടെങ്കിലും വേഗതയേറിയതായിരിക്കുമ്പോൾ ആക്‌സിലറേഷൻ ശബ്‌ദമൊന്നും ക്യാബിനിലേക്ക് കടന്നുവരുന്നതേയില്ല. ഇക്കോ, സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും എസ്‌യുവിയിലുണ്ട്. ഈ മോഡുകൾ തെരഞ്ഞെടുക്കുന്നത് അനുസരിച്ച് പെർഫോമൻസിലും സ്റ്റിയറിംഗ് ഫീലിലും മാറ്റം വരികയും ചെയ്യും. സ്റ്റാൻഡേർഡ് മോഡിൽ സ്റ്റിയറിംഗ് ലൈറ്റ്-വെയ്റ്റ് ആവുന്നതിനാൽ പാർക്കിംഗ് സുഖകരമാക്കുന്നുണ്ട്.

നിസാൻ എസ്‌യുവിയുടെ സസ്പെൻഷൻ സജ്ജീകരണം വളരെ സോഫ്റ്റ് സൈഡിലായതിനാൽ ഉയർന്ന വേഗതയിൽ പോലും കുണ്ടും കുഴിയുമെല്ലാം തികച്ചും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വളവും തിരിവുമുുള്ള റോഡുകളിൽ അൽപ്പം ബോഡി റോൾ ഉണ്ടെന്നുള്ള കാര്യവും പ്രത്യേകം ഓർമിപ്പിക്കാം. മൊത്തത്തിൽ X-ട്രെയിൽ അടിപൊളിയാണെന്ന് പറയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 23, 2024, 14:00 [IST]
English summary
Nissan x trail suv review design features engine specs performance driving impressions details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X