ആസിഫ് അലിയുടെ രണ്ടാം ബീവി

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2012/bmw-3-series-sedan-review-001936.html">Next »</a></li></ul>

ന്യൂ ജനറേഷന്‍ എന്നൊരു പ്രവണത മലയാള സിനിമയില്‍ ഈയിടെയായി കണ്ടുവരുന്നുണ്ട്. ഇത് നല്ലതാണെന്നും ചീത്തതാണെന്നും രണ്ടഭിപ്രായമാണുള്ളത്. ഒരു ന്യൂ ജനറേഷന്‍ സിനിമയില്‍ അത്യാവശ്യം വേണ്ട ചില സംഗതികളുണ്ട്. ഫഹദ് ഫാസില്‍ ട്രൗസറിട്ടത്, സ്മൂച്ചുകള്‍ ഏറ്റുവാങ്ങുവാന്‍ രമ്യാ നമ്പീശന്‍, മറ്റ് കാര്യങ്ങള്‍ ഒന്നുമറിയില്ലെങ്കിലും സെക്സിനെക്കുറിച്ച് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുള്ള തന്‍റേടിയായ റിമ കല്ലിങ്ങല്‍, ഇപ്പോഴും പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ആസിഫ് അലി എന്നിവയാണത്. ഇക്കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല എന്നാണ് മനസ്സിലാക്കാനാവുന്നത്.

സിനിമയില്‍ പ്രായപൂര്‍ത്തി വന്നിട്ടില്ലെങ്കിലും ജീവിതത്തില്‍ ആസിഫ് അലിക്ക് അതൊക്കെയുണ്ട്. ഇക്കാര്യം ആസിഫ് ചാനലുകള്‍ക്ക് നല്‍കുന്ന ഇന്‍റര്‍വ്യൂകളിലും മറ്റും ഇടക്കിടെ 'ധ്വനി'പ്പിച്ചുകൊണ്ടിരുന്നു. ഗതികെട്ട മാതാപിതാക്കള്‍ ആസിഫിന് പെണ്ണ് തെരയാന്‍ തുടങ്ങി. ഒടുവില്‍ കാര്യങ്ങള്‍ മംഗളമായി. ഒരു ബീവിയെ മലബാറില്‍ നിന്നു തന്നെ ആസിഫ് കണ്ടെത്തി.

Asif

പെണ്ണിനെ കണ്ടെത്തിയാല്‍ അടുത്ത പടി കാറ് വാങ്ങുക എന്നുള്ളതാണ്. അതെന്തിനാണെന്നു ചോദിച്ചാല്‍ ആളുകള്‍ പറയുക "നടത്തിക്കൊണ്ടു പോകാന്‍ പറ്റില്ലല്ലോ" എന്നാണ്. ഇത് അപാരമായ ഒരു തിരിച്ചറിവാണെന്നേ പറയേണ്ടൂ. വിവാഹം കഴിയുന്നതിനു മുന്‍പേ അത് 'നടത്തിക്കൊണ്ടു' പോകാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ആണുങ്ങള്‍ ബോധവാന്മാരാകുന്നു. പെണ്ണുങ്ങളോ, 'നടത്തിപ്പുകാരെ' പരമാവധി ബുദ്ധിമുട്ടിക്കാനായി യാതൊരു മാനക്കേടുമില്ലാതെ ഒരുങ്ങി നില്‍ക്കുന്നു! എന്തു ചെയ്യട്ടെ!!

ഒരു ബീവിയെ സ്വന്തമാക്കിയതിനു ശേഷം അവളെ ഇരുത്തിക്കൊണ്ടു പോകുന്ന വാഹനത്തിനു മേല്‍ സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സ് പ്ലേറ്റ് വേണമെന്നും അതിന്മേല്‍ "ബി.വി" എന്ന് കൃത്യമായി എഴുതിയിരിക്കണമെന്നും ആസിഫിന് നിര്‍ബന്ധമുണ്ട്. സദാചാര പൊലീസുകാര്‍ റോഡുറോഡാന്തരം റോന്തു ചുറ്റുന്ന കാലമാണ്. ആരാണ് കൂടെയുള്ള പെണ്ണ് എന്ന് സദാചാരികള്‍ ചോദിച്ചാല്‍ "ലൈസന്‍സ് പ്ലേറ്റ് നോക്കടേയ്" എന്ന് വെച്ചുകാച്ചാമല്ലോ?

പുതുതായെടുത്ത കാറിന് ബി.വി സീരീസിലുള്ള നമ്പരിനായി ആസിഫ് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇതിനായി ലേലം വിളി ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. ആസിഫിന്‍റെ കാര്‍ ഏതെന്നറിയാന്‍ അടുത്ത താള് വരെ ഒന്നു വരിക.

<ul id="pagination-digg"><li class="next"><a href="/four-wheelers/2012/bmw-3-series-sedan-review-001936.html">Next »</a></li></ul>
English summary
Asif Ali has bought a new BMW 3 series sedan. Here is a review.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark