നരെയ്‍ന്‍ ഇങ്ങനെയൊക്കെയാണ്!

By Santheep

ഹിന്ദുത്വ-ബ്രാഹ്മണ്യ സിനിമകളുടെ ആളാണെന്ന ആരോപണം വന്നുതുടങ്ങിയ ഘട്ടത്തില്‍, തന്നിലെ വിപ്ലവകാരിയെ തുറന്നുകാട്ടാന്‍ വേണ്ടി ജയരാജ് എടുത്ത സിനിമയാണ് 4 ദി പീപ്പിള്‍. പ്രസ്തുത സിനിമ കൊണ്ട് മലയാള സിനിമയ്ക്കുണ്ടായ ഏക ഉപകാരം നരെയ്ന്‍ എന്ന നടനെ ലോകമറിഞ്ഞു എന്നതാണ്. 4 ദി പീപ്പിളിലെ അസാധ്യമായ പ്രകടനം നരെയ്‍നെ ഒരു താരമായല്ല, മറിച്ച് ഒരു നടനായി തിരിച്ചറിയപ്പെടാനാണ് ഇടയാക്കിയത്. ഇക്കാരണത്താലാവണം നരെയ്‍ന് ഇന്നും മറ്റ് താരങ്ങള്‍ക്കുള്ള പോലത്തെ കൃത്യമായ ഒരിടമൊന്നും മലയാള സിനിമ എടുത്തു നല്‍കിയിട്ടില്ല. ഭാഗ്യം!

അച്ചുവിന്‍റെ അമ്മ, ക്ലാസ്‍മേറ്റ് തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ നരെയ്ന്‍ പിന്നീട് വന്നുവെങ്കിലും തമിഴ് സിനിമയാണ് അദ്ദേഹത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നത് എന്നുവേണമെങ്കില്‍ പറയാം. ന്യൂ ജനറേഷന്‍ എന്നു പറയപ്പെടുന്ന സിനിമകള്‍ എത്തുന്നതിനും മുന്‍പ് സൂപ്പര്‍ സ്റ്റാറുകളില്‍ കേന്ദ്രീകരിച്ചിരുന്ന മലയാള സിനിമയില്‍ നിന്ന് അഭിനയിക്കാന്‍ അറിയാവുന്ന നരെയ്‍ന്‍ ഒന്നൊഴിഞ്ഞു നിന്നതാണെന്നും കരുതാവുന്നതാണ്.

Narein

എന്തായാലും പുതിയ തമിഴ് സിനിമയായ മുഖംമൂടിയില്‍ അസാധ്യ പ്രകടനമാണ് നരെയ്ന്‍ കാഴ്ച വെച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാഹനങ്ങളോട് ചെറുപ്പം മുതലേ നരെയ്‍ന് താല്‍പര്യമുണ്ട്. വാഹനങ്ങള്‍ മനുഷ്യനെ 'ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വേഗത്തില്‍ എത്തിക്കുന്നതിന്' ഉപകരിക്കുന്നു എന്നാണ് നരെയ്‍നിന്‍റെ വിശദീകരണം. എന്നുവെച്ചാല്‍ 'പോടാ, പോടാ... അമ്മാതിരി പിരാന്തൊന്നും എനിക്കില്ല' എന്ന്. എന്തായാലും നരെയ്‍നിന്‍റെ വാഹനത്തെ ഒന്ന് അടുത്തറിയാം, അടുത്ത താളില്‍.

More from DriveSpark

Article Published On: Wednesday, September 12, 2012, 12:59 [IST]
English summary
South Indian cine star Narein Has got a Chevrolet Captive SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X