ഹോണ്ട ബ്രിയോ ലോഞ്ച് ചെയ്തു

ഹോണ്ടയുടെ കുഞ്ഞന്‍ അത്ഭുതം ഹോണ്ട ബ്രിയോയുടെ ഓട്ടോമാറ്റിക് പതിപ്പ് ലോഞ്ചി. ഞെരമ്പ് പൊട്ടിയ മാതിരി കാര്‍ ലോഞ്ചുകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഈ തിരക്കിനിടയിലും ഹോണ്ട ബ്രിയോയുടെ ഓട്ടോമാറ്റിക് പതിപ്പ് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നു.

ഹാച്ച്ബാക്കുകളി‍ല്‍ ഹ്യൂണ്ടായ് ഐ10, മാരുതി എ-സ്റ്റാര്‍ എന്നിവയ്ക്ക് മാത്രമാണ് ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലിറങ്ങുന്നത്. ഈ നിരയില്‍ ആകാരഭംഗി കൊണ്ട് കൂടുതല്‍ സുന്ദരിയായ ബ്രിയോയെ സ്ത്രീ ഉപഭോക്താക്കള്‍ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.

Honda Brio

എസ്റ്റാര്‍, ഐ10 ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് വലിയ പ്രിയം ഇന്ന് വിപണിയിലുണ്ട്. ഇവയുടെ മികച്ച പ്രകടനവും കരുത്തും സ്വീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. ഹോണ്ടയുടെ എന്‍ജിനില്‍ വരുന്ന ഓട്ടോമാറ്റിക് പതിപ്പിന് ഇവര്‍ക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞേക്കും.

5.74 ലക്ഷം രൂപയിലാണ് ബ്രിയോ ഓട്ടോമാറ്റിക് വില തുടങ്ങുന്നത്. ഇതിനൊപ്പം കൂടുതല്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകൂടി ഹോണ്ട ലോഞ്ച് ചെയ്തിട്ടുണ്ട്.

ഓട്ടാമാറ്റിക് ട്രാന്‍സ്മിഷനില്‍ രണ്ട് വേരിയന്‍റുകളാണ് ലഭിക്കുക.ബ്രിയോ എസ് (ഒ) ഓട്ടോമാറ്റിക്, വി ഓട്ടോമാറ്റിക് എന്നിവ. എസ് (ഒ) ഓട്ടോമാറ്റിക് പതിപ്പിന് വില 5.74 ലക്ഷം രൂപയും വി ഓട്ടോമാറ്റിക് പതിപ്പിന് വില 5.99 ലക്ഷം രൂപയുമാണ്.

ഹോണ്ട ബ്രിയോ ചിത്രങ്ങളും നിരൂപണവും

More from DriveSpark

Article Published On: Thursday, October 18, 2012, 16:56 [IST]
English summary
Honda has launched the automatic variants of Honda Brio hatchback in Indian market. Here you can read a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X