ഏറ്റവും പ്രാപ്‌തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ഓഫ്-റോഡ് എസ്‌യുവികളുടെ ഡിഫെൻഡർ ശ്രേണി പുറത്തിറക്കിയത്. വിദേശ വിപണികളിൽ മാത്രം കണ്ട് പരിചിതമായ മോഡൽ അന്നു മുതൽ നമ്മുടെ രാജ്യത്തിനും സ്വന്തമായി.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിൽ ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അഞ്ച് വ്യത്യ‌സ്‌ത മോഡലുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. മൂന്ന് ഡേറുള്ള വേരിയന്റാണ് ഡിഫെൻഡർ 90. അതേസമയം 110 പതിപ്പിന് അഞ്ച് ഡോറുകളുമുണ്ടാകും.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിഫെൻഡർ 110 SE വേരിയന്റിന്റെ റിവ്യൂ വിശേഷങ്ങളിലേക്കാണ് ഇനി കടക്കാൻ പോവുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഓഫ്-റോഡർ എസ്‌യുവിയെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ചർച്ചചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

പുറംമോടിയും ഡിസൈനും

ഡിഫെൻഡർ 110 വ്യക്തിപരമായി കാണുമ്പോൾ മാത്രമേ എസ്‌യുവി എത്ര വലുതാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ. അതായത് ചിത്രങ്ങളിലൂടെ കാണുന്നതിനും അപ്പുറമാണ് ഡിഫെൻഡർ 110 എന്ന് ചുരുക്കം. എസ്‌യുവിയിൽ ബ്ലാക്ക് ഔട്ട് ബാഡ്ജുകളുള്ള ‘പാംഗിയ ഗ്രീൻ' നിറമാണ് അതിനെ മനോഹരമാക്കുന്നത്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഡി‌ആർ‌എല്ലുകളുള്ള ഒരു എൽ‌ഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റാണ് എസ്‌യുവിയുടെ മുന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം ലാൻഡ് റോവർ ഡിഫെൻഡറിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റ് യൂണിറ്റും ലഭിക്കും.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ബമ്പറിന്റെ താഴത്തെ ഭാഗത്ത് സംയോജിത എൽഇഡി ഫോഗ് ലൈറ്റുകളുളാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം. ഒരു വലിയ ബമ്പറാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നതും വാഹനത്തിന്റെ മസ്ക്കുലർ രൂപത്തെ കൂടുതൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബോണറ്റിലെ ലൈനുകളും ക്രീസുകളും ഇതിന് മികച്ച നിലപാടും പ്രതിദാനം ചെയ്യുന്നുണ്ട്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ബോണറ്റിന്റെ മധ്യഭാഗത്ത് തന്നെ ബ്ലാക്ക്-ഔട്ട് ബോൾഡ് ‘ഡിഫെൻഡർ' ബാഡ്ജും നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. മൊത്തത്തിൽ മുൻവശം ഗംഭീരമായി കാണപ്പെടുന്നു. ഇനി വശങ്ങളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് 20 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് വ്യത്യസ്ത പാറ്റേണുകളിലും തെരഞ്ഞെടുക്കാനാകും. എസ്‌യുവിയുടെ ലോവർ വേരിയന്റിന് 19 ഇഞ്ച് വീലുകൾ നൽകുമ്പോൾ ഉയർന്ന മോഡലുകൾക്ക് 21 ഇഞ്ചും ലഭിക്കും. ഡിഫെൻഡറിന്റെ പുറംഭാഗത്ത് മൊത്തം ആറ് ക്യാമറകളും ചുറ്റുമുള്ള സെൻസറുകളും ഉണ്ടെന്നതും നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

അതായത് 360 ഡിഗ്രിയുടെ മികച്ച കാഴ്ച്ചയും അകത്തിരുന്ന് നിരീക്ഷിക്കാമെന്ന് സാരം. ഇത് ഓഫ്‌റോഡിംഗ് സമയത്തും വളരെയധികം സഹായിക്കുന്നുണ്ട്. IRVM-ന് പിന്നിൽ ഒരു ക്യാമറയുണ്ട്. അത് ആക്‌ടീവ് ലൈൻ അസിസ്റ്റിനും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

