ലിനിയയുടെ ഹൃദയം മിടിക്കുമ്പോള്‍
1.4ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ മള്‍ടിജെറ്റ് എന്‍ജിനിലും ലിനിയ ലഭ്യമാണ്. 20.4 കിമിയാണ് ലിനിയ നല്‍കുന്ന മൈലേജ്. ഞങ്ങള്‍ ടെസ്റ്റ് ചെയ്ത ഡീസല്‍ പതിപ്പ് പവറിന്‍റെ കാര്യത്തില്‍ ഇച്ചിരി പിന്നാക്കമാണ്. സെക്കന്‍ഡ്, തേഡ് ഗിയറുകളില്‍ ടര്‍ബോ ലാഗ് പ്രയാസങ്ങളുണ്ടാകുന്നു.
5 സ്പീഡ് മാന്വല്‍ ഗിയറാണ് എന്‍ജിനിന്‍റെ വീര്യം ചക്രങ്ങളിലെത്തിക്കുന്നത്. പ്രശ്നങ്ങളില്ലാത്ത ഗിയര്‍ഷിഫ്റ്റ് നല്‍കുന്നുണ്ട് ഈ ഗിയര്‍ബോക്സ്. ഹാന്‍ഡ്‍ലിംഗ് വളരെ ഈസിയാണ്. വളരെ പ്രതികരണക്ഷമയുള്ള സ്റ്റീയറിംഗ് സംവിധാനമാണ് വാഹനത്തിനുള്ളത്. നന്ദി ഹില്‍സിന്‍റെ വളവുകളും തിരിവുകളും വളരെ അനായാസമായാണ് ഇവള്‍ കടന്നു പോന്നത്. സിറ്റി റോഡുകളിലും ഇത് അനുഭവേദ്യമാണ്.
നിരവധി പുതിയ സവിശേഷതകള്‍ ലിനിയയ്ക്കുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് നിയന്ത്രണമുള്ള റിയര്‍വ്യൂ മിറര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ആംറെസ്റ്റ്, പിന്‍കാബിനില്‍ മൂന്ന് ഹെഡ്‍റെസ്റ്റുകള്‍, റിയര്‍ എസി വെന്‍റുകള്‍, പവര്‍ വിന്‍ഡോകള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ ലിനിയ നല്‍കുന്നുണ്ട്. കാറിന്‍റെ നിയന്ത്രണം എബിഎസ്, ഇബിഡി സംവിധാനങ്ങള്‍ വഴി സുരക്ഷിതമാക്കിയിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള കനത്ത ആഘാതങ്ങള്‍ വരുന്നത് തിരിച്ചറിഞ്ഞ് ഇന്ധന ഒഴുക്ക് തടയുന്ന ഫയര്‍ പ്രിവന്‍ഷന്‍ സംവിധാനവും ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
മാരുതി സുസുക്കി എസ്എക്സ്4, നിസ്സാന്‍ സണ്ണി, ഹ്യൂണ്ടായ് വെര്‍ണ, ഫോര്‍ഡ് ഫിയസ്റ്റ തുടങ്ങിയ താരങ്ങളോടാണ് ലിനിയ ഏറ്റുമുട്ടുന്നത്. കാറിന്‍റെ വില 8.8 ലക്ഷത്തിലാണ് തുടങ്ങുന്നത്.


Click it and Unblock the Notifications









