പുതിയ സ്വിഫ്റ്റ് അവതരിച്ചു

മുംബൈയില്‍ വെച്ചാണ് ലോഞ്ചിംഗ് നടന്നത്. ദിവസങ്ങളായി ഇന്ത്യന്‍ വാഹനപ്രേമികളുടെ ആകാംക്ഷയെ വളര്‍ത്തിയ സ്വിഫ്റ്റിന്‍റെ ചിത്രങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്.
ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മേഖലയില്‍ പുതിയ വാതിലുകള്‍ തുറക്കുവാന്‍ പുതിയ സ്വിഫ്റ്റിന് സാധിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഷിന്‍സോ നകാനിഷി പറഞ്ഞു. ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യന്‍ വിപണിയില്‍ സ്വിഫ്റ്റ് അവതരിക്കുന്നത്.
4.22 ലക്ഷം മുതല്‍ 6.38 ലക്ഷം വരെയാണ് പുതിയ സ്വിഫ്റ്റിന്‍റെ വിലനിലവാരം. ഔദ്യോഗികമായി പുറത്തു വിട്ട വിവരങ്ങള്‍ക്കായി അടുത്ത താളുകളിലേക്ക് നീങ്ങുക.


Click it and Unblock the Notifications








