മിഡിൽ ക്ലാസുകാരന് പറ്റിയ ന്യൂജെൻ ഡസ്റ്റർ, 1.0 ലിറ്റർ ടർബോ എഞ്ചിൻ മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തി എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് റെനോ ഡസ്റ്റർ എന്ന ഇതിഹാസം. ഇത്രയും വലിയ മത്സരാധിഷ്ഠിതമായ സെഗ്മെമ്റിലേക്ക് വെറുതേ വന്നാൽ കളികൾ നടക്കില്ലെന്ന് കൃത്യമായി മനസിലാക്കിയ ഫ്രഞ്ച് വാഹന നിർമാതാക്കൾ നല്ല കിടിലമാക്കിയാണ് ന്യൂജെൻ ഡസ്റ്ററിന് പണിതിറക്കിയിരിക്കുന്നത്. നല്ല വില നിർണയവും സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യവും ഒന്നാന്തരം ഡിസൈനും കൂടിയായപ്പോൾ ഫ്രഞ്ച് ബ്രാൻഡിന്റെ നല്ലകാലവും തുടങ്ങി. 10.49 ലക്ഷം രൂപ മുതൽ 18.50 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇതിൽ ബേസ് വേരിയന്റ് വരെ അത്യുഗ്രനായിട്ടാണ് പണികഴിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്‌ത പെട്രോൾ എഞ്ചിൻ ഓപ്ഷനും ന്യൂജെൻ ഡസ്റ്ററിന്റെ ശക്തിയാണ്. കൂട്ടത്തിൽ ലോവർ വേരിയന്റിലുള്ള 1.0 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിൻ ഡസ്റ്റർ റിയൽ വേൾഡിൽ എങ്ങനെയുണ്ടാവുമെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവുമല്ലോ. ഡസ്റ്ററിന്റെ 1.0 ലിറ്റർ എഞ്ചിനും മാനുവൽ ഗിയർബോക്‌സുമുള്ള ടെക്നോ വേരിയന്റിന്റെ റിവ്യൂ വിശേഷങ്ങളിതാ...

Renault Duster 1 0-litre MT Review

എക്സ്റ്റീരിയർ

റെനോ ഡസ്റ്റർ 1.0 ലിറ്റർ മാനുവൽ പതിപ്പ് ഓതന്റിക്, എവല്യൂഷൻ, ടെക്നോ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ടോപ്പ് സ്പെക്ക് ടെക്നോ പ്ലസ്, ഐക്കണിക് ട്രിമ്മുകൾ നിലവിൽ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് മാത്രമുള്ളതാണ്. ഇനി കുഞ്ഞൻ എഞ്ചിനുമായി വരുന്ന ട്രിമ്മുകൾ എങ്ങനെയുണ്ടെന്ന് പറയാം. സ്കൾപ്പഡ് ബോണറ്റ്, പ്രൊമിനന്റ് ഗ്രിൽ-മൗണ്ടഡ് ഡസ്റ്റർ ലെറ്ററിംഗ്, കട്ടിയുള്ള ഫ്രണ്ട്, റിയർ സ്കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ എന്നിവയാൽ ഡസ്റ്ററിന്റെ പരുക്കൻ എസ്‌യുവി സ്വഭാവം ഇത് നിലനിർത്തുന്നുണ്ട്.

എക്സ്റ്റീരിയർ വളരെ ബേസിക്കായി തോന്നാതിരിക്കാൻ റെനോ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. 1.0 ലിറ്റർ മാനുവൽ മോഡലുകളിൽ ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, സിഗ്നേച്ചർ റിയർ ലൈറ്റ് ബാർ എന്നിവയുൾപ്പെടെ പൂർണ എൽഇഡി ലൈറ്റിംഗ് പാക്കേജ് സജ്ജീകരിച്ചിരിക്കുന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്.

Renault Duster 1 0-litre MT Review

ഉയർന്ന ട്രിമ്മുകളിൽ നിന്നുള്ള പ്രധാന വ്യത്യാസം 18 ഇഞ്ച് അലോയ് വീലുകൾക്ക് പകരം ഇതിൽ 17 ഇഞ്ച് വീലുകൾ ഉപയോഗിച്ചിരിക്കുന്നതാണ്. ഒപ്പം ഇതിന് അൽപം വ്യത്യസ്‌തമായ ഡിസൈനും ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. എങ്കിലും മൊത്തത്തിലുള്ള സ്റ്റൈലിംഗും റോഡ് പ്രസൻസും ഡസ്റ്ററിന്റെ വിലയേറിയ പതിപ്പുകളുമായി സമാനമാണെന്നത് പ്രത്യേകം പറയാം. അതിനാൽ നിരത്തിലെത്തുമ്പോൾ ഇത് വെറുമൊരു ബേസ് മോഡലാണെന്ന കാര്യം അത്രവേഗം കണ്ടുപിടിക്കാനാവില്ല.

ഇന്റീരിയർ

റെനോ ഡസ്റ്റർ 1.0 ലിറ്റർ മാനുവലിന്റെ ഡാഷ്‌ബോർഡ് ലേഔട്ട് ടോപ്പ് സ്പെക്ക് വേരിയന്റുകളുടേതിന് സമാനമാണ്. എന്നിരുന്നാലും മെറ്റീരിയലുകളിലും ട്രിമ്മിലും ചില ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ടോപ്പ് എൻഡ് ഐക്കണിക് വേരിയന്റിൽ ലഭ്യമായ ലെതറെറ്റ് അപ്ഹോൾസ്റ്ററിക്ക് പകരം ഡ്യുവൽ-ടോൺ ബ്രൗൺ-ആൻഡ്-ബ്ലാക്ക് ഫാബ്രിക് ഫിനിഷാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇത് പ്രീമിയം ഫീൽ നൽകാൻ സഹായിച്ചിട്ടുണ്ട്.

Renault Duster 1 0-litre MT Review

ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും ബ്രൗൺ ഫാബ്രിക് ട്രീറ്റ്‌മെന്റ് റെനോ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം ഉയർന്ന വേരിയന്റുകളിൽ കാണുന്ന ഫോക്സ് കാർബൺ-ഫൈബർ ട്രിം വ്യത്യസ്തമായ ഒരു വെളുത്ത ഇൻസേർട്ടിന് വഴിയൊരുക്കുന്നതും അകത്ത് കാണാം. എന്നിരുന്നാലും പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ADAS ഫംഗ്ഷനുകൾ, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, സ്റ്റിയറിംഗ് മോഡുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളൊന്നും ഇതിൽ ലഭ്യമല്ല.

പകരം ഒരു ചെറിയ 7 ഇഞ്ച് ക്ലസ്റ്റർ സ്ക്രീനാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ഉയർന്ന വേരിയന്റുകളിലെ അതേ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വയർലെസ് ഫോൺ ചാർജർ, 6 സ്പീക്കർ അർക്കാമിസ് ഓഡിയോ സിസ്റ്റം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഇലക്ട്രിക്കലായി മടക്കാവുന്ന റിയർ-വ്യൂ മിററുകൾ എന്നിവയാണ് ടെക്നോ വേരിയന്റിലെ മറ്റ് പ്രധാന സവിശേഷതകൾ.

Renault Duster 1 0-litre MT Review

റെനോ ഡസ്റ്റർ 1.0 ലിറ്റർ ടെക്നോയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ്-സീറ്റ് മൗണ്ടുകൾ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി വരുന്നുണ്ട്. ഫ്രണ്ട് സീറ്റുകൾ മികച്ച സുഖസൗകര്യങ്ങളും സപ്പോർട്ടുമാണ് നൽകുന്നത്.

പിൻ സീറ്റിലെ സുഖസൗകര്യങ്ങൾ ഡസ്റ്ററിന്റെ ശക്തികളിൽ ഒന്നാണ്. പിന്നിൽ ഉയരമുള്ള യാത്രക്കാർക്ക് വിശാലമായ ലെഗ്റൂം സ്പേസും ഹെഡ്‌റൂമും ഉണ്ട്. ഇതെല്ലാം ഫാമിലി ഉപയോഗത്തിന് വാഹനത്തെ മിടുക്കനാക്കുന്ന കാര്യങ്ങളാണ്. എസി വെന്റുകൾ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഇന്റഗ്രേറ്റഡ് കപ്പ്‌ഹോൾഡറുകളുള്ള ഫോൾഡ്-ഡൗൺ സെന്റർ ആംറെസ്റ്റ് എന്നിവയാണ് പിൻസീറ്റിലെ മറ്റ് ഹൈലൈറ്റുകൾ.

Renault Duster 1 0-litre MT Review

ക്യാബിനിൽ നിരവധി സ്റ്റോറേജ് സ്‌പെയ്‌സുകളും ക്യൂബി ഹോളുകളും ഉള്ളതിനാൽ പ്രായോഗികതയും അങ്ങേയറ്റമാണ്. അതേസമയം 518 ലിറ്റർ ബൂട്ട് സ്പേസ് സെഗ്‌മെന്റിലെ ഏറ്റവും വലുതാണെന്നും റെനോ അവകാശപ്പെടുന്നു. എന്നിരുന്നാലും ഒരു ശ്രദ്ധേയമായ പോരായ്മ സ്പെയർ വീലിന്റെ അഭാവമാണ്. അത് ഇന്നത്തെ പല മോഡേൺ കാറുകളിലും ഒഴിവാക്കപ്പെടുന്ന കാര്യമായതിനാൽ തത്ക്കാലം വിട്ടുവീഴ്ച്ച ചെയ്യാം.

