എമ്മെല്ലേമാര്‍ക്ക് സെഡാന്‍ നിര്‍ദേശങ്ങള്‍
എക്സ്ഷോറൂം വിലയെ ആസ്പദിച്ചാണ് വിലകള്‍ നല്‍കിയിരിക്കുന്നത്. ഇവ റോഡിലിറങ്ങുമ്പോള്‍ വാഹനവിലയുടെ ശരാശരി 10 ശതമാനം നികുതിയും മറ്റുമായി പോകും.
സ്കോഡ ലോറ

ചെക് കാര്‍ നിര്‍മാതാവായ സ്കോഡയില്‍ നിന്നുള്ള ലോറ സെഡാന്‍ ഒരു മികച്ച ഓപ്ഷനാണ് യൂപിയിലെ എമ്മെല്ലേമാര്‍ക്ക്. 13 ലക്ഷത്തിലാണ് ലോറയുടെ വില തുടങ്ങുന്നത്. ഹൈ എന്‍ഡ് പതിപ്പിന് 19 ലക്ഷം രൂപ വരും. റോഡ് നികുതിയും മറ്റുമായി 20 ലക്ഷം കവിയുകയാണെങ്കില്‍? അതിനുള്ള വഴിയെല്ലാം എമ്മെല്ലേക്കറിയാം!
ഷെവര്‍ലെ ക്രൂസ്
ഈ വാഹനം പൊതുവില്‍ രാഷ്ട്രീയക്കാര്‍ ഉപയോഗിച്ചുകാണുന്നില്ല. അമേരിക്കന്‍ സര്‍ക്കാര്‍ ഫണ്ട് കൊണ്ട് ഇപ്പോഴും ഉപജീവനം ചെയ്ത് പോരുന്ന കമ്പനിയായ ജിഎമ്മിന്‍റേതാണ് ഷെവര്‍ലെ എന്നതിനാല്‍ ക്രൂസ് തീര്‍ച്ചയായും യൂപി എമ്മെല്ലേമാര്‍ക്ക് യോജിച്ച വാഹനമാണ്. വില 12.7 ലക്ഷത്തിനും 15.2 ലക്ഷത്തിനും ഇടയിലാണ്.
ടൊയോട്ട കൊറോള ആള്‍ടിസ്
കൊറോള ആള്‍ടിസ് രാഷ്ട്രീയക്കാരുടെ ഇഷ്ടവാഹനാണ്. നിരവധി പേര്‍ ഈ സെഡാന്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഈയിടെ കൊറോള ആള്‍ടിസ് പുതുതലമുറ പതിപ്പ് വിപണിയിലെത്തിയിട്ടുണ്ട്. 15.5 ലക്ഷം വിലയില്‍ ഈ വാഹനം ലഭ്യമാണ്.
സ്കോഡ സൂപ്പര്‍ബ്
സ്കോഡ സൂപ്പര്‍ബ് കംഫര്‍ട്ടിന് പേരുകേട്ട വാഹനമാണ്. നിരന്ത്രം യാത്ര ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇത്തരം കാറുകളായിരിക്കും യോജിക്കുക. പക്ഷെ 20 ലക്ഷത്തില്‍ ഒതുങ്ങണം വില എന്നാണെങ്കില്‍ സൂപ്പര്‍ബിന്‍റെ എന്‍ട്രി ലെല്‍ മോഡല്‍ മാത്രമേ വാങ്ങാന്‍ കഴിയൂ എന്ന പോരായ്മയുണ്ട്. 18 ലക്ഷം രൂപയാണ് ബേസ് മോഡലിന് വില.
ഫോക്സ്‍വാഗണ്‍ ജീറ്റ
ഇനി ജര്‍മനിയില്‍ നിന്നുള്ള പൊളപ്പന്‍ കാറ് തന്നെ വേണമെങ്കില്‍ ദാണ്ടെ ഫോക്സ്‍വാഗണുണ്ട്. ഈ വാഹനത്തിന്‍റെ വില തുടങ്ങുന്നത് 16.5 ലക്ഷത്തിലാണ്.


Click it and Unblock the Notifications








