ടാറ്റയുടെ ഇലക്‌ട്രിക് അഞ്ചാമൻ, കർവ് ഇവി കൂപ്പെ എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ അറിയാം

രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയായ കർവ് ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് വേഷത്തിലാണ് ആദ്യം എത്തിയിരിക്കുന്നതെങ്കിലും സെപ്റ്റംബർ മൂന്നിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെല്ലാം കർവ് പുറത്തിറക്കും. ഈ വിവരങ്ങളെല്ലാം ഇപ്പോൾ തന്നെ ഏവരും കേട്ടറിഞ്ഞതാവും അല്ലേ. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം വീണ്ടും ഊട്ടി ഉറപ്പിക്കാനുള്ള പദ്ധതികളിലാണ് ടാറ്റ. അതിന്റെ ഭാഗമായി ബ്രാൻഡിൽ നിന്ന് ഏറ്റവും പുതിയതായി വിപണിയിൽ എത്തിയിരിക്കുന്ന മോഡലാണ് ടാറ്റ കർവ് ഇവി.

ഇന്ത്യൻ വിപണിയിൽ ടാറ്റയിൽ നിന്നുള്ള ആദ്യ കൂപ്പെ ടൈപ്പ് എസ്‌യുവി എന്ന പ്രത്യേകതയും കർവി ഇവിക്കുണ്ട്. 2023 ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായി ഇതിനെ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതെല്ലാം കഴഞ്ഞ് രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാറിന്റെ വൈദ്യുത പതിപ്പ് അരങ്ങേത്തേക്ക് എത്തിയിരിക്കുന്നത്.

Tata Curvv EV Review

45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായിട്ടാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ബാറ്ററിയുടെ വലിപ്പത്തിനു അനുസരിച്ച് റേഞ്ചിലും മറ്റ് പെർഫോമെൻസിലും മാറ്റങ്ങളുണ്ട്. അടുത്തിടെ ടാറ്റ ലോഞ്ച് ചെയ്ത വാഹനം രാജസ്ഥാനിലെ ഉദയ്പൂരിൽ ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ഞങ്ങൾക്ക് ലഭിച്ചു. ഇവിയുടെ ലുക്സും, ഫിനിഷും, മറ്റ് ഡ്രൈവിംഗ് എക്സ്പീരിയൻസും വിശദ്ധമായി അറിയാൻ തുടർന്നു വായിക്കുക.

ഡിസൈൻ: ഒരു എസ്‌യുവിയുടെ ആകർഷണീയതയും കൂപ്പെയുടെ സങ്കീർണതയും സമന്വയിപ്പിക്കുന്ന രൂപകൽപ്പനയാണ് ടാറ്റ കർവ്‌ ഇവിക്കുള്ളത്. കൂപ്പെ പോലെ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന പിൻവശം ആരേയും ആകർഷിപ്പിക്കുന്ന വിധം പണികഴിപ്പിക്കാൻ കമ്പനിക്കായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ബോഡി ക്ലാഡിംഗിൽ പിയാനോ ബ്ലാക്ക് ഫിനിഷാണ് വാഹനത്തിൻ്റെ മറ്റൊരു സവിശേഷത. ഒപ്പം കരുത്തുറ്റ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും കൂടിയാവുമ്പോൾ ഇവി മൊത്തത്തിൽ കിടിലമാവുന്നുണ്ട്.

Tata Curvv EV Review

സാറ്റിൻ സിൽവർ ബമ്പർ സ്‌കിഡ് പ്ലേറ്റുകൾ മോഡേൺ രൂപം പ്രദാനം ചെയ്യുക മാത്രമല്ല വാഹനത്തിൻ്റെ പരുക്കൻ ആകർഷണം വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഫ്ലഷ് ഡോർ ഹാൻഡിലുകളും സ്മാർട്ട് ഡിജിറ്റൽ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിൻ്റെ എയറോഡൈനാമിക് കാര്യക്ഷമതയ്ക്കും മോഡേൻ ലുക്കിനും സംഭാവന നൽകുന്നു. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാണ്.

