ഏറ്റവും മൈലേജുള്ള സെഡാൻ, ടിഗോർ സിഎൻജി ഓട്ടോമാറ്റിക്കിന്റെ റിവ്യൂ വിശേഷങ്ങൾ വായിക്കാം

ഇന്ത്യൻ വിപണിയും എസ്‌യുവികൾ കീഴടക്കുമ്പോൾ പലരും ഒഴിവാക്കപ്പെടുന്ന വിഭാഗമാണ് സെഡാനുകൾ. പക്ഷേ രാജ്യത്തെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ എത്തുന്ന മോഡലുകളുടെ വിൽപ്പന കണക്കുകൾ കണ്ടാൽ ചിലപ്പോൾ പലരും ഞെട്ടിയേക്കാം. അത്തരത്തിൽ സെഗ്മെന്റിലെ താരമായി തിളങ്ങി നിൽക്കുന്ന വാഹനമാണ് ടാറ്റ മോട്ടോർസിന്റെ ടിഗോർ.

പെട്രോൾ, സിഎൻജി, ഇവി എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലെത്തി കോട്ടപിടിച്ച വൻമതിലാണിവൻ. ഇപ്പോൾ സിഎൻജി പതിപ്പിലേക്ക് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും കൊണ്ടുവന്ന് ഞെട്ടിക്കാൻ ടാറ്റ ടിഗോറിനായി. രാജ്യത്ത് ഇന്ന് ഓട്ടോമാറ്റിക് കാറുകൾക്ക് ലഭിക്കുന്ന ജനപ്രീതിയാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വിഭാഗത്തിലേക്കും ക്ലച്ച്ലെസ് മോഡലുകൾ കൊണ്ടുവരാൻ ടാറ്റയെ പ്രേരിപ്പിച്ചത്.

Tata Tigor iCNG AMT Sedan Review

ഇന്ത്യയിലെ ആദ്യത്തെ സിഎൻജി ഓട്ടോമാറ്റിക് സെഡാനായി എത്തുന്ന ടാറ്റ ടിഗോർ സിഎൻജി ഓട്ടോമാറ്റിക് വാങ്ങാൻ എന്തായാലും ആളുകൾ എത്തുമെന്ന് ഉറപ്പാണ്. പക്ഷേ ഇതിനു മുമ്പ് വണ്ടി എങ്ങനെയുണ്ടെന്ന് അറിയാൻ പലർക്കും താത്പര്യം ഉണ്ടാവും അല്ലേ. അതിനായി കാറിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് നമുക്കൊന്ന് കടന്നാലോ. എന്തൊക്കെ കാര്യങ്ങളിലാണ് ക്ലച്ച്ലെസ് മോഡൽ വിസ്‌മയം തീർക്കുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഡിസൈനും ഇന്റീരിയറും: ​ഡിസൈനിനെ സംബന്ധിച്ചിടത്തോളം ടിഗോർ സിഎൻജി ഓട്ടോമാറ്റിക് നിലവിലെ സെഡാനിന് സമാനമായി പൂർണമായും മാറ്റമില്ലാതെ തുടരുകയാണ്. മുൻവശത്ത് അതേ ഹെഡ്‌ലൈറ്റിനും ഫോഗ്‌ലൈറ്റ് സജ്ജീകരണത്തിനും ഒപ്പം നിങ്ങൾക്ക് മുൻവശത്ത് എൽഇഡി ഡിആർഎല്ലുകളും ലഭിക്കും. കാറിന് മുൻവശത്ത് പ്രീമിയം ഫീൽ സമ്മാനിക്കാനായി ഉപയോഗിച്ചിരിക്കുന്ന ക്രോമിനോടൊപ്പം പിയാനോ ബ്ലാക്ക് ഫിനിഷും ശ്രദ്ധേയമായ കാര്യമാണ്.

