കമ്മീഷണറുടെ കാറുകള്‍

സുരേഷ് ഗോപിയുടെ ഗാരേജിലുള്ള കാറുകളില്‍ പ്രധാനി ഓഡി ക്യു7 ആണ്. ഓഡി കാറുകള്‍ സെലിബ്രിറ്റികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് നേരത്തെ തന്നെ നമ്മള്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. ഓഡി ക്യൂ 7 സ്വന്തമായിട്ടുള്ള താരങ്ങളില്‍ ബോളിവുഡ് താരം ജോണ്‍ അബ്രഹാം, കരീന കപൂര്‍ തുടങ്ങിയവര്‍ പെടുന്നു. നമ്മുടെ മംമ്താ മോഹന്‍ദാസിന്‍റെ പക്കലുമുണ്ട് ഒരു ഓഡി ക്യൂ7.
സുരേഷ് ഗോപിയുടെ കിടിലന്‍ ഡയലോഗുകള്‍ കേട്ടാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗം ഇത്രയെങ്കിലും അഴിമതി മുക്തമായി നില്‍ക്കുന്നതെന്നു പറയാം. രണ്‍ജി പണിക്കരും ഷാജി കൈലാസും ചേര്‍ന്ന് കേരള സിനിമയിലെ എല്ലാ കിടിലന്മാരെയും ഒരുമിച്ചു ചേര്‍ത്ത് ദുഷിച്ചു നാറിയ ഇന്ത്യന്‍ ഭരണകൂടത്തെ വിറപ്പിക്കാനുള്ള ശ്രമങ്ങള്‍ അവിശ്രമം തുടരുകയാണ്. ഇത്രയൊക്കെ പരുക്കനാണെങ്കിലും സുരേഷ് ഗോപിയുടെ ആ കാക്കിക്കുള്ളില്‍ ഒരു തരളഹൃദയ മിഡിക്കുന്നത് നമുക്ക് കേള്‍ക്കാവുന്നതാണ്. അതുകൊണ്ടാണല്ലോ സ്ത്രീകളുടെ കാര്‍ എന്ന് പുകള്‍ പെറ്റ ഫോക്സ്‍വാഗണ്‍ ബീറ്റില്‍ ഒരെണ്ണം വാങ്ങി ഗാരേജിലിടാന്‍ അദ്ദേഹം മുതിര്‍ന്നത്.
ഫോക്സ്‍വാഗണിന്‍റെ മുഖം തന്നെയാണ് ബീറ്റില്‍ എന്നു പറയാം. വലിയ ലാഭമൊന്നും നേടിത്തരുന്നില്ലെങ്കിലും ബീറ്റിലിനെ പ്രതിച്ഛായ നിര്‍മാണത്തിനായി ഫോക്സ്‍വാഗണ്‍ കൂടെ കൊണ്ടു നടക്കുന്നു. ബീറ്റിലിന്‍റെ രൂപത്തിലെ ക്ലാസിക് സ്വഭാവം കമ്പനിയുടെ പ്രതിച്ഛായയ്ക്ക് തിളക്കം കൂട്ടുന്നു. തറവാടിത്തമുള്ള കമ്പനിയെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടാന്‍ ഇടയൊരുക്കുന്നു.
എയ്ഷറിന്‍റെ കാരവാനാണ് സുരേഷ് ഗോപി ഷൂട്ടിംഗ് സൈറ്റുകളില്‍ ഉപയോഗിക്കുന്നത്. ഇതേ കമ്പനി തന്നെയാണ് മമ്മൂട്ടിയുടെ കാരവാനും അസംബ്ള്‍ ചെയ്ത് നല്‍കിയത്.


Click it and Unblock the Notifications