11.6 ലിറ്റർ ഫ്രണ്ട് ട്രങ്കും (ഫ്രങ്ക്) 500 ലിറ്റർ ബൂട്ട് സ്പേസും ഉള്ള കർവ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ സ്റ്റോറേജ് സ്പേസാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. ദീർഘദൂര യാത്രകൾക്ക് പോലും ആവശ്യമായ എല്ലാ ലഗേജുകൾ കയറ്റാനും അല്ലെങ്കിൽ ദൈനംദിന അവശ്യങ്ങൾക്കായാലും മതിയായ സ്പേസ് വാഹനം ഉറപ്പാക്കുന്നുണ്ട്. ഡ്രൈവറുടെയും യാത്രക്കാരുടെയും മുൻഗണനകൾക്കനുസൃതമായി അന്തരീക്ഷം ക്രമീകരിക്കുന്ന മൾട്ടി-മൂഡ് ആംബിയൻ്റ് ലൈറ്റിംഗിനൊപ്പമാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

Tata Curvv EV Review

കൂടാതെ പ്രീമിയം ഫീൽ നൽകുന്നതിനാണ് ഇൻ്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ടാറ്റ മോട്ടോർസ് പറയുന്നു. പനോരമിക് സൺറൂഫാണ് അകത്തളത്തെ ലക്ഷ്വറിയാക്കുന്ന മറ്റൊരു കാര്യം. വോയ്‌സ്-അസിസ്റ്റഡുള്ളതിനാൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഇത് തുറക്കാനും അടയ്ക്കാനും സാധിക്കും. കർവ് ഇവിയുടെ അകത്ത് ഒരു ഫിജിറ്റൽ (ഫിസിക്കൽ-ഡിജിറ്റൽ) കൺട്രോൾ പാനലും കാണാം. സ്മാർട്ട് ഡിജിറ്റൽ ഷിഫ്റ്ററും ഇലക്ട്രിക് ഫ്രണ്ട് ചാർജിംഗ് ലിഡും വാഹനത്തിൻ്റെ ഫ്യൂച്ചറിസ്റ്റിക് ഭാവവും പ്രായോഗികതയും വർധിപ്പിക്കുന്ന സംഗതിയാണ്.

ഡിജിറ്റൽ ഡാഷ്‌ബോർഡ് കമാൻഡ് സെൻ്ററായി പ്രവർത്തിക്കുന്നത്. ആവശ്യമായ എല്ലാ വിവരങ്ങളും ഒറ്റനോട്ടത്തിൽ നൽകുന്നുമുണ്ട്. പുതിയ സ്റ്റൈലിലുള്ള കീ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് ചാർജർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവയും ടാറ്റ കർവ് ഇവിയെ അടിപൊളിയാക്കുന്ന കാര്യങ്ങളാണെന്ന് വേണം പറയാൻ.

Tata Curvv EV Review

ബാറ്ററിയും പെർഫോമൻസും: ടാറ്റ കർവ് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ പവർ ഔട്ട്പുട്ടുകളും സവിശേഷതകളും ഉണ്ടെന്നാണ് കമ്പനി പറയുന്നത്. 45kWh മോഡൽ 150 bhp കരുത്തിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയിള്ളതാണ്. 15A സോക്കറ്റുകൾ, 72kW എസി വാൾ ബോക്സുകൾ, DC ഫാസ്റ്റ് ചാർജറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്.

മറുവശത്ത് ടാറ്റ കർവിന്റെ 55kWh വേരിയന്റ് 167 bhp പവറിൽ 215 Nm torque ആണ് നൽകുന്നത്. 70kW ചാർജർ ഉപയോഗിച്ച് ഏകദേശം 40 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനുള്ള കഴിവാണ് ഈ മോഡലിനെ വേറിട്ടുനിർത്തുന്നത്. കൂടാതെ, 55kWh മോഡൽ ബൈ-ഡയറക്ഷണൽ ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നതും ഹൈലൈറ്റാണ്. വെഹിക്കിൾ ടു വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് പ്രവർത്തനങ്ങൾക്കും ടാറ്റ കർവ് പ്രാപ്‌തമാണ്.

Tata Curvv EV Review

കർവ് ഇവിയുടെ രണ്ട് വേരിയൻ്റുകളിലും പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറും ലിക്വിഡ്-കൂൾഡ് ബാറ്ററി സംവിധാനവുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് വിവിധ സാഹചര്യങ്ങളിൽ മികച്ച പെർഫോമൻസ് ഉറപ്പാക്കും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒന്നിലധികം വോയ്‌സ് അസിസ്റ്റൻ്റുകൾ, സുരക്ഷാ സംവിധാനങ്ങളുടെ വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്.

