ഇയോണോ ആള്‍ട്ടോയോ മികച്ചത്?

നിരത്തില്‍ കാറുകളുടെ എണ്ണം കൂടിവന്നപ്പോഴും മാരുതി 800ന്‍റെ ഇടം ശാന്തമായിരുന്നു. ആരും ചോദിക്കാനും പറയാനുമില്ലാതെ കുറെക്കാലം അങ്ങനെ കഴിഞ്ഞു. ഇടക്കാലത്ത് ടാറ്റ നാനോ കുറെക്കൂടി വിലക്കുറവില്‍ വന്നപ്പോഴും മാരുതി 800ന് ഇളക്കമൊന്നും സംഭവിച്ചില്ല. ഇതിനിടയിലാണ് ഹ്യൂണ്ടായ് ഇയോണിന്‍റെ അവതാരം. ചെറുകാര്‍ സെഗ്മെന്‍റിനെ യുദ്ധക്കളമാക്കാന്‍ പോന്നതായിരുന്നു ഇയോണിന്‍റെ ലോഞ്ച്.

ചെറുഹാച്ച്ബാക്ക് വിഭാഗത്തില്‍ അന്നുവരെയുണ്ടായിട്ടില്ലാത്ത ശ്രദ്ധയോടെയാണ് ഹ്യൂണ്ടായ് ഇയോണിനെ നിര്‍മിച്ചെടുത്തത്. ഡിസൈനില്‍ തങ്ങളുടെ പ്രശസ്തമായ ഫ്ലൂയി‍ഡിക് ചാരുത പകര്‍ന്നതിലൂടെ സെഗ്മെന്‍റിന്‍റെ മുഖച്ഛായതന്നെ മാറ്റുകയായിരുന്നു ഹ്യൂണ്ടായ്. അപകടം മണത്ത മാരുതി തങ്ങളുടെ മാരുതി 800 മുഖം മിനുക്കല്‍ ജോലികള്‍ വേഗത്തിലാക്കി.

ഡിസൈനിന്‍റെ കാര്യത്തില്‍ ഇയോണ്‍ ചെയ്ത പോലൊരു പണിക്ക് മാരുതി മുതിര്‍ന്നിട്ടില്ല. ഓട്ടോമൊബൈല്‍ നിരൂപകരുടെ കടുത്ത വിമര്‍ശനങ്ങളാണ് ഇതിന്‍റെ പേരില്‍ മാരുതിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. എങ്കിലും മാരുതിക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ കല്‍പിച്ചു നല്‍കിയ സ്ഥാനം വളരെ വലുതാണെന്ന് തെളിയിച്ചുകൊണ്ട് മാരുതി ആള്‍ട്ടോ 800 വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.

ഇയോണ്‍ ലോഞ്ച് ചെയ്ത സമയത്ത് ചിലരെങ്കിലും പ്രതീക്ഷിച്ചത് മാരുതി സുസുക്കി ആള്‍ട്ടോയ്ക്ക് വന്‍ ഭീഷണിയായിത്തീരുമെന്നാണ്. എന്നാല്‍ അത് സംഭവിച്ചില്ല എന്നാണ് വില്‍പനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് കാരണങ്ങള്‍ പലതായിരിക്കും. ഉല്‍പന്ന ഗുണനിലവാരത്തിനും മറ്റുമപ്പുറമുള്ള കാരണങ്ങള്‍ ഇതില്‍ കണ്ടെത്താന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് കഴിഞ്ഞേക്കും.

ഹ്യൂണ്ടായ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ പെടുന്നതായി ഈയടുത്തകാലത്ത് നടന്ന സര്‍വേകള്‍ പറയുന്നു. ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പമാണ് ബ്രാന്‍ഡ് ഇമേജിന്‍റെ കാര്യത്തില്‍ ഹ്യൂണ്ടായിയുടെ സ്ഥാനം. ആഗോളബ്രാന്‍ഡുകളോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വളര്‍ന്നുവരുന്ന താല്‍പര്യം പരിഗണിക്കുമ്പോള്‍ ഇയോണ്‍ കാലത്തിന് അനുയോജ്യമായ ഒരുല്‍പന്നമാണ്.

മാരുതി 800 ഡിസൈന്‍ റിവ്യൂ, ഇവിടെ ക്ലിക്കുക

കാഴ്ചയുടെ ഗുണനിലവാരം കൂടി ചേര്‍ന്നാണ് ഒരു കാറിനെ കാറാക്കുന്നത് എന്ന് നിങ്ങള്‍ അംഗീകരിക്കുമെങ്കില്‍ സെഗ്മെന്‍റില്‍ ഏറ്റവും മികച്ച കാര്‍ ഇയോണ്‍ തന്നെയാണ്. എന്നാല്‍ മറ്റ് പല നിലയ്ക്ക് ആള്‍ട്ടോ ഇയോണിനെ മറികടക്കുന്നത് കാണാതിരിക്കാനാവില്ല. മൊത്തത്തിലുള്ള പ്രാക്ടിക്കാലിറ്റിയില്‍ ആള്‍ട്ടോ 800 മുമ്പില്‍ നില്‍ക്കുന്നുണ്ട്. ശരീരത്തിന്‍റെ കോംപാക്ട് പ്രൊപ്പോഷന്‍ ഇയോണിനെക്കാള്‍ മികച്ചതാണ്. ഇയോണിന്‍റെ എന്‍ജിന്‍ കുറെക്കൂടി റഫ് ആണെന്ന അഭിപ്രായം ഉപയോഗിക്കുന്ന പലര്‍ക്കുമുണ്ട്.

ഇയോണിനെ അപേക്ഷിച്ച് പവറിലും പ്രകടനത്തിലും പിന്നില്‍ നില്‍ക്കും ആള്‍ട്ടോ 800. സ്പേസിന്‍റെ കാര്യത്തിലും ഇയോണിന് മുന്‍തൂക്കമുണ്ട്.

ഈയിടെ ഹ്യൂണ്ടായ് പുറത്തിറക്കിയ ഒരു പരസ്യത്തില്‍ ഇയോണ്‍ - ആള്‍ട്ടോ 800 കാറുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ട്. പ്രകടനം, സ്ഥസൗകര്യം, സവിശേഷതകള്‍ എന്നീ ഘടകങ്ങളാണ് ഹ്യൂണ്ടായ് താരതമ്യം ചെയ്തത്. ഇവിടെ ഇക്കാര്യങ്ങള്‍ നമുക്കുമൊന്ന് പരിശോധിക്കാം.

പ്രകടനം

പ്രകടനം

ഹ്യൂണ്ടായ് ഇയോണിന് കുതിരശക്തി പകരുന്നത് 814 സിസി എന്‍ജിനാണ്. ആള്‍ട്ടോ 800ല്‍ 796 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ വ്യത്യാസം എന്‍ജിനുകളുടെ കുതിരശക്തിയിലും പ്രകടമാണ്. ഇയോണ്‍ 55.23 കുതിരകളുടെ ശേഷി പകരുമ്പോള്‍, ഹ്യൂണ്ടായ് എന്‍ജിന്‍ 47.34 കുതിരശക്തിയാണ് നല്‍കുന്നത്.

പ്രകടനം

പ്രകടനം

വണ്ടികളുടെ 'വലി'യുടെ കാര്യം വരുമ്പോളും ഇയോണ്‍ മുമ്പില്‍ത്തന്നെയാണ്. ഇയോണിന്‍റെ ചക്രവീര്യം 73.545എന്‍എം ആണെങ്കില്‍ ആള്‍ട്ടോയുടെ ചക്രവീര്യം 68.642 എന്‍എം ആണ്.

