ഫോര്‍ഡ് വാല്യൂ ബി സങ്കല്‍പം മുന്നോട്ടു വെക്കുന്നത്

ഫോര്‍ഡ് ഫിഗോ ഈയിടെയാണ് ഒരു മുഖം മിനുക്കലുമായി വന്നുചേര്‍ന്നത്. ഫോര്‍ഡിന്‍റെ മികച്ച പ്രകടനം നടത്തുന്ന കാറുകളിലൊന്നാണ് ഫിഗോ ഹാച്ച്ബാക്ക്. വളരുന്ന വിപണികളിലെല്ലാം ഈ വാഹനം തരക്കേടില്ലാതെ ഓടുന്നുണ്ട്. ഈ വാഹനത്തിന്‍റെ സ്ഥാനത്തേക്ക് വരുംകാലത്ത് കയറ്റിയിരുത്താന്‍ ഫോര്‍ഡ് ഒരു പുതിയ കണ്‍സെപ്റ്റ് പണികഴിച്ചിട്ടുണ്ട്. ബ്രസീല്‍, ഇന്ത്യ, ചൈന തുടങ്ങിയ വികസ്വര മാര്‍ക്കറ്റുകളാണ് ഈ കണ്‍സെപ്റ്റ് ലക്ഷ്യം വെക്കുന്നത്. ചൈനയിലായിരിക്കും വാല്യു ബി സ്റ്റാര്‍ട്ട് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ ആദ്യമിറങ്ങുക എന്നും കേള്‍ക്കുന്നു.

കണ്‍സെപ്റ്റിന്‍റെ ശരീരഘടന ഏതാണ്ട് ഫോര്‍ഡ് ഫിയസ്റ്റയുടേതിന് സമാനമാണ്. എന്നാല്‍, ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണ് ഇതില്‍ ശ്രദ്ധേയം.

Ford Value B Concept

യൂറോപ്യന്‍ വിപണിയിലും ഫോര്‍ഡിന്‍റെ ചെലവ് കുറഞ്ഞ കാറായിരിക്കും ഈ കണ്‍സെപ്റ്റിനെ ആധാരമാക്കി വരുന്ന വണ്ടി. നിലവില്‍ ഫിയറ്റ് 500ന്‍റെ പ്ലാറ്റഫോമില്‍ ഫോര്‍ഡ് നിര്‍മിച്ചെടുത്ത 'കാ' എന്നുപേരായ വാഹനമാണ് ഫോര്‍ഡിന്റെ ചെലവ് ചുരുങ്ങിയ കാര്‍.

ചൈനയില്‍ വൈറലായി മാറിയ ഷെവര്‍ലെ സെയ്‍ല്‍ കാറുമായിട്ടായിരിക്കും വാല്യൂ ബി കാര്‍ മത്സരിക്കുക. ഇതിനായി മികവുറ്റ ഇന്ധനക്ഷമതയുള്ള എന്‍ജിനുമായിട്ടായിരിക്കും വാഹനം വരിക.

ഫോര്‍ഡ് ഫിഗോ ഇന്ന് ലോകത്ത് 35 രാഷ്ട്രങ്ങളിലെ സാന്നിധ്യമാണ്. ഫിഗോയുടെ അടുത്ത തലമുറ വാഹനം എന്നാലര്‍ത്ഥം ഒരു വലിയ അന്താരാഷ്ട്രീയ മാറ്റം തന്നെയാണ്. ഫോര്‍ഡ് എന്‍ഡീവറിന്‍റെ അടുത്ത തലമുറ വാഹനം വികസിപ്പിച്ചെടുക്കുന്ന പരിപാടികള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്. ആസ്ത്രേലിയയിലാണ് ഇത് നടക്കുന്നത്.

വാല്യൂ ബി സറ്റാര്‍ട് കണ്‍സെപ്റ്റ് ചിത്രങ്ങള്‍

More from DriveSpark

Article Published On: Wednesday, November 28, 2012, 14:04 [IST]
English summary
Ford's new Value B Start concept will look around the opportunities put forward by the emerging markets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X