"ഗോള്‍ഡന്‍ ഇന്നോവ" എന്തു പിഴച്ചു?
ടിപി ചന്ദ്രശേഖരന്‍ എന്നൊരു കമ്മ്യൂണിസ്റ്റ് നേതാവ് കണ്ണൂരില്‍ കൊല്ലപ്പെട്ടപ്പോള്‍ ആ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും വരാതിരുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. അല്‍ ഖാഇദ, താലിബാന്‍ തുടങ്ങിയ പേരുകേട്ട കൊലയാളി സംഘങ്ങള്‍ പോലും കൊന്നു കഴിഞ്ഞാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മാന്യത കാണിക്കാറുണ്ട്. ഈ മാന്യതയുടെ പിന്നിലെ കാരണം സുവ്യക്തമാണ്. തങ്ങളുടെ ആശയങ്ങളില്‍ അവര്‍ അടിയുറച്ചു നില്‍ക്കുകയും തങ്ങള്‍ നടത്തിയ കൊലപാതകം ആ ആശയങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു.
എന്നാല്‍ ആശയങ്ങള്‍ കടക്കെണിയിലായി പാപ്പരത്തത്തിലേക്കു നീങ്ങിയ ചില വിഭാഗങ്ങള്‍ ഇരുട്ടത്ത് വന്ന് കാര്യങ്ങള്‍ നടപ്പാക്കി മുങ്ങും. ഇത് പ്രതിസന്ധിയിലാക്കുന്നത് ചില നിരുപദ്രവകാരികളായ ജീവികളെയാണ്. എങ്ങനെയെന്നല്ലേ? വ്യക്തമാക്കാം.
പൊതുവേ പൊലീസുബുദ്ധിയുള്ളവരാണ് മലയാളികള്‍. ടീപിയുടെ കൊലയാളികളെ കിട്ടാതായതോടെ മലയാളികള്‍ തങ്ങളുടെ പ്രസ്തുത ഭാരം കെട്ടിവെക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു തുടങ്ങി. അങ്ങനെയാണ് ടൊയോട്ട ഇന്നോവ എന്ന നിഷ്കളങ്കയും സുന്ദരിയുമായ ഒരു കാറിനെ അവര്‍ പ്രതിസ്ഥാനത്തു നിറുത്തിയത്. "ചത്തത് ടീപിയെങ്കില്‍ കൊന്നത് ഇന്നോവ തന്നെ" എന്ന മട്ടിലായിരുന്നു പിന്നീട് മാധ്യമങ്ങള്‍ സംഭവ വിവരണം നടത്തിയത്. അങ്ങേയറ്റം കുത്സിതവും നാണം കെട്ടതുമായ നിലപാടുകളാണ് വലിയ വിഭാഗം മലയാളികള്‍ ഈ സംഭവത്തിനെ പ്രതി എടുത്തതെന്ന് പറയാതെ വയ്യ.
'സ്വര്‍ണ നിറമുള്ള ഇന്നോവ', 'അറബി വാചകങ്ങള്‍ പതിച്ച ഇന്നോവ' തുടങ്ങിയ വാക്കുകള്‍ കൊണ്ട് ഇന്നോവയെ ഒരു കൊലയാളിയെപ്പോലെ അവതരിപ്പിച്ചു. (ക്ഷമിക്കണം. അറബിവാചകങ്ങള്‍ കൊലയാളി വാചകങ്ങളല്ല എന്നെനിക്കറിയാം. എന്തുചെയ്യട്ടെ, നമ്മുടെ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പോലും മറിച്ചാണ് വിശ്വസിക്കുന്നത്. എന്തുചെയ്യട്ടെ!!!). മലയാളിയുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സൃഷ്ടിച്ച ഈ പഴുതിലൂടെയാവണം ടീപിയുടെ യഥാര്‍ത്ഥ കൊലയാളികള്‍ രക്ഷപ്പെട്ടത്!
എന്തായാലും ഇന്നോവയുടെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം എന്നില്‍ വന്നു പെട്ടിരിക്കുന്നു. അടുത്ത താളുകളിലെ റിവ്യൂ വായിച്ചാല്‍ സംഗതി നിങ്ങള്‍ക്ക് ബോധ്യപ്പെടും എന്നത് കട്ടായം!


Click it and Unblock the Notifications









