നരെയ്‍നിന്‍റെ വാഹനങ്ങള്‍
സുസുക്കി സാമുറായ് ബൈക്കാണ് നരെയ്ന്‍ ആദ്യം സ്വന്തമാക്കിയത്. ഇത് കോളജില്‍ പഠിക്കുന്ന കാലത്താണ് സംഭവിച്ചത്.
ചെന്നൈയിലെത്തിയപ്പോള്‍ ആദ്യം വാങ്ങിയത് ഒരു ഹീറോ ഹോണ്ട സ്‍പ്ലെന്‍ഡറാണ്. ഈ വാഹനം ഇന്നും നരെയ്‍നിന്‍റെ പക്കലുണ്ട്. നരെയ്ന്‍ സ്വന്തമാക്കിയ കാര്‍ ഷെവര്‍ലെയുടേതാണ്. ഷെവര്‍ലെ കാപ്റ്റിവ. ഈ വാഹനമാണ് ഇന്ന് നരെയ്‍നെ ഷൂട്ടിംഗ് ലോക്കേഷനുകളിലേക്ക് എത്തിക്കുന്നത്.

2012 കാപ്റ്റിവയില്‍ വന്നിരിക്കുന്ന മാറ്റം മുഖത്തു നിന്നു തന്നെ തിരിച്ചറിയാം. എസ്‍യുവിയുടെ കരുത്ത് പ്രകടിപ്പിക്കുന്ന വിധത്തില്‍ കൂടുതല്‍ ബോള്‍ഡ് ആയ ഡിസൈനാണ് പുതിയ വാഹനത്തിന്‍റെ ഗ്രില്ലിന് നല്‍കിയിട്ടുള്ളത്. മുര്‍പുള്ളതിനെക്കാള്‍ കൂടുതല്‍ മസിലുകള്‍ പിടിപ്പിക്കാന്‍ നടത്തിയ ശ്രമം കാറിന്‍റെ വീല്‍ ആര്‍ച്ചുകളില്‍ പ്രകടമാണ്. മുന്‍ പതിപ്പിനെക്കാള്‍ വലിപ്പക്കൂടുതല്‍ ഇതിനുണ്ട്.

കാപ്റ്റിവയ്ക്ക് അകത്ത് കൂടുതല്‍ ശില്‍പഭംഗിയോടെ നിലകൊള്ളുന്ന സെന്‍റര്‍ കണ്‍സോള്‍ പുതിയതാണ്. ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ മുഴുവനായും പുതിയതാണ്.

ഇന്‍റീരിയറിലെ പ്ലാസ്റ്റിക് ഗുണനിലവാരം വര്‍ധിപ്പിച്ചിട്ടുണ്ട്. എക്സ്‍യുവി500യെ അപേക്ഷിച്ച് ഇന്‍റീരിയര്‍ നിലവാരം മികച്ചതാണെന്നു പറയാം.

7 സീറ്റുകളാണ് വാഹനത്തുനുള്ളത്. പിന്‍വശത്തെ സീറ്റുകള്‍ മുന്നോട്ട് മടക്കിയാല്‍ കൂടിയ ലഗേജ് സ്പേസ് ലഭിക്കും.

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ രണ്ട് വേരിയന്‍റുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഒരു എന്‍ജിന്‍ 164 കുതിരകളുടെ ശേഷി പ്രദാനം ചെയ്യുമ്പോള്‍ മറ്റേത് 184 കുതിരശക്തി നല്‍കുന്നു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തിനുണ്ട്. രണ്ട് വേരിയന്‍റിലും ഫോര്‍ വീല്‍ ഡ്രൈവ് ലഭ്യമാണ്. 2 ലിറ്ററിന്‍റെ മറ്റൊരു എന്‍ജിന്‍ വേരിയന്‍റും കാപ്റ്റിവയ്ക്കുണ്ട്. 18.74 ലക്ഷത്തിലാണ് 2 ലിറ്റര്‍ എന്‍ജിന്‍ വേരിയന്‍റിന്‍റെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്‍റ് വില 24.59 ലക്ഷം.


Click it and Unblock the Notifications








