അല്ലൂ അര്‍ജുനനും കാറുകളും
മസാല പടങ്ങള്‍ക്ക് ബോളിവുഡിന് മാതൃക തെലുഗ് സിനിമയാണെന്ന് അനുരാഗ് കശ്യപ് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോകത്തില്‍ ഏറ്റവും കൂതറയായിട്ടുള്ള സിനിമകള്‍ ഇറങ്ങുന്നത് തെലുഗിലാണ്. ഇത്തരം സിനിമകള്‍ മലയാളത്തില്‍ വന്‍ ഹിറ്റുകള്‍ തന്നെ തീര്‍ക്കുന്നുണ്ട്. പുതുമുഖ താരങ്ങളില്‍ സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായി അല്ലു അര്‍ജുന്‍ എന്ന തെലുഗ് നടന്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.
തന്‍റെ കാലത്തെ ഒരു ചോക്ലേറ്റ് നായകനടനെപ്പറ്റി പിജെ ആന്‍റണി നടത്തിയ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. "അവന്‍ മുഖം കൊണ്ടു കാണിക്കുന്നത് ഞാനെന്‍റെ ആസനം കൊണ്ട് കാണിക്കും" എന്നായിരുന്നു അത്. അല്ലു അര്‍ജുനന്‍റെ അഭിനയത്തെ പ്രതി ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ നിര്‍ഭാഗ്യവശാല്‍ പിജെ ആന്‍റണി ഇന്ന് ജീവിച്ചിരിപ്പില്ല. എന്തുചെയ്യട്ടെ!

എന്നിരിക്കിലും വന്‍ ആരാധകനിരയാണ് അല്ലുവിനുള്ളത്. അല്ലുവിന്‍റെ ഭാവഹാവാദികളില്‍ വീണുപോയവര്‍ ഫാന്‍സ് അസോസിയേഷനുകളുമായി സജീവമായി രംഗത്തുണ്ട്. മലയാളപടത്തില്‍ ഒന്നില്‍ പോലും അഭിനയിക്കാതെയാണ് ഈ നേട്ടമെന്നോര്‍ക്കണം. എല്ലാ പടങ്ങളും ഡബ്ബ് ചെയ്ത് മലയാളനാട്ടില്‍ എത്തുകയായിരുന്നു. ബണ്ണി, വരന്‍ തുടങ്ങിയ സിനിമകള്‍ മലയാളത്തില്‍ എത്തിയിട്ടുണ്ട്. ഈ സിനിമകളില്‍ അല്ലു കാഴ്ചവെച്ച അസാമാന്യമായ അഭിനയപാടവം വളരെയേറെ പ്രകീര്‍ത്തിക്കപ്പെടുകയുണ്ടായി. ഇനി ഗജപോക്കിരി എന്ന സിനിമയാണ് മലയാളത്തില്‍ എത്താനിരിക്കുന്നത്. ഇതിലും വന്‍ അഭിനയമാണ് അല്ലുമോന്‍ മല്ലുമക്കള്‍ക്കായി കാഴ്ച വെച്ചിട്ടുള്ളതെന്നറിയുന്നു.
വലിയ വാഹനപ്രിയനാണ് അല്ലുമോന്‍. നിരവധി വാഹനങ്ങള്‍ ബൈക്കുകളും അല്ലുവിന് ഇഷ്ടമാണ്. മസിലന്‍ സൂപ്പര്‍ബൈക്കുകളുമായി കറങ്ങിനടക്കുന്നത് ഒരു ഹരമാണ് അദ്ദേഹത്തിന്. അല്ലുവിന്‍റെ പ്രിയപ്പെട്ട വാഹനങ്ങളെക്കുറിച്ചറിയാന്‍ അടുത്ത താളിലേക്ക് നീങ്ങുക.


Click it and Unblock the Notifications








