ഫിയറ്റ് ലിനിയ ടെസ്റ്റ് ഡ്രൈവ് - റിവ്യൂ

"ചരക്ക് സാധനമാണ്"- കണ്ടയുടന്‍ രവിശങ്കര്‍ സൗന്ദര്യപരമായ വിലയിരുത്തല്‍ നടത്തി. "സെക്സി" എന്ന വാക്കിന് നിരുപദ്രവകരമായ അര്‍ത്ഥമാണ് നമ്മുടെ കാലം നല്‍കുന്നതെന്ന് പറഞ്ഞുകേള്‍ക്കുന്നു. എങ്കിലും രവിയുടെ നിര്‍വ്വചനം നേരിട്ട് കേട്ടയാളെന്ന നിലയില്‍ പ്രസ്തുത വാക്കിന്‍റെയര്‍ത്ഥം നമ്മുടെ "ചരക്ക്" തന്നെയാണെന്ന് ഞാന്‍ ഉറപ്പിക്കുന്നു.

രവി പറഞ്ഞതില്‍ അരക്കഴഞ്ചുപോലും കുറയ്ക്കാനോ കൂട്ടാനോ ഇല്ല. ലിനിയയുടെ 2012 മോഡല്‍ അക്ഷരാര്‍ത്ഥത്തില്‍ സെക്സിയാണ്. ഇത്രയും സ്ത്രൈണതയുള്ള കാറുകള്‍ നിരത്തില്‍ അധികമൊന്നും കാണില്ല. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ഇത് അസാധ്യമായി അനുഭവപ്പെടും.

ഇവളെ എവിടെ കൊണ്ടുപോകണം എന്നതായി ചര്‍ച്ച. നന്ദി ഹില്‍സില്‍ പോകാം എന്ന അഭിപ്രായത്തോട് പൊതുവില്‍ എല്ലാവരും യോജിച്ചു. ബങ്കളുരുവില്‍ നിന്ന് ഏതാണ്ട് രണ്ട് മണിക്കൂര്‍ ഡ്രൈവ്. അവിടെ ടിപ്പു സുല്‍ത്താന്‍റെ കോട്ടയുണ്ട്. പ്രണയികളുടെ താവളമാണ്. ലിനിയയെ മറ്റെവിടെ കൊണ്ടുപോയാലും ശരിയാവില്ലെന്ന് എനിക്കും തോന്നി.

1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. സിറ്റി റോഡുകളിലും ചുരത്തിലും ഹൈവേയിലുമെല്ലാം വാഹനത്തിന്‍റെ പ്രകടനം എങ്ങനെയുണ്ടെന്നത് തിരിച്ചറിയാന്‍ കഴിയും എന്നതാണ് നന്ദിഹില്‍സ് തന്നെ ഞങ്ങള്‍ ഡ്രൈവിന് തെരഞ്ഞെടുത്തതിന്‍റെ പ്രായോഗിക കാരണമെന്ന് പറയാം.

Most Read Articles

Malayalam
English summary
Team Drivespark test drove the 2012 Fiat Linea diesel from Bangalore city to Nandi Hills, a hill station around 70 km out of the city. The car features a classy design which is pleasant to the eyes.
Story first published: Sunday, June 3, 2012, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X