മമ്മൂട്ടിയുടെ സെഡാന്‍ ശേഖരം
മമ്മൂട്ടിയുടെ അഞ്ച് കാറുകളില്‍ നാലെണ്ണവും സെഡാന്‍ ആണ്. ഒരു എസ് യു വി മാത്രമാണ് അദ്ദേഹത്തിന്‍റെ കാര്‍ ലായത്തിലുള്ളത്. എല്ലാം കിടിലന്‍ കരുത്തുള്ള കാറുകളാണെന്ന് പറയേണ്ടതില്ലല്ലോ?

ജാഗ്വര്‍ എക്സ്ജെ-എല്‍ എന്ന കാറാണ് ആദ്യം പറയേണ്ടത്. ഈ സെഡാന് 83,56,478 രൂപ മുതല്‍ 1,01,92,925 രൂപ വരെയാണ് വില. രണ്ട് പതിപ്പുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. 3 ലിറ്റര്‍ - 5 ലിറ്റര്‍ എന്‍ജിന്‍ വേരിയന്‍റുകളില്‍. 14 നിറവ്യതിയാനങ്ങളില്‍ ഈ വാഹനം ലഭിക്കും.

എഫ് 10 ബിഎംഡബ്ലിയു 530ഡിയാണ് മറ്റൊരു വാഹനം. 48,50,000 രൂപയാണ് ഇതിന്‍റെ വില. മമ്മൂട്ടിയുടെ കാറിന്‍റെ നിറം ആല്‍ഫൈന്‍ വൈറ്റ് ആണ്. 3 ലിറ്റര്‍ ആണ് എന്‍ജിന്‍ ശേഷി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ സെഡാനുള്ളത്. 4000 ആര്‍പിഎമ്മില്‍ 244 കുതിരകളുടെ ശേഷിയാണ് കാറിനുള്ളത്. 1750 - 3000 ആര്‍പിഎമ്മില്‍ 540 എന്‍ എം എന്ന ഉയര്‍ന്ന ടോര്‍ക്കും ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. ലിറ്ററിന് 9 കിമിയാണ് മൈലേജ്.

42,40,000 രൂപ വിലയുള്ള, ബി എം ഡബ്ലിയു 5 സീരീസില്‍ തന്നെ പെടുന്ന മറ്റൊരു സെഡാന്‍ കൂടി മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. ഇ60 ബിഎംഡബ്ലിയു 525ഡിയാണ് ഈ വാഹനം. 2993 സിസിയാണ് എന്‍ജിന്‍ ഡിസ്പ്ലേസ്മെന്‍റ്.

ഫോക്സ്‍വാഗണ്‍ പസ്സാറ്റ് ആണ് വേറൊരു വാഹനം. രണ്ട് ഡീസല്‍ പതിപ്പുകളും ഒരു പെട്രോള്‍ പതിപ്പുമടക്കം മൂന്ന് വേരിയന്‍റുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. 24,27,822രൂപ മുതല്‍ 26,16,503 രൂപ വരെയാണ് ഇന്ത്യയിലെ വില.

ടൊയോട്ട ലാന്‍ഡ് ക്രൂയിസറാണ് മമ്മൂട്ടി സ്വന്തമാക്കിയിട്ടുള്ള എസ് യു വി. 88,55,160 രൂപയാണ് ഈ വാഹനത്തിന്‍റെ പ്രീമിയര്‍ പതിപ്പിന് ദില്ലി എക്സ് ഷോറൂം വില. വെള്ള നിറത്തിലുള്ള ലാന്‍ഡ് ക്രൂയിസറാണ് മമ്മൂക്കയുടെ പക്കല്‍ ഉള്ളതെന്ന് അറിയുന്നു.
എയ്‍്ഷറിന്‍റെ കാരവാനാണ് മമ്മൂക്ക് ഷൂട്ടിംഗ് സൈറ്റുകളില്‍ ഉപയോഗിക്കുന്നത്.
സുരേഷ് ഗോപിയുടെ കാറുകളെക്കുറിച്ച് ഇവിടെ വായിക്കുക


Click it and Unblock the Notifications