മറുവശത്ത് IRVMൽ (ഒരു സ്വിച്ച് വഴി) വീഡിയോ പ്രദർശിപ്പിക്കുന്ന ഒരു ക്യാമറ ഷാർക്ക്-ഫിൻ ആന്റിനയിലും ഉണ്ട്. ബൂട്ടിൽ അധിക ലഗേജുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കണ്ണാടിയിലൂടെ പിൻവശം കാണാൻ കഴിയുന്നില്ലെങ്കിൽ ഈ സവിശേഷത പ്രയോജനകരമാകും.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

എസ്‌യുവിക്ക് 218 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. അതോടൊപ്പം കാറിന് സജീവമായ എയർ സസ്പെൻഷൻ ഉള്ളതിനാൽ, ഓഫ്-റോഡ് മോഡിൽ ഉയരം 291 മില്ലീമീറ്റർ വരെ ഉയർത്താനും കഴിയും. ഇത് പൂർണമായും ഉയർത്തിക്കഴിഞ്ഞാൽ എസ്‌യുവിയുടെ അകത്തേക്കോ പുറത്തേക്കോ ഇറങ്ങുന്നതും കയറുന്നതും അൽപം ബുദ്ധിമുട്ടായേക്കാം എന്നത് യാഥാഥ്യമാണ്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

പിന്നിൽ‌ ടെയിൽ ‌ലൈറ്റുകൾ‌ക്കായി ഒരു പുതിയ ഡിസൈനാണ് ലാൻഡ് റോവർ ഡിഫെൻഡറിൽ അവതരിപ്പിക്കുന്നത്. ‌ സ്‌പെയർ വീൽ ബൂട്ടിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാൽ ബൂട്ടിന് അൽപ്പം ഭാരം തോന്നിയേക്കാം. ഇതിനു പുറമെ ബാഡ്ജുകളും വേരിയന്റ് പേരുകളും എഴുതിയിട്ടുമുണ്ട്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

കൂടാതെ ഒരു മോഡലിലും ക്രോം ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നകാര്യം അങ്ങേയറ്റം സ്വീകാര്യമാണ്. ക്രോം പോലെ തോന്നിക്കുന്ന ഭാഗം യഥാർഥത്തിൽ ബ്രഷ് ചെയ്ത അലുമിനിയം ആക്സന്റുകളാണെന്നതും ശ്രദ്ധിക്കുക.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്റീരിയറും സവിശേഷതകളും

എസ്‌യുവിയുടെ അകത്തളത്തിലേക്ക് പ്രവേശിച്ചാൽ ധാരാളം ക്യാബിൻ ഇടമുള്ള വാഹനമാണ് ഡിഫെൻഡർ 110 എന്ന് മനസിലാകും. വലിയ പനോരമിക് സൺറൂഫും സൈഡ് ആൽപൈൻ ലൈറ്റ് വിൻഡോകളും ക്യാബിനകത്ത് വളരെയധികം പ്രകാശം കടത്തിവിടുന്നുണ്ട്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിഫെൻഡറിൽ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകളും യഥേഷ്‌ടം തെരഞ്ഞെടുക്കാം. എസ്‌യുവിയുടെ അകത്ത് മൊത്തം 14 യുഎസ്ബി, ചാർജിംഗ് സോക്കറ്റുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതിൽ ബൂട്ടിൽ 230V ചാർജറും ഉൾപ്പെടുന്നുണ്ട്. ഇത് ലാപ്ടോപ്പുകൾ, സ്പീക്കറുകൾ മുതലായ ചില വീട്ടുപകരണങ്ങൾ ചാർജ് ചെയ്യാൻ നിങ്ങളെ സഹായിക്കും.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