Tata Tigor iCNG AMT Sedan Review

വശങ്ങളിൽ ഡോർ ഹാൻഡിലുകളിലും വിൻഡോ ട്രിമ്മുകളിലും ക്രോം ഫിനിഷിംഗ് ഒരുക്കിയിട്ടുണ്ട് കേട്ടോ. ടിഗോർ സിഎൻജി ഓട്ടോമാറ്റിക് പതിപ്പിലും അതേ 14 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് ടാറ്റ മോട്ടോർസ് ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. പിന്നിലേക്ക് വന്നാൽ ചില ക്രോം ഫിനിഷിംഗും ക്ലിയർ ലെൻസ് ടെയിൽ ലൈറ്റുകളുമാണ് കാണാനാവുന്നത്. ഹാലൊജനും എൽഇഡികളും മിക്സ് ആൻഡ് മാച്ചായാണ് നൽകിയിട്ടുള്ളത്.

അതോടൊപ്പം തന്നെ സ്‌പോയിലറുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി സ്റ്റോപ്പ്‌ലൈറ്റും ഷാർക്ക്-ഫിൻ ആൻ്റിനയുമാണ് പിന്നിലെ മറ്റ് സവിശേഷതകൾ. ടെയിൽഗേറ്റിൻ്റെ ഇരുവശത്തും ടിഗോർ, iCNG ബാഡ്ജുകളും ഇടംപിടിച്ചിട്ടുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് എളുപ്പമാക്കുന്ന മാന്യമായ നിലവാരമുള്ള റിവേഴ്സ് പാർക്കിംഗ് ക്യാമറയും കാറിൽ കാണാം. ഇനി അകത്തളത്തിലേക്ക് കയറിയാലും സംഭവം നിലവിലെ ടിഗോറിന് സമാനമാണ്.

Tata Tigor iCNG AMT Sedan Review

എഎംടി ഗിയർ ലിവർ ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും മറ്റ് പെട്രോൾ, സിഎൻജി മോഡലുകൾക്ക് സമാനമായി അതേപടി തുടരുന്നു. ഡാഷ്‌ബോർഡ് ഡിസൈനിൽ എസി വെൻ്റുകൾക്ക് ബോഡി കളർഡ് ട്രീറ്റ്മെന്റെ ലഭിക്കുന്നത് ശ്രദ്ധേയമാണ്. അതേ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനൊപ്പം ഇൻസ്ട്രുമെൻ്റേഷനായി ഒരേ ഡിജിറ്റൽ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. എന്നാൽ സിഎൻജി ഫ്യൂവൽ ലെവലർ അധികമായി ചേർത്തിട്ടുണ്ടെന്ന് വേണം പറയാൻ.

കാർ സിഎൻജിയിൽ തന്നെയാണ് സ്റ്റാർട്ടാക്കാൻ സാധിക്കുക. ഒരാൾക്ക് പെട്രോളിലേക്കോ സിഎൻജി ഫ്യുവലിലേക്കോ മാറണമെങ്കിൽ ഒരു സമർപ്പിത ബട്ടണും ടാറ്റ മോട്ടോർസ് കൊടുത്തിട്ടുണ്ട്. സീറ്റുകളും അതേപടി നിലനിൽക്കുന്നുള്ളതിനാൽ ഫ്രഷ് ഫീലിംഗ് ഉണ്ടെന്ന് അവകാശപ്പെടാനേ സാധിക്കില്ല. ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനാൽ ബൂട്ട് സ്പേസും കാര്യമായി തന്നെയുണ്ട്. സെഡാനിലെ രണ്ട് സിഎൻജി ടാങ്കുകളുടെയും കപ്പാസിറ്റി 70 ലിറ്റർ ആണ്.

Tata Tigor iCNG AMT Sedan Review

എഞ്ചിനും പെർഫോമൻസും: ടാറ്റ ടിഗോർ സിഎൻജി അതേ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കി കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 73.4 bhp പവറിൽ 95 Nm torque ആണ് വാഹനത്തിന് ഉത്പാദിപ്പിക്കാനാവുക. പെട്രോളിൽ ഓടുമ്പോൾ പവർ കണക്കുകൾ വർധിക്കുമെന്നത് ഹൈവേയിലെല്ലാം ഗുണകരമാവുന്ന കാര്യമാണ്.

