ഇനി വിട്ടുവീഴ്ച്ചകളില്ല, സേഫ്റ്റിയും പക്കാ...! ടാറ്റ ആൾട്രോസ് iCNG റിവ്യൂ വിശേഷങ്ങളിതാ

ഇന്ത്യൻ വിപണിയിൽ നാനോയും ഇൻഡിക്കയുമെല്ലാം പുറത്തിറക്കി വിപ്ലവം സൃഷ്‌ടിച്ചവരാണ് ടാറ്റ മോട്ടോർസ്. ഒരു കാലത്ത് ടാറ്റയെന്ന് കേട്ടാൽ മുഖംതിരിച്ചു നിന്നവരിൽ പലരും ഇന്ന് ഈ കമ്പനിയുടെ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നതു തന്നെ. അത്രയേറെ സുരക്ഷയാണ് യാത്രക്കാർക്കായി ടാറ്റ കാറുകൾ ഒരുക്കുന്നത്. ബ്രാൻഡ് നിരയിലെ മോഡൽ ശ്രേണിയിലേക്ക് നോക്കിയാൽ തന്നെ മനസിലാവും ആ റേഞ്ചും.

ടിയാഗോ മുതൽ ആരംഭിക്കുന്ന നിര അങ്ങ് സഫാരിയെന്ന പ്രീമിയം എസ്‌യുവി വരെ വന്നു നിൽക്കുന്നു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ വിഭാഗങ്ങളിലെല്ലാം വണ്ടിയിറക്കി ടാറ്റ വേറെ ലെവലായിക്കഴിഞ്ഞു. മാരുതി സുസുക്കി അടക്കി വാണിരുന്ന സിഎൻജി നിര പിടിക്കാനും നമ്മുടെ സ്വന്തം ഇന്ത്യൻ ബ്രാൻഡ് ഇറങ്ങി തിരിച്ചു. അതിന്റെ ഫലമായി ടിയാഗോ, ടിഗോർ എന്നിവയുടെ ഐ-സിഎൻജി വകഭേദങ്ങൾ പുറത്തിറക്കിയാണ് രത്തൻ ടാറ്റയുടെ ബ്രാൻഡ് ഇതിനായുള്ള കരുക്കൾ നീക്കിയത്.

Tata Altroz iCNG Running Shot

വിപണിയിലുണ്ടായിരുന്ന ഇമേജ് സിഎൻജി വാഹനങ്ങളിലും പ്രതിഫലിച്ചു. സംഭവം ഹിറ്റായതോടെ സിഎൻജി മോഡൽ നിര വിപുലീകരിക്കുകയാണ് ടാറ്റ. അതിന്റെ ഭാഗമായി അടുത്തിടെ ജനപ്രിയനായ ആൾട്രോസിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിനെയും കമ്പനി അവതരിപ്പിക്കുകയുണ്ടായി. പക്ഷേ ഏറെ വ്യത്യസ്‌തമാനായാണ് പ്രീമിയം ഹാച്ച്ബാക്ക് സിഎൻജിയിലേക്ക് ചേക്കേറിയത്. സാധാരണ ഒരു സിഎൻജി കാർ വാങ്ങിയാൽ ഒരുപാട് വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ഇതിൽ നിന്നുള്ള മോചനമാണ് ടാറ്റ ജനങ്ങൾക്ക് നൽകുന്നത്.

