ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക്: ചിത്രനിരൂപണം

ലോകനിലവാരമുള്ള സാങ്കേതികതയാണ് ഹോണ്ടയുടെ കാറുകളെ പ്രിയപ്പെട്ടതാക്കുന്നത്. വിശ്വാസ്യതയുടെ പര്യായം എന്നെല്ലാം ഹോണ്ടയുടെ എന്‍ജിനുകളെ വിശേഷിപ്പിച്ചാല്‍ ആരും എതിര് പറയില്ല.

കാര്യക്ഷമത, വിശ്വാസ്യത, സ്റ്റൈല്‍ എന്നീ ഗുണങ്ങളെല്ലാം തികഞ്ഞവയാണ് ഹോണ്ട വാഹനങ്ങള്‍. ഈ ഗുണങ്ങള്‍ ഒട്ടും കുറയാതെ ബ്രിയോയില്‍ ഇണങ്ങിയിരിക്കുന്നു.

ബ്രിയോ ഓട്ടോമാറ്റിക് ചിത്രങ്ങള്‍

1.2 ലിറ്റര്‍ ഐവിഇടെക് എന്‍ജിനാണ് ഹോണ്ട ബ്രിയോയ്ക്കുള്ളത്. 6000 ആര്‍പിഎമ്മില്‍ 87 കുതിരശക്തിയും 4500 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക.

ബ്രിയോ ഓട്ടോമാറ്റിക് ചിത്രങ്ങള്‍

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ലിറ്ററിന് 16.5 കിലോമീറ്ററാണ് മൈലേജ്.

ബ്രിയോ ഓട്ടോമാറ്റിക് ചിത്രങ്ങള്‍

എസ് (ഒ) ഓട്ടോമാറ്റിക് പതിപ്പില്‍ പവര്‍ വിന്‍ഡോകള്‍, കീലെസ് എന്‍ട്രി, ടില്‍റ്റ് സ്റ്റീയറിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, എസ്ആര്‍എസ് എയര്‍ബാഗ്, എബിഎസ് വിത് ഇബിഡി എന്നീ സുരക്ഷാ സൗകര്യങ്ങളുണ്ട്.

ബ്രിയോ ഓട്ടോമാറ്റിക് ചിത്രങ്ങള്‍

സ്പോര്‍ട്സ് അലോയ് വീലുകള്‍, ഫോഗ് ലാമ്പുകള്‍, ബീജ് എന്‍റീരിയറുകള്‍ എന്നിവയും എസ് (ഒ) ഓട്ടോമാറ്റിക് പതിപ്പിന്‍റെ പ്രത്യേകതകളാണ്. പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്‍സൈ‍ഡ് മിററുകള്‍ ഇവയോട് ചേര്‍ത്തിരിക്കുന്നു.

പൊസിഷനുകള്‍

പൊസിഷനുകള്‍

1. P - പാര്‍ക്ക്. പാര്‍ക്ക് ചെയ്യുമ്പോഴും എന്‍ജിന്‍ സ്റ്റാര്‍ട് ചെയ്യുമ്പോഴും

2. R - റിവേഴ്സ്. വാഹനം റിവേഴ്സ് ചെയ്യുമ്പോള്‍

3. N - ന്യൂട്രല്‍. എന്‍ജിന്‍ ഐഡില്‍ ആയി ഇടുമ്പോള്‍

4. D - ഡ്രൈവ്. ഫസ്റ്റ് ട്രാന്‍സ്മിഷനില്‍ തുടങ്ങി 5 വരെ നീളുന്നവയിലേക്ക് വാഹനം, ആക്സിലറേറ്റര്‍ പെഡലിന്‍റെ പൊസിഷന്‍ ആധാരമാക്കി സ്വയം ഷിഫ്റ്റ് ചെയ്യുന്നു.

5. D3. ഡ്രൈവ് (ഡി3) - ഹൈവേകളില്‍ ചടുലമായ ആക്സിറേഷനുകള്‍ക്ക് സഹായിക്കുന്നു. കയറ്റിറക്കങ്ങളിലും മറ്റും ഈ മോഡ് ഉപയോഗപ്രദം.

6. 2. - സെക്കന്‍ഡ് - എന്‍ജിന്‍ ബ്രേക്കിംഗ്, വഴുക്കലുള്ള പ്രതലങ്ങളിലെ സ്റ്റാര്‍ടിംഗ് എന്നിവയ്ക്ക് സഹായകം. ഇത് സ്വയം മറ്റിടങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യില്ല.

7. 1 - ഫസ്റ്റ് - എന്‍ജിന്‍ ഐഡില്‍ ആകുന്നു. ഇതും സ്വയം ഷിഫ്റ്റ് ചെയ്യില്ല.

ബ്രിയോ ഓട്ടോമാറ്റിക് ചിത്രങ്ങള്‍

ഹോണ്ട കെയര്‍ മെയിന്‍റനന്‍സ് പാക്കേജ് എന്ന പേരില്‍ ഒരു പദ്ധതി കൂടി കമ്പനി ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 40,000 കിലോമീറ്റര്‍/2 വര്‍ഷം ഇവയില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ ഈ സര്‍വീസ്, പിരിയോഡിക് മെയിന്‍റനന്‍സ് ലഭ്യമായിരിക്കും. ഇതിനായി ഉപഭോക്താവ് 9996 രൂപയുടെ പാക്കേജ് വാങ്ങേണ്ടതുണ്ട്.

ബ്രിയോ ഓട്ടോമാറ്റിക് ചിത്രങ്ങള്‍

പുതിയതായി ചേര്‍ത്ത മാന്വല്‍ വേരിയന്‍റ് (ഇഎക്സ്) നിരവധി പുതിയ സവിശേഷതകള്‍ പേറുന്നു. ഫ്രണ്ട് സ്പീക്കറുകളോടു കൂടിയ 1ഡിന്‍ ഓഡിയോ സിസ്റ്റം, ബോഡി കളറുള്ള ഔട്‍സൈഡ് റിയര്‍വ്യൂ മിറര്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവ പുതുതായി ചേര്‍ത്തതാണ്.

വില (ദില്ലി എക്സ്ഷോറൂം)

വില (ദില്ലി എക്സ്ഷോറൂം)

ഇ എംടി - 406,000 ലക്ഷം

ഇഎക്സ് എംടി (പുതിയ മാന്ല്‍ പതിപ്പ്) - 426,000 ലക്ഷം

എസ് എംടി - 455,000 ലക്ഷം

എസ്(ഒ) എംടി 499,000 ലക്ഷം

എസ്(ഒ) എടി(പുതിയ ഓട്ടോമാറ്റിക് പതിപ്പ്) - 574,000 ലക്ഷം

വി എംടി - 524,000 ലക്ഷം

വി എടി (പുതിയ ഓട്ടോമാറ്റിക് പതിപ്പ് - 599,000 ലക്ഷം

More from DriveSpark

Article Published On: Thursday, October 18, 2012, 16:50 [IST]
English summary
Honda has launched the automatic variants of Honda Brio hatchback in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X