ടാറ്റയുടെ എല്ലാ കാറുകളേയും പോലെ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും ഏറ്റവും പുതിയ ഇലക്ട്രിക് കൂപ്പെ എസ്‌യുവി വേറെ ലെവലാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ്, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം പോലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് കർവ് ഇവിയിൽ ഒരുക്കിയിട്ടുള്ളത്.

ഓടിക്കാൻ എങ്ങനെ: ഒറ്റ വാക്കിൽ പറഞ്ഞാൽ വണ്ടി ഓടിക്കാൻ കിടുവാണ്. ആകിസിലറേറ്റർ കൊടുക്കുമ്പോൾ തന്നെ കിട്ടുന്ന ക്വിക്ക് ടോർക്ക് ഡെലിവറി, ഇക്കോ, സിറ്റി, സ്‌പോർട്ട് മൾട്ടി-ഡ്രൈവ് മോഡുകൾക്ക് എന്നിവയെല്ലാം ആരേയും ആകർഷിക്കുന്ന സംഗതികളാണ്. 55kWh വേരിയന്റ് വെറും 8.6 സെക്കൻഡിനുള്ളിൽ 0-100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്. ഇത് സ്പീഡ് ഇഷ്ടപ്പെടുന്ന ഡ്രൈവർമാരെ പ്രിയപ്പെട്ടതാക്കും.

മൾട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗിനായുള്ള പാഡിൽ ഷിഫ്റ്ററുകൾ ഡ്രൈവർമാർക്ക് അവരുടെ ഡ്രൈവിംഗ് ശൈലിക്ക് അനുയോജ്യമായ രീതിയിൽ റീജനറേറ്റീവ് ബ്രേക്കിംഗിൻ്റെ ലെവൽ ക്രമീകരിക്കാനും സാധിക്കും. ഇത് കർവി ഇവിയുടെ റേഞ്ചും കൺട്രോളും ഉയർത്തുന്ന കാര്യമാണ്. സുഗമവും സുഖപ്രദവുമായ യാത്ര നൽകുന്നതിനായാണ് ഇവിയുടെ സസ്‌പെൻഷൻ സിസ്റ്റം ട്യൂൺ ചെയ്‌തിരിക്കുന്നത്.

റോഡിലെ കുണ്ടും കുഴിയുമെല്ലാം അനായാസം മറികടക്കാനും കർവ് ഇവിക്ക് സാധിക്കുന്നുണ്ട്. സ്‌മാർട്ട് ഡിജിറ്റൽ സ്റ്റിയറിംഗ് വീൽ മികച്ച എർഗണോമിക്‌സാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ലോംഗ് ഡ്രൈവുകൾ കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്ന കാര്യമാണ്. വെൻ്റിലേഷനും ഡ്യുവൽ കംഫർട്ട് സോണുകളുമുള്ള അഡ്വാൻസ്ഡ് കംഫർട്ട് സീറ്റുകളും യാത്രക്കാർക്ക് ആനന്ദകരമായ യാത്രയാണ് സമ്മാനിക്കുക.

വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഓട്ടോഫോൾഡോടുകൂടിയ ഇലക്ട്രിക് ഒആർവിഎമ്മുകൾ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ തുടങ്ങിയ ഹൈ-എൻഡ് ഫീച്ചറുകളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും. AQI ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയറിന്റെ സാന്നിധ്യവും ടാറ്റ കർവ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ പ്രീമിയം ഫീൽ ഉർത്തുന്നുണ്ട്.

മൊത്തത്തിൽ നോക്കുമ്പോൾ സ്‌റ്റൈൽ, പെർഫോമൻസ്, അഡ്വാൻസ്ഡ് ടെക്‌നോളജി എന്നിവയുടെ സമ്പൂർണ സമന്വയം വാഗ്ദാനം ചെയ്യുന്ന ടാറ്റ കർവ് ഇവി ഇലക്ട്രിക് വാഹന വിപണിയിൽ ശ്രദ്ധേയമായ മോഡലായി നിലകൊള്ളും. ആധുനിക രൂപകൽപ്പനയും സമഗ്രമായ സവിശേഷതകളും ആകർഷണീയമായ ഡ്രൈവിംഗ് ഡൈനാമിക്‌സും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ്.

More from DriveSpark

Article Published On: Tuesday, August 13, 2024, 12:28 [IST]
English summary
Tata curvv ev review design battery range specs and driving impressions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X