ദീര്‍ഘയാത്രയ്ക്കുള്ള ടിപ്പുകള്‍

100 കിലോമീറ്ററില്‍ കൂടുതല്‍ ഒരാള്‍ ഡ്രൈവ് ചെയ്യുന്നത് അത്ര നല്ലതല്ല. ക്ഷീണിച്ചു കഴിഞ്ഞാല്‍ നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രതികരണ ശേഷി കുറയുമെന്നത് പ്രപഞ്ച സത്യമാണ്. യാത്ര പോകുമ്പോള്‍ ചില പ്രപഞ്ച സത്യങ്ങളെക്കുറിച്ചും ധാരണയുണ്ടായിരിക്കണം.
(2) യാത്രകള്‍, വിശേഷ അവസരങ്ങള്‍ തുടങ്ങിയവയില്‍ ഏറ്റവും മോശപ്പെട്ട ഭക്ഷണം കഴിക്കുന്നതാണ് ഇന്ന് നമ്മുടെ ശീലം. അജീനാമോട്ടോ കൂട്ടിക്കുഴച്ചുണ്ടാക്കുന്ന ചിപ്സുകളും പലനിറത്തിലുള്ള പാനീയങ്ങളും യാത്രകളില്‍ ആളുകള്‍ ധാരാളം അകത്താക്കുന്നു. ഇവ ശരീരത്തിന് നിര്‍ജ്ജലീകരണം പോലുള്ള ഗുണഗണങ്ങള്‍ പ്രദാനം ചെയ്യുന്നു. ഫലമോ? യാത്ര ശരിയായി ആസ്വദിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. വയറ് നന്നായില്ലെങ്കില്‍ അത് യാത്രയുടെ രസം കൊല്ലിയാണെന്നു മാത്രമല്ല, ഡ്രൈവ് ചെയ്യുന്നയാളുടെ ചിന്താശേഷിയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ഇത് റോഡില്‍ വലിയ അപകടങ്ങളുണ്ടാക്കും. അതിനാല്‍ യാത്രയില്‍ പഴവര്‍ഗ്ഗങ്ങളും നട്സുമെല്ലാം കയ്യില്‍ കരുതുക. അവ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക.
(3) വെറും ഡ്രൈവിംഗ് മാത്രമായാല്‍ അതിനൊരു രസവുമില്ല. ഇടയ്ക്കൊന്ന് പുറത്തിറങ്ങണം. നല്ല സ്ഥലങ്ങള്‍ കാണുമ്പോള്‍ ഒന്ന് വണ്ടി നിറുത്തുക. ആഹാ! എത്ര നല്ല സ്ഥലം! പ്രകൃതിരമണീയം! ഇത് ഡ്രൈവ് ചെയ്യുന്നയാള്‍ക്ക് സന്തോഷദായകമായ കാര്യമാണ്. അങ്ങോര്‍ക്ക് പുതിയൊരു ഊര്‍ജ്ജം ലഭിക്കാന്‍ ഈ നടപടി കാരണമാകുന്നു. ശരീരത്തിനകത്തെ രക്തത്തിന്‍റെ തട്ടും തടവുമില്ലാത്ത പ്രയാണത്തിന് ഇത് ഉത്തമമത്രെ!
(4) യാത്രയ്ക്കായി കാര്‍ നിരത്തിലേക്ക് ഇറക്കുന്നതിനു മുമ്പ് പരിശോധിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. വാടകയ്ക്ക് കാറെടുത്ത് യാത്ര പോകുന്നത് ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. വാടകക്കാറാണെങ്കില്‍ പരശോധന നിര്‍ബന്ധം. ടയറുകള്‍, അവയുടെ മര്‍ദ്ദം, എന്നിവ ശരിയായി പരിശോധിച്ചിരിക്കണം. ഹോണ്‍, സിഗ്നല്‍ ലൈറ്റുകള്‍, ഹെഡ്‍ലൈറ്റുകള്‍, വൈപ്പറുകള്‍ തുടങ്ങിയ എല്ലാ സംഗതികളും സൂക്ഷ്മമായിത്തന്നെ പരിശോധിക്കുക. ഇത് കാറിന്‍റെ തത്‍സ്ഥിതിയെക്കുറിച്ച് ഏകദേശ ധാരണ കിട്ടുവാനും നിങ്ങളുടെ സൂക്ഷമദൃഷ്ടി വര്‍ധിപ്പിക്കാനും ഉതകുന്ന ഒരേര്‍പ്പാടാണ്.
(5) വണ്ടിയെടുത്ത് പോകുന്ന നാട്ടിലെ റോഡ് നിയമങ്ങള്‍ മനസ്സിലാക്കുക. അത് പരമാവധി അനുസരിക്കാന്‍ ശീലിക്കുക. ടൂറിസ്റ്റുകള്‍ക്ക് കാറില്‍ ഇരുന്ന് വെള്ളമടിക്കാന്‍ അന്നാട്ടില്‍ അനുമതിയുണ്ടോ എന്ന് അറിഞ്ഞുവെക്കുക. എത്ര പെഗ് വരെയാവാം എന്നതും ചോദിച്ചു മനസ്സിലാക്കുക. ഇതിന് ട്രാഫിക് പൊലീസിന്‍റെ സഹായം തേടുന്നതില്‍ കുഴപ്പമൊന്നുമില്ല.


Click it and Unblock the Notifications








