ഷെവര്‍ലെ സെയ്ല്‍ ലോഞ്ച് തിയ്യതി
അമേരിക്കയുടെ കറകളഞ്ഞ മുതലാളിത്തവും ചൈനയുടെ കമ്മ്യൂണിസ്റ്റ് മുതലാളിത്തവും ചേര്‍ന്നുണ്ടായ ഒരു പ്രത്യേക ജന്മമാണ് ഷെവര്‍ലെ സെയ്‍ല്‍. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷനുമായി ജനറല്‍ മോട്ടോഴ്സ് ഒരു സംബന്ധ ഉടമ്പടി ഉണ്ടാക്കിയിരുന്നു. ചൈനയുടെ പുത്തന്‍ കുതിപ്പിന്‍റെ ഊഷ്മളതയും ജനറലിന്‍റെ കാലങ്ങളായി നേടിയെടുത്ത അനുഭവ സമ്പത്തും കൂടിച്ചേരുമ്പോള്‍ സെയ്‍ല്‍ ഉപഭോക്താവിന് വിശ്വാസമര്‍പ്പിക്കാവുന്ന ഒരു ഉല്‍പന്നമായിരിക്കും എന്നുതന്നെ അനുമാനിക്കാം.
നിലവില്‍ ലഭ്യമായിട്ടുള്ള പ്രിലോഞ്ച് റിവ്യൂകളിലെല്ലാം നല്ല അഭിപ്രായമാണ് ഈ വാഹനത്തെ കുറിച്ച് കാണുന്നത്. ഇന്ത്യയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗോ, നിസ്സാന്‍ മൈക്ര, ഹ്യൂണ്ടായ് ഐ20 തുടങ്ങിയ താരങ്ങളുമായി ഈ വാഹനം ഏറ്റുമുട്ടും. ഒരു ഫാമിലി കാര്‍ എന്ന നിലയില്‍ വിപണിയിലിടം കണ്ടെത്താനാണ് സെയ്‍ലിന്‍റെ ശ്രമം എന്ന് മനസ്സിലാക്കാവുന്നതാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം വളരെ സ്പേഷ്യസ് ആയ ഇന്‍റീരിയര്‍ സെയ്‍ല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫാമിലി കാര്‍ ആയിരിക്കുമ്പോഴും അതൊരു ദൗര്‍ബല്യമാകാതിരിക്കാന്‍ സെയ്‍ലിന്‍റെ എന്‍ജിനീയര്‍മാര്‍ ശ്രദ്ധ വെച്ചിട്ടുണ്ടെന്ന് കാണാം. സ്പോര്‍ടിയായ ഡിസൈനാണ് വാഹനത്തിന്‍റേത്. ഈ വഴിക്കാലോചിച്ചാല്‍ സെയ്‍ലിന്‍റെ നേരിട്ടുള്ള ലക്ഷ്യം മാരുതി സുസുക്കി സ്വിഫ്റ്റുമായി എതിരിടുക എന്നതാണെന്ന് മനസ്സിലാക്കാം.
രണ്ട് വര്‍ഷത്തിലധികം സമയമെടുത്താണ് ജനറലും ഷാങ്‍ഹായ് മോട്ടോഴ്സും തങ്ങളുടെ ഉദ്യമം പൂര്‍ത്തീകരിച്ചത്. വാഹനത്തിനു വേണ്ടി നവ സാങ്കേതികതകളെ കൂടുതലായി ആശ്രയിക്കാന്‍ ഇരുവരും തീരുമാനമെടുത്തിരുന്നു. മികവുറ്റ സുരക്ഷാ സവിശേഷതകള്‍ ഈ വാഹനത്തിന്‍റെ പ്രത്യേകതയായിരിക്കും. നവ സാങ്കതികതയിലുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കും.
ഇന്ത്യന്‍ ഷെവര്‍ലെ സെയ്‍ലിന്‍റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അവയും ലോഞ്ച് വിവരങ്ങളും അടുത്ത താളില്‍ കാണാം.


Click it and Unblock the Notifications








