മമ്മൂക്കയുടെ കാറുകള്‍

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2012/03-21-cars-mammootty-2-aid0168.html">Next »</a></li></ul>

നായികയെ അമര്‍ത്തിയൊന്ന് ചുംബിക്കണമെങ്കില്‍ ഡ്യൂപ്പിനെ വെക്കേണ്ട അവസ്ഥയിലെത്തിയിട്ടും പ്രേംനസീര്‍ അഭിനയം തുടര്‍ന്നിരുന്നു. ഇടിഞ്ഞു തൂങ്ങിയ ശരീരത്തെ കോട്ടുകൊണ്ടും മറ്റും പുതപ്പിച്ച് വയസ്സനായ എംജിആര്‍ കണ്ണുകളില്‍ പ്രണയം കുത്തിനിറച്ച് പെണ്‍പിള്ളാരോടൊപ്പം ആടിത്തിമിര്‍ത്തിരുന്നു. പ്രായം അറുപതോടടുത്ത കമല്‍ഹാസനും അറുപത് എന്നേ കഴിഞ്ഞുപോയ രജനീകാന്തിനുമെല്ലാം ഇന്നും വസന്തം തന്നെ. ഇവരോടെല്ലാം താരതമ്യം ചെയ്താല്‍ മ്മടെ മമ്മൂക്കയ്ക്ക് ഒരു പത്തുകൊല്ലം കൂടി പ്രേമിച്ചു നടക്കാം. പ്രായം അറുപത്തൊന്നിലെത്തിയെങ്കിലും ആളിപ്പളും ചൊങ്കനാണ്. ക്യാമറ അടുത്തെങ്ങും കൊണ്ടു വെക്കരുത് എന്നുമാത്രം.

To Follow DriveSpark On Facebook, Click The Like Button
Mammooty

ഇലക്ട്രോണിക് സാധനങ്ങളോട് മൂപ്പര്‍ക്ക് എന്തെന്നില്ലാത്ത ഒരടുപ്പമാണ്. ഇതേ അടുപ്പം തന്നെയാണ് കാറുകളോടും. കാര്‍ വാങ്ങി വെറുതെ ഗാരേജിലിടുന്ന സ്വഭാവക്കാരനല്ല മമ്മൂട്ടി. അവസരം കിട്ടുമ്പോളൊക്കെ കാറിന്‍റെ കുതിരശക്തിയും ടോര്‍ക്കും പരിശോധിക്കുന്നത് ഒരു ഹോബിയാണ്. വേഗതയില്‍ വണ്ടിയോടിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും വലിയ താല്‍പര്യമാണ്. ശലമോന്‍റെ വണ്ടിയോട്ടല്‍ യൂറ്റൂബില്‍ വലിയ ഹിറ്റാണ്.

അഞ്ച് കാറുകളും ഒരു കാരവാനുമാണ് ലഭ്യമായ വിവരങ്ങളനുസരിച്ച് മമ്മൂട്ടിയുടെ പക്കല്‍ ഇപ്പോഴുള്ളത്. ഈ സ്ഥിതിവിവരക്കണക്കില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ താഴെ കമന്‍റിട്ട് എന്‍റെയും നാട്ടുകാരുടെയും അറിവിനെ പുതുക്കാന്‍ സഹകരിക്കുക.

മമ്മൂക്കയുടെ പക്കലുള്ള കാറുകളുടെ ചിത്രങ്ങളോടു കൂടിയ വിവരണം അടുത്ത താളില്‍

മമ്മൂട്ടിയുടെ സെഡാന്‍ ശേഖരം

<ul id="pagination-digg"><li class="next"><a href="/four-wheelers/2012/03-21-cars-mammootty-2-aid0168.html">Next »</a></li></ul>
English summary
Malayalam film star Mammooty owns a fleet of luxury cars that include BMW and Jaguar.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark