അല്ലുവിന്‍റെ കാര്‍ കദനകഥ
ഏതൊരു പുതുതലമുറ ഇന്ത്യന്‍ യുവാവിനെയും പോലെ ഓഡി കാറുകളോട് വലിയ ഇഷ്ടമാണ് അല്ലുവിന്. ഓഡി കാര്‍ സ്വന്തമാക്കാന്‍ വേണ്ടി പലതവണ ഷോറൂമില്‍ കയറിയിറങ്ങിയതുമാണ്. എന്നിട്ടും ഇന്നേവരെ ഒരു ഓഡി കാര്‍ സ്വന്തമാക്കാന്‍ അല്ലുവിന് സാധിച്ചിട്ടില്ല. ഓഡി വാങ്ങാന്‍ പോയി ബിഎംഡബ്ലിയുവുമായി തിരിച്ചു വരുന്നതിന്‍റെ കദനകഥകളാണ് കാറുകളെക്കുറിച്ചു പറയുമ്പോള്‍ അല്ലുവിന് ഏറെ പറയാനുണ്ടാവുക.
അല്ലുവിന്‍റെ കാറുകള്‍ ദാ താഴെ കിടക്കുന്നു.

ബിഎംഡബ്ലിയു കാറുകളോട് എന്തെന്നില്ലാത്ത ഇഷ്ടമാണ് അല്ലുവിന്.

ഇതിന് കാരണമെന്തെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. എന്തുകൊണ്ടാ അങ്ങിഷ്ടായി.

ഇപ്പോള്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ലിയു എക്സ് 6 ആണ്.

ഓഡി ആര്‍8നായി ബുക്ക് ചെയ്തിട്ടുണ്ട് അല്ലു എന്നാണറിയുന്നത്.

ബിഎംഡബ്ലിയു എക്സ്6 ഡീസല്‍ പതിപ്പിന് 68,77,633 രൂപയാണ് കൊച്ചി അങ്ങാടിയിലെ വില.

2993 സിസി ശേഷിയുള്ള എന്‍ജിനാണ് കാറിനുള്ളത്.

ഓട്ടോമാറ്റിക് പതിപ്പാണിത്. 7.5 - 13.4 എന്നിങ്ങനെയാണ് മൈലേജ്. പെട്രോള്‍ മോഡല്‍ രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്.

ഇതില്‍ മാന്വല്‍ ട്രാന്‍സ്മിഷനിന്‍റെ വില 85,59,500 രൂപയാണ്. എന്‍ജിന്‍ ശേഷി 4395 സിസി.

ഓട്ടോമാറ്റിക് പതിപ്പിന് 1,30,00,000 രൂപ വിലവരും.

അല്ലു കാറിനായി 90 ലക്ഷം മുടക്കിയെന്നാണ് മനസ്സിലാക്കാനാവുന്നത്. പെട്രോല്‍ മാന്വല്‍ പതിപ്പായിരിക്കണം കക്ഷി.


Click it and Unblock the Notifications