ഡ്രൈവിംഗും പെർഫോമൻസും

റെനോ ഡസ്റ്റർ ടെക്നോയിൽ 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. അതായത് റെനോയുടെ കോംപാക്‌ട് എസ്‌യുവിയായ കൈഗറിലും ഇതേ യൂണിറ്റാണ് ലഭിക്കുന്നതെന്ന് സാരം. എന്നാൽ ന്യൂജെൻ ഡസ്റ്ററിലെ ഈ എഞ്ചിനിൽ ചില മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 100 bhp കരുത്തിൽ പരമാവധി 166 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

Renault Duster 1 0-litre MT Review

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഈ വേരിയന്റിലും എഞ്ചിൻ ഓപ്ഷനിലും ലഭ്യമല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. മിക്ക ത്രീ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനുകളെയും പോലെ, അൽപം വൈബ്രേഷനും കാര്യങ്ങളും ഇതിലുമുണ്ട്. കുറഞ്ഞ വേഗതയിൽ ടർബോ ലാഗ് ഉണ്ടെന്നതും എടുത്ത് പറഞ്ഞേക്കാം. എന്നാൽ പീക്ക് ടോർക്ക് നൽകുന്ന 2,000 ആർ‌പി‌എമ്മിനപ്പുറം പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുന്നുണ്ട്.

ദൈനംദിന സിറ്റി ഡ്രൈവിങ്ങിൽ റെനോ ഡസ്റ്റർ 1.0 ലിറ്റർ മാനുവൽ പക്വമായി തന്നെ കൊണ്ടുനടക്കാനാവും. പക്ഷേ ഹൈവേകളിലും കുത്തനെയുള്ള കയറ്റങ്ങളിലും ഇവൻ അൽപം മടിയനല്ലേയെന്ന് തോന്നിപ്പോയേക്കാം. എങ്കിലും ഫാമിലി അധിഷ്ഠിത മിഡ്-സൈസ് എസ്‌യുവി എന്ന നിലയിൽ ഡസ്റ്റർ ഉദ്ദേശിക്കുന്ന റോൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നുണ്ട്. ക്ലച്ച് ലൈറ്റായതിനാൽ ഡ്രൈവിംഗ് തലവേദനയാവില്ല.

Renault Duster 1 0-litre MT Review

റൈഡിംഗ് ക്വാളിറ്റിയും തരക്കേടില്ലാത്തതാണ്. വലിപ്പമേറിയ വീലുകളുള്ള ടേപ്പ് വേരിയന്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ച് മടുപ്പ് തോന്നിയേക്കാം. സസ്പെൻഷനും മികച്ച രീതിയിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ കുണ്ടും കുഴിയും അത്രവേഗം അകത്തിരിക്കുന്നവർക്ക് അനുഭവപ്പെടില്ല. ഹാൻഡിലിംഗിന്റെ കാര്യത്തിലും എല്ലാവരേയും തൃപ്ത്തരാക്കാൻ റെനോ ഡസ്റ്ററിന് സാധിക്കുന്നുണ്ട്.

മൈലേജ് ടെസ്റ്റ്

റെനോ ഡസ്റ്റർ 1.0 ലിറ്റർ മാനുവലിന് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 19.41 കിലോമീറ്ററാണെന്ന് റെനോ അവകാശപ്പെടുന്നു. കാര്യക്ഷമത പരമാവധിയാക്കാൻ എസ്‌യുവിയിൽ ഇക്കോ ഡ്രൈവിംഗ് മോഡും ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുമുണ്ട്. സിറ്റി, ഹൈവേ സാഹചര്യങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 70 കിലോമീറ്റർ സഞ്ചരിക്കുന്ന മിക്സഡ് ഡ്രൈവിംഗ് സാഹചര്യത്തിൽ പരീക്ഷിക്കപ്പെട്ടപ്പോൾ കുഞ്ഞൻ എഞ്ചിന് 18.1 കിലോമീറ്റർ റിയൽ വേൾഡ് മൈലേജ് നൽകാൻ സാധിച്ചു.

ഇനി വാങ്ങണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തിരയുന്നവരോട് ഒരു കാര്യം പറയാം. ഒജി ഡസ്റ്ററിനെ ജനപ്രിയമാക്കിയ അടിസ്ഥാനകാര്യങ്ങളിലാണ് പുതിയ 1.0 ലിറ്റർ മാനുവൽ മോഡലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താരതമ്യേന താങ്ങാവുന്ന വിലയിൽ ശക്തമായ റൈഡ് ക്വാളിറ്റി, പ്രായോഗികമായ പെർഫോമൻസ്, പരുക്കൻ സ്റ്റൈലിംഗ്, മത്സരക്ഷമത എന്നിവ ഇത് ഉറപ്പായും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ടോപ്പ് വേരിയന്റുകളിലേക്ക് പോവാൻ ബജറ്റ് പരിമിതിയുള്ളവർക്ക് ഇവനെ കണ്ണുംപൂട്ടി വാങ്ങിക്കാം.

Article Published On: Tuesday, June 9, 2026, 18:30 [IST]
English summary
Renault duster 1 0 litre mt review design features driving impressions mileage test in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X