ലോറ എന്ന മാദകസുന്ദരി
പ്രീമിയം സെഡാന്‍ വിഭാഗത്തിലാണ് സ്കോഡ ലോറ ഇടം പിടിച്ചിരിക്കുന്നത്. കാറിന്‍റെ മുമ്പിലും പിന്നിലും ഉദാരമായ സ്ഥല സൗകര്യമുണ്ട്. മുന്‍ സീറ്റ് 12 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യുവാന്‍ സാധിക്കും എന്നത് ഒരു മികച്ച സവിശേഷതയാണ്.
മൂന്ന് എന്‍ജിന്‍ വേരിയന്‍റുകളില്‍ ഈ കാര്‍ ലഭ്യമാണ്. ഒരു പെട്രോള്‍ വേരിയന്‍റും രണ്ട് ഡീസല്‍ വേരിയന്‍റും. രണ്ട് വേരിയന്‍റുകളാണ് പെട്രോളില്‍ ലഭിക്കുക. 1.8 ലിറ്ററിന്‍റേതാണ് പെട്രോള്‍ എന്‍ജിന്‍. 2 ലിറ്ററിന്‍റേതാണ് ഡീസല്‍ എന്‍ജിനുകള്‍. ഡീസല്‍ എന്‍ജിനുകള്‍ രണ്ടും എന്‍ജിന്‍ കരുത്തില്‍ വ്യത്യാസമുള്ളവയാണ്.

പെട്രോള്‍ പതിപ്പ് മാന്വല്‍ ട്രാന്‍സിമിഷനിലാണ് ലഭിക്കുക. 5 സ്പീഡ്. ഡീസല്‍ പതിപ്പുകളില്‍ ഒരെണ്ണം മാന്വലും മറ്റൊന്ന് ഓട്ടോമാറ്റിക്കുമാണ്. ഓട്ടാമാറ്റിക് പതിപ്പിന് മൂന്ന് വേരിയന്‍റുകളുണ്ട്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍.
സ്കോഡ ലോറയുടെ കൊച്ചി എക്സ്ഷോറൂം വില 12,92,421 ലക്ഷം മുതല്‍ 18,99,813 ലക്ഷം രൂപ വരെയാണ്. പെട്രോള്‍ പതിപ്പിന് 13 കിമി മൈലേജ് ലഭിക്കുന്നുണ്ട്.
സ്കോഡ ലോറ 1.8 പെട്രോള്‍ ആക്ടിവ് -12,92,421
സ്കോഡ ലോറ 1.8 അംബീഷന്‍ - പെട്രോള്‍ - 14,02,283
സ്കോഡ ലോറ 2.0 അംബീഷന്‍ - ഡീസല് -14,50,331
സ്കോഡ ലോറ 2.0 ഡീസല്‍ അംബീഷന്‍ ഓട്ടോമാറ്റിക് - 15,66,851
സ്കോഡ ലോറ എലഗന്‍സ് 2.0 ഡീസല്‍ - മാന്വല്‍ 16,07,445
സ്കോഡ ലോറ എലഗന്‍സ് 2.0 ഡീസല്‍, ഓട്ടോമാറ്റിക് 17,12,450
സ്കോഡ ലോറ ലൂറിന്‍ ക്ലമന്‍റ് 2.0 ഡീസല്‍, ഓട്ടോമാറ്റിക് 18,99,813
രഞ്ജിതയുടെ ഗുരു നിത്യാനന്ദയുടെ കാര്‍


Click it and Unblock the Notifications