അതായത് ഇതുവരെ വിപണിയിലുണ്ടായിരുന്ന ഒരു സിഎൻജി കാർ വാങ്ങിയാൽ ബൂട്ട് സ്പേസിന്റെ കാര്യമേ മറന്നേക്കണമായിരുന്നു. കൂടാതെ യാത്രക്കാരുടെ സീറ്റുകൾക്ക് തൊട്ടുപിന്നിൽ മീഥേൻ നിറച്ച കംപ്രസ് ചെയ്ത മെറ്റൽ സിലിണ്ടർ ഉണ്ടായിരിക്കുന്നതും യാത്രക്കാരെ സംബന്ധിച്ച് ഒരു ഭയമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ആൾട്രോസ് സിഎൻജി എത്തുന്നത്. സിഎൻജി ടാങ്ക് ബൂട്ടിനടിയിൽ രണ്ട് സിലിണ്ടറുകളായി നൽകി. ഇത്തരത്തിൽ ഡുവല്‍ സിലിണ്ടര്‍ സെറ്റപ്പില്‍ വരുന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണ് ആള്‍ട്രോസ് ഐ-സിഎൻജി.

Tata Altroz iCNG Back View

ഇത്തരത്തിൽ ഒരുപാട് പുതുമകളുമായി എത്തുന്ന ആൾട്രോസ് ഐ-സിഎൻജി പതിപ്പ് വാങ്ങാനാഗ്രഹിക്കുന്നവർ അതിന്റെ റിവ്യൂ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരിക്കും ഇപ്പോൾ. ഒരു പുതിയ യുഗത്തിന്റെ അടയാളമാകുമോ, ബൂട്ട്സ്പേസിൽ വിട്ടുവീഴ്ച്ചകളൊന്നുമില്ലാതെ സുഖസൌകര്യമായി ലഗേജ് കയറ്റി യാത്രപോവാനാവുമോ എന്നൊക്കെ അറിയേണ്ടേ. അതിനായിതാ പുത്തൻ ടാറ്റ ആൾട്രോസ് ഐ-സിഎൻജി പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ.

പ്രായോഗികത: ഈ ചോദ്യത്തിൽ നിന്നും തന്നെ ആരംഭിക്കുന്നതാവും ഉചിതം. നിലവിൽ നമ്മുടെ വിപണിയിലുള്ള ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നാണ് ടാറ്റയുടെ ആൾട്രോസ്. പെട്രോള്‍ മോഡലില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ ഒറ്റ നോട്ടത്തില്‍ സിഎന്‍ജി മോഡലിനില്ല. പിന്‍ഭാഗത്തെ iCNG ബാഡ്ജ് മാത്രമാണ് പുറത്ത് ആകെയുള്ള വ്യത്യാസം. വണ്ടിയോടിക്കുമ്പോൾ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് അറിയാനുള്ള സെൻട്രൽ കൺസോളിലെ പുതിയ സിഎൻജി ബട്ടണാണ് അകത്തളത്തെ ആകെയുള്ള മാറ്റം.

Tata Altroz iCNG Interior

പിന്നെ വോയ്‌സ്-ആക്‌റ്റിവേറ്റഡ് സിംഗിൾ-പാൻ സൺറൂഫും മാറ്റമായി കാണാം. ഇതൊഴികെ ബാക്കിയെല്ലാം നമ്മുടെ സ്റ്റാൻഡേർഡ് ആൾട്രോസിന് സമാനമാണ്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിന്റെ ടോപ്പ് എൻഡ് മോഡൽ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും, ടാറ്റയുടെ iRA സ്മാർട്ട്‌കാർ സജ്ജീകരണത്തോടുകൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് വരുന്നത്. ഇതിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള പിന്തുണയും ലഭ്യമാണ്.

വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയാണ് ആൾട്രോസ് ഐസിഎൻജിയിലെ ടോപ്പ് എൻഡ് വേരിയന്റുകളിലെ മറ്റ് സവിശേഷതകൾ. ടെയിൽഗേറ്റ് തുറന്ന് ബൂട്ടിലേക്ക് നോക്കുമ്പോൾ രൂപകൽപ്പനയിലും പ്രായോഗികതയിലും ഏറ്റവും വലിയ മാറ്റം കാണാം. 30 ലിറ്റർ ശേഷിയുളള രണ്ട് സിലിണ്ടറാണ് ടാറ്റ ആൾട്രോസ് സിഎൻജിയിൽ കമ്പനി നൽകിയിരിക്കുന്നത്. ബൂട്ടിന് താഴെയായിട്ടാണ് ആൾട്രോസിൽ സിഎൻജിയുടെ സിലിണ്ടർ നൽകിയിരിക്കുന്നത്.