ഡ്രൈവിംഗ് ഇംപ്രഷൻ: ആദ്യം എഎംടി ഗിയർബോക്‌സിനെ കുറിച്ച് പറയാം. എല്ലാ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ലാഗ് ഇതിലും കാര്യമായി തന്നെ അനുഭവപ്പെടുന്നുണ്ട്. എങ്കിലും എൽപ്പിച്ച പണി അന്തസായി തന്നെ ഗിയർബോക്‌സ് എടുക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ പരമാവധി മൈലേജ് ലഭിക്കാനാണ് സിഎൻജി കാറുകൾ വാങ്ങുന്നതു തന്നെ. ആയതിനാൽ ഇക്കാര്യത്തിൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന് വേണം പറയാൻ.

Tata Tigor iCNG AMT Sedan Review

എല്ലായിടത്തും സ്റ്റോപ്പ്-ഗോ ട്രാഫിക് ഉള്ള ഇന്നത്തെ ലോകത്ത് കനത്ത ട്രാഫിക്കിൽ പോലും ഡ്രൈവിംഗ് വളരെ എളുപ്പമാക്കുന്നുവെന്നിനാൽ ഓട്ടോമാറ്റിക് വാഹനങ്ങൾ അർഥവത്താണ്. ഓട്ടോമാറ്റിക് മോഡിലെ അപ്‌ഷിഫ്റ്റുകൾ വളരെ മന്ദഗതിയിലാണ് ഇതിലും അനുഭവപ്പെടുന്നത്. എന്നാൽ മാനുവൽ മോഡിലേക്ക് മാറിക്കഴിഞ്ഞാൽ പെർഫോമൻസ് ചെറുതായി വർധിക്കും, പ്രത്യേകിച്ച് ഡൗൺഷിഫ്റ്റുകൾ. കാറിന് ലീനിയർ ആക്സിലറേഷനും മാന്യമായ ടോപ്പ് എൻഡുമുണ്ട്.

സസ്പെൻഷൻ സജ്ജീകരണം അതേപടി തുടരുന്നുണ്ടെങ്കിലും സാധാരണ പെട്രോൾ ടിഗോറിയിൽ നിന്ന് വ്യത്യസ്തമാണ്. സിഎൻജി ടാങ്കുകളുടെ ഭാരം എടുക്കാൻ ഇത് ട്വീക്ക് ചെയ്തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഉയർന്ന വേഗതയിലും മികച്ച ഹാൻഡിലിംഗ് ഉള്ളതായി തന്നെയാണ് തോന്നുന്നത്. വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു വാഹനം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. അതിനാൽ മൈലേജ് കൃത്യമായി പരിശോധിക്കാൻ കഴിഞ്ഞില്ല.

Tata Tigor iCNG AMT Sedan Review

പക്ഷേ ഫുൾ ടാങ്ക് സിഎൻജിയും പെട്രോളും ഒരുമിച്ച് ഉപയോഗിച്ചാൽ 700-ലധികം കിലോമീറ്ററുകൾക്ക് മുകളിൽ എളുപ്പത്തിൽ കവർ ചെയ്യാൻ ടാറ്റ ടിഗോർ സിഎൻജി ഓട്ടോമാറ്റിക്കിന് സാധിക്കും. മൊത്തത്തിൽ ടിഗോർ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി വരുന്നതിനാൽ എബിഎസ്, ഇബിഡി, എയർബാഗുകൾ എന്നിവയും മറ്റ് നിരവധി സവിശേഷതകളുമുള്ള ഒരു നല്ല ഫാമിലി സെഡാനാണെന്ന് പറയാം.

Article Published On: Wednesday, February 21, 2024, 16:00 [IST]
English summary
Tata tigor icng amt sedan review design specs and driving impressions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X