പകപ്പിക്കുന്ന ചക്രവീര്യം

ഡ്രൈവ് പോയിന്‍റില്‍ ഗിയര്‍ ലിവര്‍ കൊണ്ടു നിറുത്തി ആക്സിലേറ്ററില്‍ കാല്‍ ഏറ്റവും ശ്രദ്ധയോടെ വെച്ചപ്പോള്‍ എന്നെ വിഭ്രമിപ്പിച്ചുകൊണ്ട് അതുതന്നെ സംഭവിച്ചു. നാലുസെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ പിടിക്കാന്‍ ശേഷിയുള്ള എന്‍ജിന്‍ അതിന്‍റെ സ്വഭാവം ഏറ്റവും ക്രൂരമായി പുറത്തെടുക്കുകയായിരുന്നു. എന്‍റെ ശരീരം പിന്നിലേക്ക് ചാഞ്ഞുപോയി.

332 (@ 7000 ആര്‍പിഎം)കുതിരകളാണ് ഇവന്‍റെ എന്‍ജിനില്‍ വെകിളിപിടിച്ചു നില്‍ക്കുന്നത്. 370 എന്‍എം ടോര്‍ക്ക് (@5000 ആര്‍പിഎം) 3696 സ്സിയുടെ ഡിഓഎഛ്സി 24 വാല്‍വ് വി6 വിത് വിവിഇഎല്‍ എന്‍ജിനാണ് 370Zയുടേത്.

അസാധ്യമായ ആഹ്ലാദം പകര്‍ന്നു തന്നു അടുത്ത നിമിഷങ്ങള്‍. ആദ്യത്തെ മൂന്ന് ഗിയര്‍നിലകളില്‍ തന്നെ അന്തം വിട്ട നിലയിലാണ് കാര്‍ മുന്നോട്ടുനീങ്ങിയത്. ആദ്യത്തെ മൂന്ന് ഗിയറുകളില്‍ അപാരമായ പവര്‍ നിങ്ങള്‍ക്കനുഭവപ്പെടും. ഡ്രൈവര്‍ക്ക് 7 സാധ്യതകള്‍ ട്രാന്‍സ്മിഷന്‍ മുമ്പോട്ടുവെക്കുന്നു. മാന്വല്‍ ട്രാന്‍സ്മിഷനില്‍ ഇത് 6 ആണ്. ഒരു കാര്യം ഇഷ്ടപ്പെട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഒരു സ്പോര്‍ട്സ് കാറിന്‍റെ പവര്‍ ഫീല്‍ വരുത്താന്‍ കാര്‍ ഉതിര്‍ക്കുന്ന ശബ്ദത്തിന് ശേഷിയില്ല.

ഡ്രൈവിന് തെരഞ്ഞെടുത്ത 20 കിലോമീറ്റര്‍ റോഡ് എന്നെ അല്‍പം നിരാശപ്പെടുത്താതിരുന്നില്ല. റോഡിലുള്ള ചെറിയ ഹംപ് അടുത്തപ്പോള്‍ സംശയിച്ച എനിക്ക് നിസ്സാന്‍ പ്രതിനിധി ധൈര്യം പകര്‍ന്നു: "കൂള്‍!" അതെ, കൂളായിത്തന്നെ കടന്നുപോന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് ഇവന്‍ എത്രയും പറ്റിയവന്‍ തന്നെ. സിറ്റി റോഡുകളില്‍ ധൈര്യമായി കൊണ്ടുപോകാം.

വളരെ ചുരുങ്ങിയ വീല്‍ബേസ് അതിന്‍റെ ചുറുചുറുക്ക് മുഴുവന്‍ പുറത്ത് കാണിക്കുന്നുണ്ട്. വെറും 1500 കിലോയാണ് കെര്‍ബ് വെയ്റ്റ്. മികച്ച ഭാരക്രമീകരണമാണ് വാഹനത്തിനുള്ളത്. മുന്‍പില്‍ 53 ശതമാനം ഭാരം കേന്ദ്രീകരിച്ചിരിക്കുന്നു. റിയര്‍ വെയ്റ്റ് 47 ശതമാനവും.

നിസ്സാന്‍ പ്രതിനിധിയായി കൂടെ വന്നയാള്‍ ഇതിനിടയില്‍ ചിലതെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. തിരിച്ച് ഹോട്ടലിലേക്ക് കാറില്‍ തിരിക്കുമ്പോള്‍ അശോക് ഘെനി അതേ നില്‍പ് നില്‍ക്കുന്നു. അയാളെന്നോട് ചിരിച്ചുവോ?! ഞാനൊന്നു തിരിഞ്ഞുനോക്കി.

More from DriveSpark

Article Published On: Friday, February 24, 2012, 19:05 [IST]
English summary
The Nissan's performance matched its good looks. Powered by a 3.7-litre engine that generates 332bhp and 370Nm of torque, the Nissan delivers exhilerating performance. although the ride could not be called as very comfortable thanks to its hard suspension, it is not something that you would not see in a sports car of its class.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X