ഡീസല്‍ ബീറ്റ് ഇതാ കൈക്കുമ്പിളില്‍!!!

മൗലികമായ ഡിസൈനിംഗ് സൗന്ദര്യമാണ് ബീറ്റിന് കാര്‍ വിപണിയില്‍ സ്ഥാനം നേടിക്കൊടുത്ത ഘടകങ്ങളില്‍ പ്രധാനമെന്ന് പറയാം. പ്രകടനം, സൗന്ദര്യം, സൗകര്യം തുടങ്ങിയവയുടെ കാര്യത്തില്‍ സെഗ്മെന്‍റില്‍ ഉയര്‍ന്ന സ്ഥാനം തന്നെ നിലനിര്‍ത്തി ബീറ്റ്. ചെറു ഹാച്ച്ബാക്ക് വിപണിയില്‍ വളരെ വ്യതിരിക്തമായ സാന്നിധ്യമായി നിലനില്‍ക്കെയാണ് പെട്രോള്‍ വില വര്‍ധന എന്ന തിരിച്ചടി ബീറ്റ് നേരിട്ടത്. ഡീസല്‍ വേരിയന്‍റില്ലാത്ത മറ്റ് കാറുകളെപ്പോലെ ഷെവര്‍ലെ ബീറ്റും കുടുങ്ങിപ്പോയി. ഈ പ്രശ്നമാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.
ബീറ്റ് ഡീസലിന്‍റെ എക്സ് ഷോറൂം വില 4.9 ലക്ഷം മുതല്‍ 5.45 ലക്ഷം വരെയാണ്. നാല് വേരിയന്‍റുകളാണ് ബീറ്റിനുള്ളത്. മുംബൈയില്‍ വെച്ചാണ് ലോഞ്ചിംഗ് നടന്നത്.. പെട്രോള്‍ വിലവര്‍ധന മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബീറ്റിന്‍റെ ഡീസല്‍ വേരിയന്‍റ് ഇറക്കുമെന്ന ഷെവര്‍ലെയുടെ പ്രഖ്യാപനത്തിനു ശ്ഷം പ്രതീക്ഷയോടെ വാഹനപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു പുതിയ മുഹൂര്‍ത്തത്തെ.
ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ഫെക്സ്‍വാഗണ്‍ പോളോ തുടങ്ങിയ സെഗ്മെന്‍റിലെ മറ്റ് കാറുകള്‍ക്ക് ഡീസല്‍ വേരിയന്‍റുകള്‍ ഉള്ളത് ബീറ്റിന് സമ്മാനിച്ചത് കാര്യമായ ക്ഷീണം തന്നെയാണ്.
936 സിസി എന്‍ജിന്‍ 4000 ആര്‍ പി എമ്മില്‍ 58.8 കുതിരശക്തിയും 1750 ആര്‍ പി എമ്മില്‍ 150 എന്‍ എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍റെ സര്‍ട്ടിഫിക്കറ്റോടെ 24 കിലോമീറ്റര്‍ മൈലേജ് എന്ന വാഗ്ദാനവും ബീറ്റ് നല്‍കുന്നു. മുടക്കുന്ന കാശ് മുതലാവും എന്നര്‍ത്ഥം.


Click it and Unblock the Notifications








