ഷെവര്‍ലെ സെയ്ല്‍ ചിത്രങ്ങള്‍
നവംബര്‍ രണ്ടിനാണ് ഷെവര്‍ലെ സെയ്‍ല്‍ രാജ്യത്തെത്തിച്ചേരുക. ദീപാവലി വില്‍പന പൊടിപൊടിക്കുന്ന സമയമാണിത്.
ഈ വാഹനത്തിന് സെഡാന്‍ പതിപ്പ് ചൈനീസ് വിപണിയിലുണ്ട്. സെയ്‍ല്‍ ഹാച്ച്ബാക്ക് വിജയിക്കുകയാണെങ്കില്‍ സെഡാന്‍ പതിപ്പ് ഇന്ത്യയില്‍ എത്തിച്ചേരാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. മാരുതി സ്വിഫ്റ്റിന്‍റെ വിജയത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന സ്വിഫ്റ്റ് ഡിസൈറിനെ ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോര്‍ക്കുക.

പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ ഷെവര്‍ലെ സെയ്‍ല്‍ വിപണിയിലെത്തും.

1.2 ലിറ്ററിന്‍റെ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സെയ്‍ലിനുള്ളത്. ഈ എന്‍ജിന്‍ 85 കുതിരകളുടെ ശേഷിയുള്ളതാണ്. 115 എന്‍എം ആണ് ചക്രവീര്യം.

1.3 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് സെയ്‍ലിന് നല്‍കുന്നത്. ഇത് ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റുമായി ജനറല്‍ ഉണ്ടാക്കിയ സംയുക്ത സംരംഭം വഴി നിര്‍മിച്ചതാണ്. സാധനം കിടു ആയിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.77 കുതിരകളുടെ ശക്തി ഈ എന്‍ജിന്‍ പകരും. 210 എന്‍എം ടോര്‍ക്ക്.

ഫിയറ്റിന്‍റെ മള്‍ടീജെറ്റ് ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെ സമാന സെഗ്മെന്‍റിലെ കാറുകള്‍ ഓടുന്നത്. എന്നാല്‍ ഇവയെക്കാള്‍ മികച്ച പ്രകടനം സെയ്‍ലിന്‍റെ എന്‍ജിനുണ്ടായിരിക്കും.

കുറച്ചു മാസങ്ങള്‍ക്കകം തന്നെ സെയ്‍ല്‍ സെഡാന്‍ പതിപ്പ് വിപണിയിലെത്തിച്ചേരും. ഷെവര്‍ലെ അവിയോ സി സെഗ്മെന്‍റ് സെഡാന് പകരക്കാരനാണ് ഈ വാഹനം.

സെയ്ല് പെട്രോള്‍ പതിപ്പിന് 4.2 ലക്ഷത്തിന്‍റെ പരിസരത്തിലായിരിക്കും വില. ഡീസലിനെ 5.3 ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ പ്രതക്ഷിക്കാം.


Click it and Unblock the Notifications