മുൻ സീറ്റുകൾ വായുസഞ്ചാരമുള്ളതും മെമ്മറി പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. സ്റ്റിയറിംഗ് വീൽ ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്നതും ഓട്ടോ സവിശേഷതയുമുള്ളതാണ്. ഷോൾഡർ സമ്മർദ്ദം കുറയ്ക്കുന്നതിന് ഡ്രൈവർ സീറ്റ് ഉയരത്തിനനുസരിച്ച് സ്റ്റിയറിംഗ് വീൽ ക്രമീകരിക്കാൻ ഓട്ടോ സവിശേഷത അനുവദിക്കുന്നു.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇതിന് ലഭിക്കുന്നു. ടച്ച് പ്രതികരണം വളരെ കാര്യക്ഷമമാണ്. വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലാൻഡ് റോവർ ഡിഫെൻഡർ 110 പതിപ്പിനെ വ്യത്യസ്തമാക്കും.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, 3D മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, ആ സ്ട്രീം ക്രോസിംഗുകൾക്കുള്ള വേഡ് സെൻസിംഗ്, ഡ്രൈവർ കണ്ടീഷൻ മോണിറ്ററിംഗ് എന്നിവ ഓഫ്-റോഡറിലെ മറ്റ് ഡ്രൈവർ സഹായ സവിശേഷതകളാണ്. സാധാരണ സുരക്ഷാ ഉപകരണങ്ങളായ എയർബാഗുകൾ, എബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ എന്നിവയും എസ്‌യുവിയിലുണ്ട്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിനും ഹാൻഡിലിംഗും

2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ ‘P300' എഞ്ചിനാണ് ലാൻഡ് റോവർ ഡിഫെൻഡർ 110 മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 300 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഫോർ-വീൽ ഡ്രൈവുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

3.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റും എസ്‌യുവിയിൽ ലഭ്യമാണ്. ഇത് 4000 rpm-ൽ 298 bhp പവറും 1500 മുതൽ 2500 rpm വരെ 650 Nm torque ഉം വികസിപ്പിക്കും.

ഇത് ഒരു സാധാരണ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിഫെൻഡർ 90 ഡീസൽ പതിപ്പ് 6.7 സെക്കൻഡിനുള്ളിൽ 0- 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാണെന്നും കമ്പനി അവകാശപ്പെടുന്നു. ഡിഫെൻഡർ 110 ഡീസൽ വേരിയന്റുകൾ 7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത പൂർത്തിയാക്കും.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ ലാൻഡ് റോവർ ഡിഫെൻഡറും ബ്രാൻഡിന്റെ ഏറ്റവും പുതിയ തലമുറ ‘ടെറൈൻ റെസ്‌പോൺസ് 2' സവിശേഷതയുമായാണ് വരുന്നത്. ജനറൽ ഡ്രൈവിംഗ്, ഗ്രാസ്, ചരൽ, സ്നോ, മഡ് & റൂട്ട്സ്, സാൻഡ്, റോക്ക് ക്രാൾ, വേഡ് എന്നിങ്ങനെ വിവിധ മോഡുകൾ വഴി ഡ്രൈവിംഗ് അനുഭവം മികച്ചതാക്കാനും എസ്‌യുവിക്ക് ശേഷിയുണ്ട്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്രൈവ് ചെയ്യുന്നതിനുള്ള മികച്ച സസ്പെൻഷൻ മോഡ് സ്റ്റാൻഡേർഡാണ്. അതിൽ സസ്പെൻഷൻ ക്രമീകരണങ്ങൾ വളരെ മൃദുലമായ ഭാഗത്താണ്. ഒപ്പം ഓരോ ബമ്പും കുഴികളും എസ്‌യുവി ആഗിരണം ചെയ്യുന്നു. കൂടാതെ ഡിഫെൻഡറിലെ എൻ‌വി‌എച്ച് ലെവൽ അതിശയകരമാണ്.

ഏറ്റവും പ്രാപ്തിയുള്ള ലക്ഷ്വറി ഓഫ്-റോഡർ; ലാൻഡ് റോവർ ഡിഫെൻഡറിന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ തികച്ചും അതിശയകരവും ഏറ്റവും കഴിവുള്ള ആഢംബര ഓഫ്-റോഡർ എസ്‌യുവികളിൽ ഒന്നാണ്. ഏത് ഭൂപ്രദേശത്തെയും അക്ഷരാർഥത്തിൽ കീഴടക്കാനും എസ്‌യുവിക്ക് കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
The Most Capable Off-Roader SUV Land Rover Defender Review Details. Read in Malayalam
Story first published: Thursday, July 15, 2021, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X