Tata Altroz iCNG Book

ടാങ്കുകൾ പരസ്പരം സമാന്തരമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ലഗേജുകൾ വയ്ക്കാനുളള 210 ലിറ്റർ സ്പേസ് അത് പോലെ തന്നെ കമ്പനി നില നിർത്തിയിട്ടുണ്ട്. പക്ഷേ ആൾട്രോസിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിലേതു പോലെ 345 ലിറ്റർ ശേഷി ഇതിനില്ല കേട്ടോ. പകരം 210 ലിറ്റർ ബൂട്ട്സ്പേസ് യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനാവും. സിഎൻജി ടാങ്കുകൾ അണ്ടർഫ്ലോർ സ്റ്റോറേജ് ഏരിയയിൽ സ്ഥാപിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.

വാഹനം എത്രത്തോളം സുരക്ഷിതമാണ്: ഒരു സിഎൻജി കാർ വാങ്ങുമ്പോൾ സുരക്ഷ തന്നെയായിരിക്കും പലരുടേയും പ്രധാന ആശങ്ക. ഇതിനെല്ലാം പരിഹാരവുമായാണ് നമ്മുടെ ടാറ്റ ആൾട്രോസ് ഐ-സിഎൻജി വരുന്നത്. കമ്പനിയുടെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടർ റിവോട്രോൺ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ളതാണ് വാഹനം. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിൻ 87 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Tata Altroz iCNG Front View

അതേസമയം കംപ്രസ്‌ഡ മീഥേൻ ഗ്യാസിൽ ഓടുമ്പോൾ ആൾട്രോസിലെ എഞ്ചിന് 72.4 പവറിൽ 103 Nm torque മാത്രമേ നൽകാനാവൂ. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ആള്‍ട്രോസ് നേരിട്ട് സിഎന്‍ജി മോഡില്‍ സ്റ്റാര്‍ട്ടു ചെയ്യാനാവും എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ധനം കുറഞ്ഞുവെന്ന് മനസിലാക്കിയാൽ പുതിയ സ്‌മാർട്ട് ഇസിയു പെട്രോളിനും സിഎൻജിക്കും ഇടയിൽ സ്വയമേവ മാറുകയും ചെയ്യും. മികച്ച കാര്യക്ഷമത ഉറപ്പാക്കിക്കൊണ്ട് യാത്രയ്ക്കിടയിലും ഈ മാറ്റമുണ്ടാവുന്നത് ശരിക്കും സ്വീകാര്യമാണ്.

ആൾട്രോസിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക നോസൽ കാരണം ടാങ്കുകൾ നിറയ്ക്കുന്നതും വളരെ എളുപ്പമാണ്. ഫ്യൂവൽ ഫില്ലർ ക്യാപ് ഓപ്പൺ ചെയ്‌താൽ എഞ്ചിനിലേക്ക് ഇന്ധനം നിർത്തുന്ന ഒരു ചെറിയ മൈക്രോ സ്വിച്ചും കാണാം. തെർമൽ പ്രശ്നം കണ്ടെത്തിയാൽ സിഎൻജിയെ അന്തരീക്ഷത്തിലേക്ക് വിടുന്ന ക്രമീകരണവും കാറിലുണ്ട്. മറ്റ് സുരക്ഷാ സവിശേഷതകളിൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് സ്വേ കൺട്രോൾ, സോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയെല്ലാമാണ് ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Tata Altroz iCNG Side View

