യുപി എമ്മെല്ലേമാര്‍ക്ക് വാങ്ങാവുന്ന കാറുകള്‍
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യുവതുര്‍ക്കി അഖിലേഷ് യാദവ് ദേശീയ ശ്രദ്ധ നേടിയ നേതാവാണ്. ഭാവി പ്രധാനമന്ത്രിയായി വാഴ്ത്തപ്പെടുന്ന രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂട്ടിനു തീക്കൊളുത്തി വിട്ടയാളാണ് അഖിലേഷ്. എങ്കിലും, കാര്യത്തോടടുക്കുമ്പോള്‍ രാഹുലനും അഖിലേശനുമെല്ലാം ഒരേ കൂതറ സ്വഭാവമാണ്.
വികസന ഫണ്ട് ഉപയോഗിച്ച് കാര്‍ വാങ്ങാനുള്ള അനുവാദം എംഎല്‍എ-മാര്‍ക്ക് കൊടുത്തുകൊണ്ട് തന്‍റെ ഉദാരമനസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് അഖിലേഷ്. 20 ലക്ഷം രൂപ വരെ ഇതിനായി പൊടിക്കാമെന്നാണ് അഖിലേഷിന്‍റെ നിര്‍ദ്ദേശം. അത്യന്തം നിരുപദ്രവകരവും നിഷ്കളങ്കവുമായ പ്രസ്തുത നിര്‍ദ്ദേശത്തെ എപ്രകാരമാണ് ഇന്ത്യന്‍ കുത്തക, സിന്‍ഡിക്കേറ്റ് മാധ്യമലോകം കൈകാര്യം ചെയ്തത്! ജനങ്ങളുടെ പണം ഉപയോഗിച്ച് കാര്‍ വാങ്ങാനുള്ള അനുവാദം നല്‍കിയില്ലെങ്കില്‍ അനുവാദമില്ലാതെ തന്നെ ഇതെല്ലാം ചെയ്യാനുള്ള വഴി യുപിയിലെ എമ്മെല്ലേമാര്‍ക്കറിയാം. മാധ്യമങ്ങള്‍ക്ക് ഇതൊന്നും അറിയില്ലെന്നുണ്ടോ? അഴിമതി തടയാനുള്ള അഖിലേഷിന്‍റെ ജാഗ്രതയെയും സാമര്‍ത്ഥ്യത്തെയും ആരും അഭിനന്ദിച്ചുകണ്ടില്ല.

ഇതൊന്നും കണക്കിലെടുത്തില്ലെങ്കില്‍ വേണ്ട. വളരുന്ന ഓട്ടോമൊബൈല്‍ വ്യവസായത്തിന് ഈയിടെ വന്നുപെട്ട മാന്ദ്യം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ തന്നെ ബാധിക്കുന്ന ഒരു ഗുരുതര പ്രശ്നമാണ്. സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ ജനറല്‍ മോട്ടോഴ്സിന്‍റെ ഓഹരികള്‍ മൊത്തം വാങ്ങിക്കൂട്ടിയ അമേരിക്കന്‍ സര്‍ക്കാരിന്‍റെ നടപടിയെങ്കിലും മാധ്യമങ്ങളും ജനങ്ങളും ഓര്‍ക്കേണ്ടതായിരുന്നു.
എന്തായാലും ഡ്രൈവ്സ്പാര്‍ക് എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം ഇപ്രകാരം ക്രോഡീകരിക്കാം. പെട്രോള്‍ വിലക്കയറ്റം, റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുയര്‍ത്തല്‍, രൂപയുടെ വിലയിടിവ് തുടങ്ങിയ നിരവധിയായ പ്രശ്നങ്ങളാല്‍ വലയുന്ന ഓട്ടോമൊബൈല്‍ വിപണിയെ താങ്ങിനിറുത്തുന്നതിനു വേണ്ടിയാണ് യുവതുര്‍ക്കി അഖിലേഷ് യാദവ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്. 20 ലക്ഷം രൂപയുടെ വാഹനം എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നതിലൂടെ ഏതെല്ലാം ബ്രാന്‍ഡുകളെയാണ് അദ്ദേഹം പ്രത്യേകമായി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നുമാത്രമേ ഇനി അറിയേണ്ടതുള്ളൂ. അത് അടുത്ത താളില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.


Click it and Unblock the Notifications