സ്പേസ്

സ്പേസ്

സ്പേസിന്‍റെ കാര്യത്തിലും ഇയോണ്‍ തന്നെ ജയിച്ചുനില്‍ക്കുന്നതായി കാണാം. 10എംഎം നീളവും 60എംഎം വീതിയും 25എംഎം ഉയരവും കൂടുതലുണ്ട് ഇയോണിന്!

സ്പേസ്

സ്പേസ്

ഇയോണിന്‍റെ വീല്‍ബേസ് 2380 എംഎം ആണ്. ഇതിലും ആള്‍ട്ടോ 800 തറപറ്റുന്നതായി കാണാം. ആള്‍ട്ടോയുടെ വീല്‍ബേസ് 2360 എംഎം ആണ്. ഇതുവഴി കൂടിയ ലെഗ്‍റൂം പ്രദാനം ചെയ്യാന്‍ ഇയോണിന് കഴിയുന്നു.

ഗ്രൗണ്ട് ക്ലിയറന്‍സ്

ഗ്രൗണ്ട് ക്ലിയറന്‍സ്

ഇയോണിന് 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. ഇത് ആള്‍ട്ടോ 800ന്‍റെ 160 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമായി താരതമ്യം ചെയ്യുക. നല്ല റോഡുകള്‍ പരിമിതമായ ഇന്ത്യന്‍ തെരുവുകളില്‍ ആള്‍ട്ടോയെക്കാള്‍ മികച്ചത് ഇയോണ്‍ തന്നെയാണ്.

സവിശേഷതകള്‍

സവിശേഷതകള്‍

ടോപ് വേരിയന്‍റായ ഇയോണ്‍ ഇറ-യില്‍ ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, ബോട്ടില്‍ ഹോള്‍ഡര്‍, ഫ്രണ്ട് ഡോര്‍ ആം റെസ്റ്റ്, റിയര്‍ ഇന്‍റഗ്രേറ്റഡ് സ്പോയ്‍ലര്‍ തുടങ്ങിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. അതെസമയം ആള്‍ട്ടോയില്‍ മുന്‍ പവര്‍ വിന്‍ഡോകള്‍ മാത്രമേയുള്ളൂ.

മൈലേജ്

മൈലേജ്

മൈലേജിന്‍റെ കാര്യത്തില്‍ ആള്‍ട്ടോ 800 ഇയോണിനെ കടത്തിവെട്ടുന്നു. ആള്‍ട്ടോ മൈലേജ് ലിറ്ററിന് 22.74 കിലോമീറ്റര്‍ ആയിരിക്കുമ്പോള്‍ ഇയോണ്‍ പകരുന്നത് ലിറ്ററിന് 21.1 കിലോമീറ്ററാണ്. ഇത് പെട്രോള്‍ വിലവര്‍ധനയില്‍ പരിഭ്രാന്തരായ ഉപഭോക്താക്കളെ തീരുമാനമെടുക്കുന്ന നിര്‍ണായക ഘട്ടത്തില്‍ സ്വാധീനിക്കുന്നു.

വില

വില

വില ഒരു പ്രധാന ഘടകമാണ് ഇന്ത്യന്‍ വിപണിയില്‍. ഇയോണ്‍ ഇറ (ടോപ് വേരിയന്‍റ്) ലഭിക്കാന്‍ 3.18 ലക്ഷം ചെലവിടണം. ആള്‍ട്ടോ 800ന്‍റെ വില 2.95 ലക്ഷമാണ്. സംസ്ഥാനങ്ങളുടെ ടാക്സ് പുറമെ വരും. 24,000ത്തിന്‍റെ വ്യത്യാസമാണ് ഇവിടെ കാണുന്നത്. ഇത് വളരെ നിര്‍ണായകമാണെന്നു പറയണം. അതേസമയം, ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ ഹ്യൂണ്ടായ് നല്‍കുന്ന 29,250 രൂപയുടെ ഓഫറുകള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Friday, November 30, 2012, 15:08 [IST]
English summary
Maruti Alto 800 and Hyundai Eon have started their war by pointing the advantages of their own products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X