ഭാവനയുടെ ലൈസന്‍സില്ലാത്ത പ്രണയം
മലയാളത്തില്‍ വിജയിച്ച മിക്കവാറും നടികള്‍ അഭിനയം തുടങ്ങിയത് 'ചന്ദനക്കുറി-ദാവണി-ശാലീനത' നസതന്ത്രം കൃത്യമായി പാലിച്ചുകൊണ്ടാണ്. ഇങ്ങനെയല്ലാത്ത പെണ്ണുമ്പിള്ളകളെ അംഗീകരിക്കുന്ന പാരമ്പര്യം മലയാളത്തിന് പൊതുവെ കുറവായിരുന്നു. നായകന്‍ മുണ്ട് മടക്കിക്കുത്തി തുട ചൊറിയുമ്പോള്‍ നാണിച്ച് ചൂളുകയും കണ്‍പോളകള്‍ സെക്കന്‍ഡിന് 24-26 തവണ എന്ന കണക്കില്‍ തുറന്നടയ്ക്കുകയും ചെയ്യുക എന്നതാണ് തറവാട്ടില്‍ പിറന്ന ഒരു നായിക ചെയ്യേണ്ടത്.
ഇച്ചിരി വകതിരിവുള്ളവര്‍ മലയാളസിനിമയുടെ ഈ 'ആണ്‍നോട്ട'ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തമിഴ് സിനിമയിലേക്ക് പോയ്ക്കൊണ്ടിരുന്നു. കുറച്ചുകൂടി അലമ്പാക്കി നാട്ടുകാരെ പ്രകോപിപ്പിക്കാം എന്നാഗ്രഹിക്കുന്നവര്‍ തെലുഗിലേക്കും കന്നഡയിലേക്കും പോകും. മേല്‍പ്പറഞ്ഞ വഴികളിലൂടെയാണ് നമ്മുടെ ഭാവന സഞ്ചരിച്ചത്. കേറിക്കേറി ഇപ്പോള്‍ കന്നഡ സിനിമയുടെ മുറത്തില്‍ വരെ ഭാവന കേറിക്കൊത്തി.

കന്നഡയിലെ സൂപ്പര്‍താരം സുദീപിനെ നായകനാക്കി ശശാങ്ക് സംവിധാനം ചെയ്യുന്ന ബച്ചന്‍ എന്ന പുതിയ ചിത്രത്തില്‍ ഭാവന നായികയായി അഭിനയിച്ചു വരികയാണ്.
കന്നഡക്കാരെ സംബന്ധിച്ച് ഭാവന ഒരു അന്യനാട്ടുകാരിയല്ല. മലയാളിയാണെന്ന് തിരിച്ചറിയുന്നവര്‍ അപൂര്‍വ്വം. കന്നഡ-തമിഴ് സിനിമകളില്‍ അഭിനയിക്കേണ്ട സാഹചര്യം വന്നത് പ്രമാണിച്ചാണ് ഭാവന കാറോടിക്കാന്‍ പഠിക്കുന്നത്. അസാധ്യമായ കൈവഴക്കത്തോടെ കാറോടിക്കുന്ന ശീലം ഭാവന സ്വായത്തമാക്കി. ഇക്കാരണത്താലാവണം ഇതുവരെ ഒരു ലൈസന്‍സ് സ്വന്തമാക്കാന്‍ ഭാവനയ്ക്ക് സാധിക്കാതിരുന്നത്.
ലൈസന്‍സില്ലെങ്കിലും ഭാവന ഇപ്പോള്‍ അസാധ്യമായ ഒരു പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാറുകളോടാണ് ഭാവനയുടെ പ്രണയം. ഓഡി, ബെന്‍ലെ കാറുകള്‍ ഭാവനയുടെ സ്വപ്നങ്ങളില്‍ നിറയുന്നു. അവയില്‍ കയറി താന്‍ അതിവേഗതയില്‍ ഓടിച്ചുപോകുന്നത് ഭാവന ഭാവന ചെയ്യുന്നു.
ഭാവനയുടെ കാറേതെന്ന് അറിയാന്‍ അടുത്ത താളിലേക്ക് നീങ്ങുക.


Click it and Unblock the Notifications








