സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ലിയു അംബാസഡര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ലിയു ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസ്സഡറാകുന്നു. ബിഎംഡബ്ലിയുവിന് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ബ്രാന്‍ഡ് അംബാസ്സഡറില്ല. ആഡംബര കാര്‍ വിപണിയില്‍ ബിഎംഡബ്ലിയുവിന് വന്‍ മൈലേജ് നേടിക്കൊടുക്കുന്നതായിരിക്കും പുതിയ നീക്കം എന്നത് ഉറപ്പാണ്.

ഈ ആഴ്ചയില്‍ തന്നെ ബിഎംഡബ്ലിയുവിന്‍റെ നീക്കം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ എഫ്30 3 സീരീസിന്‍റെ ലോഞ്ചിന് മുന്നോടിയായിട്ടാണ് കരാര്‍ ഒപ്പിടല്‍ നടക്കുന്നത്. കാര്‍ ലോഞ്ച് ചെയ്യുമ്പോള്‍ സച്ചിന്‍റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Sachin Tendulkar

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കാര്‍ഭ്രാന്ത് പ്രശസ്തമാണ്. നിരവധി ബിഎംഡബ്ലിയു കാറുകള്‍ സച്ചിന്‍റെ ഗാരേജിലുണ്ട്. നാല്‍പതിലധികം കാറുകള്‍ കൂടാതെ നിരവധി സൂപ്പര്‍ബൈക്കുകളുടെയും ഉടമയാണ് സച്ചിന്‍. സച്ചിന്‍റെ കാര്‍ഭ്രാന്ത് ചില വിവാദങ്ങളിലേക്കും അദ്ദേഹത്തെ വലിച്ചിഴച്ചിട്ടുണ്ട്.

മെഴ്സിഡസ്സ് ബെന്‍സും പോഷെയും ബി എം ഡബ്ലിയുവും ഫെരാരിയുമെല്ലാം തന്‍റെ ഇഷ്ടത്തിന്‍റെ പരിധിയില്‍ പെടുന്നതായി സച്ചില്‍ പല തവണ ഇന്‍റര്‍വ്യൂകളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗാരേജ് മെഴ്സിഡസ് എസ്എല്‍എസ് എഎംജി, മെഴ്സിഡസ് സി 230, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ താരങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഇക്കൂട്ടത്തിലേക്ക് വന്നു പെട്ടത് വോള്‍വോ എസ് 80 എന്ന സുന്ദരിയാണ്

More from DriveSpark

Article Published On: Tuesday, July 24, 2012, 18:42 [IST]
English summary
Sachin Tendulkar will sign on as the brand ambassador of BMW India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X