എമ്മെല്ലേമാര്‍ക്ക് വാങ്ങാന്‍ എസ്‍യുവികള്‍

ക്രോസ്സോവര്‍, എസ്‍യുവി, എംപിവി തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ക്കിടയില്‍ വലിയ പ്രിയമുണ്ട്. കേരളത്തില്‍ മിക്കവാറും രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്സും അതിന്‍റെ പ്രാദേശിക രാസ അവക്ഷിപ്തങ്ങളായ കേരളാ കോണ്‍ഗ്രസ്സുകാരുമെല്ലാം ഇത്തരം വാഹനങ്ങളെ കൂടുതലായി ഉപയോഗിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു കാരണം എന്തെന്നു ചോദിച്ചാല്‍ ഉത്തരം സിംപിള്‍. സ്വന്തം പരിവാരങ്ങളെക്കൂടാതെ അണികളില്‍ രണ്ടുമൂന്നെണ്ണത്തിനെയും ഇത്തരം വാഹനങ്ങളില്‍ പിടിച്ചിടാം.

സുസുക്കി ഗ്രാന്‍ഡ് വിറ്റേര

സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റേര എമ്മെല്ലേമാര്‍ക്ക് ഒരു മികച്ച ഓപ്ഷനാണെന്നു പറയാം. പുതുതലമുറ രാഷ്ട്രീയക്കാര്‍ വാഹനത്തിന്‍റെ സ്റ്റൈല്‍ കൂടി കണക്കിലെടുക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരക്കാര്‍ക്ക് ഗ്രാന്‍ഡ് വിറ്റേരയുടെ സ്റ്റൈലിഷ് ഡിസൈന്‍ ഇഷ്ടപ്പെടാതിരിക്കില്ല. വില 17 ലക്ഷം മുതല്‍ 18. 3 ലക്ഷം വരെയാണ്.

ടാറ്റ ആര്യ

കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് വിപണിയിലെത്തിയ ടാറ്റ ആര്യ മികച്ച വാഹനമെന്ന് നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ കാര്‍ നിര്‍മാതാവില്‍ നിന്നു വരുന്ന ആദ്യത്തെ ക്രോസ്സോവറാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. 16.6 ലക്ഷം രൂപയാണ് കാറിന്‍റെ വില.

ഫോര്‍ഡ് എന്‍ഡീവര്‍

അമേരിക്കന്‍ കാര്‍ നിര്‍മാതാവായ ഫോര്‍ഡില്‍ നിന്നുള്ള എന്‍ഡീവര്‍ എസ്‍യുവി ഒരു നല്ല തെരഞ്ഞെടുപ്പായിരിക്കും. 17.9 ലക്ഷം രൂപയാണ് വില.

ഹോണ്ട സിആര്‍വി, ബിഎംഡബ്ലിയു എക്സ്1 എന്നിവ പോലുള്ള മികച്ച വാഹനങ്ങള്‍ ഇനിയുമുണ്ട്. പക്ഷെ ഇവയെല്ലാം 20 ലക്ഷത്തിന് മുകളില്‍ നില്‍ക്കുന്ന വാഹനങ്ങളാണ്. മറ്റേതെങ്കിലും ഫണ്ടില്‍ നിന്ന് കുറച്ച് പണം കൂടി മറിക്കുകയാണെങ്കില്‍ കാര്യം നടക്കും.

More from DriveSpark

Article Published On: Wednesday, July 4, 2012, 16:28 [IST]
English summary
we would like to help the MLAs out with some of the best car brand choices for UP MLAs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X