ഫിയറ്റ് ലിനിയ: 'തുമ്പ ചനാകിതേ!'

അങ്ങനെ ലിനിയ എന്ന സുന്ദരിയുമായി ഞങ്ങള്‍ ഹൈവേയിലിറങ്ങി. വഴിയാത്രക്കാരുടെ കണ്ണുകള്‍ ഇടയ്ക്കിടെ ഇവളുടെ ശരീരത്തില്‍ ഇപ്രകാരം പരതിനില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു: 'തുമ്പ ഇഷ്ടായിത്തു', 'തുമ്പ ചനാകിതേ'....

ലിനിയയുടെ ഉള്‍വശം ആഡംബരപൂര്‍ണമാണ്. എര്‍ഗണോമിക്സ് പാലിക്കുവാന്‍ സശ്രദ്ധമായ ഡിസൈന്‍ ജാഗ്രത വളരെ പെട്ടെന്ന് നമുക്ക് തിരിച്ചറിയാം. എല്ലാ നിയന്ത്രണങ്ങളിലേക്കും കൈകള്‍ സ്വാഭാവികമായിത്തന്നെ എത്തിച്ചേരുന്നു.

അത്യാധുനികമായ സംവിധാനങ്ങള്‍ കാറിനകത്ത് ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 'ബ്ലൂ ആന്‍ഡ് മി', 'മൈ കാര്‍' എന്നീ സവിശേഷതകള്‍ എടുത്തു പറയണം. ഫോണ്‍ കോളുകള്‍, സംഗിതം വോയ്സ് നിയന്ത്രണം വഴി സ്വീകരിക്കാവുന്ന സംവിധാനമാണ് ബ്ലൂ ആന്‍ഡ് മി.

സ്റ്റീയറിംഗ് സ്വന്തം സൗകര്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാന്‍ ലിനിയ അനുവദിക്കുന്നുണ്ട്. മുന്‍ കാബിനില്‍ ആവശ്യത്തിന് സ്ഥലസൗകര്യമുണ്ട്. എന്നാല്‍ അല്‍പം ഉയരമുള്ളവരെ ഇത്തിരി കഷ്ടത്തിലാക്കാന്‍ പിന്‍ കാബിനിന് കഴിയും. ഹെഡ്‍റൂമും ഉയരമുള്ളവരെ അവഗണിക്കുന്നു.

മികച്ച നിലവാരമുള്ള സീറ്റുകളാണ് ലിനിയയ്ക്കുള്ളത്. ഇരിപ്പിന് അവ സുഖം പകരുന്നുണ്ട്. ബൂട്ട് സ്പേസ് സെഗ്മെന്‍റില്‍ മികച്ചതാണ്. 500 ലിറ്ററാണ് ശേഷി. ഇതായിരിക്കണം പിന്‍സീറ്റിലെ സ്ഥലം അപഹരിച്ചത്.

ലിനിയയുടെ ഗ്രൗണ്ട് ക്ലിയറന്‍ വളരെ മികച്ചതാണ്. സെഗ്മെന്‍റില്‍ തന്നെ മികവ് ഇതിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Sunday, June 3, 2012, 14:39 [IST]
English summary
Team Drivespark test drove the 2012 Fiat Linea diesel from Bangalore city to Nandi Hills, a hill station around 70 km out of the city. The car features a classy design which is pleasant to the eyes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X