സിഎൻജിയിലെ ഡ്രൈവിംഗ്: പ്രധാനമായും നഗര യാത്രകൾക്കാണല്ലോ സിഎൻജി ഉപകാരപ്പെടുക. അങ്ങനെ നോക്കുമ്പോൾ ഡ്രൈവിംഗ് കാര്യമായി മടുപ്പുളവാക്കിയേക്കില്ല. എല്ലാ സിഎൻജി വാഹനങ്ങളെയും പോലെ കടലാസിൽ പവർ കണക്കുകൾ കുറവാണെങ്കിലും സിറ്റി റൈഡിംഗിൽ ഇതൊന്നും ഒരു പ്രശ്‌നമേയാവില്ല. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ മതിയായ പെർഫോമൻശ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നു തന്നെ എടുത്തുപറയാം.

ഇന്ധനത്തിന്റെ അളവ് കുറയുമ്പോൾ പെട്രോൾ, സിഎൻജി മോഡുകൾക്കിടയിൽ തനിയെ മാറുമെങ്കിലും ഡാഷിലെ സിഎൻജി ബട്ടൺ അമർത്തിയാൽ സ്വയമേ ഇവ മാറ്റി ഉപയോഗിക്കാനും ഉപഭോക്താക്കൾക്കാവും. സ്റ്റാർട്ടിംഗ് മുതൽ തന്നെ സിഎൻജിയിൽ വാഹനം ഉപയോഗിക്കാം എന്നതും വലിയ കാര്യം തന്നെയാണ്. ഇത് മാരുതി, ഹ്യുണ്ടായി എതിരാളികൾക്കിടയിൽ നെഞ്ചുവിരിച്ചു നിൽക്കാൻ ടാറ്റയ്ക്ക് അവസരമൊരുക്കുന്നുണ്ട്.

Tata Altroz iCNG Back View

ഇനി റൈഡിംഗിലേക്ക് നോക്കിയാൽ ആൾട്രോസിന്റെ പെട്രോൾ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഐ-സിഎൻജി പതിപ്പിന്റെ സസ്പെൻഷൻ സജ്ജീകരണം സ്റ്റിഫർ സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് സിലിണ്ടറുകളുടെ ഭാരം കൈകാര്യം ചെയ്യാൻ പിൻഭാഗത്താണ് ഇത് കൂടുതൽ അനുഭവപ്പെടുക.
സ്റ്റിയറിംഗ് പെട്രോൾ മോഡലിന് സമാനമാണ്. കൂടാതെ ആവശ്യത്തിലധികം ഫീഡ്‌ബാക്ക് ഇത് നൽകുന്നുമുണ്ട്. ഉയർന്ന വേഗതയിലും മികച്ച പ്രതികരണമാണ് സ്റ്റിയറിംഗിൽ നിന്നുണ്ടാവുന്നത്.

ബ്രേക്കിംഗിന്റെ കാര്യത്തിലായാലും ടാറ്റ ആൾട്രോസ് ഐ-സിഎൻജി മതിപ്പുളവാക്കുന്നുണ്ട്. ക്യാബിനിനുള്ളിലെ എൻവിഎച്ച് ലെവലുകളും മോശമല്ലാതെ തന്നെ തുടരുന്നു. ആറു മോഡലുകളിലാണ് ടാറ്റ ആള്‍ട്രോസ് സിഎന്‍ജി വിപണിയിലേക്കെത്തുക. ബേസ് മോഡലായ എക്‌സ്ഇക്ക് 7.55 ലക്ഷം രൂപയാണെങ്കില്‍ ടോപ്പ് വേരിന്റിന് 10.55 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. എന്തായാലും മാരുതി ബലോനോ സിഎൻജിക്കും ടൊയോട്ട ഗ്ലാൻസ സിഎൻജിക്കും ബദലാവാൻ ടാറ്റ ആൾട്രോസ് ഐ-സിഎൻജിക്കാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Monday, May 29, 2023, 11:00 [IST]
English summary
Tata altroz icng review no compromise more practical and smooth driving
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X