വാല്യൂ ബി കണ്‍സെപ്റ്റിനു പിന്നില്‍
ഫോര്‍ഡിന്‍റെ വാല്യൂ ബി സ്റ്റാര്‍ട്ട് മിനി കാര്‍ കണ്‍സെപ്റ്റ് ചില സൂചനകള്‍ നല്‍കുന്നുണ്ട്. മാറുന്ന വിപണിയുടെ ആവശ്യങ്ങളെ നേരിടുന്നതിനൊപ്പം ആഗോളനിലവാരവും കാര്യക്ഷമതയും നിലനിര്‍ത്തുക എന്നതാണ് ഫോര്‍ഡ് പിന്തുടരുന്ന നയം.
ഫോര്‍ഡ് വികസിപ്പിച്ചെടുത്ത ഇക്കോബൂസ്റ്റ് എന്‍ജിന്‍ പറയുന്ന കഥയും ഇതുതന്നെ. വിട്ടുവീഴ്ചയകളില്ലാതെ വളരുന്ന വിപണികളുടെ സാമ്പത്തികസ്ഥിതിക്കൊപ്പം മുന്നേറുകയാണ് ഫോര്‍ഡ്.

1.0 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിനായിരിക്കും വാല്യൂ ബി കണ്‍സെപ്റ്റില്‍ പിറക്കുന്ന വാഹനത്തിനുണ്ടായിരിക്കുക.

ഫോര്‍ഡ് ഇക്കോസ്പോര്‍ട് കോംപാക്ട് എസ്‍യുവില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണിത്.

നിലവില്‍ ഫിഗോയില്‍ ഉപയോഗിക്കുന്നത് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ്. ഇക്കോബൂസ്റ്റ് എന്‍ജിന്‍റെ പ്രത്യേക നിര്‍മിതി ഇവയെയെല്ലാ മറികടക്കുന്ന കരുത്തും ചക്രവീര്യവും നല്‍കുന്നതാണെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

ഫോര്‍ഡ് ഫിഗോയ്ക്ക് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഒരു മുഖംമിനുക്കല്‍ ലഭിച്ചത്. ഇതില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് വാല്യൂബി കണ്‍സെപ്റ്റിലൂന്നിയ വാഹനം വളരെ പെട്ടെന്ന് വിപണിയിലെത്തില്ല എന്നാണ്.

ഫോര്‍ഡ് ഫിയസ്റ്റ ഹാച്ച്ബാക്കിന് സമാനമായ ഡിസൈന്‍ ഭാഷയാണ് വാല്യൂബി കണ്‍സെപ്റ്റിന്‍റേത്.

യൂറോപ്യന്‍ വിപണിയില്‍ ഫോര്‍ഡ് വിറ്റഴിക്കുന്ന 'കാ' ചെറുകാര്‍ മോശം പ്രകടനമാണ് നടത്തിവരുന്നത്. ഇക്കാരണത്താല്‍ ഈ കാര്‍ മറ്റ് വിപണികളിലെത്തിക്കാന്‍ ഫോര്‍ഡ് മുതിരുന്നില്ല. ഈ കാറിന് പകരം വെക്കുവാന്‍ വാല്യൂബി കണ്‍സെപ്റ്റിന് സാധിക്കും.

സൂചനകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് വാല്യൂബി കണ്‍സെപ്റ്റിലൂന്നിയ വാഹനം ഫോര്‍ഡ് കാ കാറിന് പകരക്കാരനായിട്ടായിരിക്കും ആദ്യമെത്തുക എന്നാണ്. പിന്നാലെ മറ്റ് വിപണികളിലേക്ക് വാഹനത്തെ എത്തിക്കും.

ഇതിനര്‍ത്ഥം, നിലവില്‍ മികച്ച പ്രകടനം നടത്തുന്ന ഫോര്‍ഡ് ഫിഗോയെ മാര്‍ക്കറ്റുകളില്‍ നിന്ന് പൂര്‍ണമായും എടുത്തുമാറ്റും എന്നാകാന്‍ മാര്‍ഗമില്ല. ഫിഗോയും തുടരുവാനാണ് സാധ്യത. 35 രാഷ്ട്രങ്ങളില്‍ ഫിഗോയ്ക്ക് ഇപ്പോള്‍ സാന്നിധ്യമുണ്ടെന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഫോര്‍ഡ് കാറുകളെല്ലാം ആഗോള വിപണിയെ മൊത്തത്തില്‍ കണ്ടി നിര്‍മിക്കുന്നവയാണ്. വിപണികളുടെ സാമ്പത്തിക നിലയെ മാനിച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റങ്ങളുണ്ടാകുമെങ്കിലും അടിസ്ഥാനപരമായി ഒന്നായിരിക്കും വാഹനങ്ങള്‍.

വളരുന്ന വിപണികളിലെ വന്‍ ഡിമാന്‍ഡുകളെ നേരിടാന്‍ ആഗോള കമ്പനികള്‍ തന്ത്രങ്ങള്‍ മെനയുന്നതിന്‍റെ അടയാളവും ഇവിടെ കണ്ടെത്താവുന്നതാണ്. റിനോയുടെ ഡാസിക വാഹനങ്ങള്‍ പുതിയ ലോകക്രമത്തെ നേരിടാന്‍ അവരെ സഹായിക്കുന്നുണ്ട്. നിസ്സാന്‍ തങ്ങളുടെ ഒരു പഴയ ബ്രാന്‍ഡ് നാമം (ഡാറ്റ്സന്‍) പുനര്‍ജനിപ്പിച്ചത് പുതിയ മാറ്റത്തെ നേരിടാനാണ്. ഷെവര്‍ലെയും ടൊയോട്ടയുമെല്ലാം പലവഴികളിലൂടെ പരിഹാരം തേടിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








