സ്കാല മുതല്‍ മിനി സൈലോ വരെ

ദീപാവലിയുടെ ചുറ്റുവട്ടത്തായി തന്നെയാണ് എല്ലാ വാഹനങ്ങളും വിപണിയിലെത്തുന്നത്. നവംബര്‍ മാസത്തില്‍ ദീപാവലിയെത്തുമ്പോള്‍ ഓട്ടോവിപണിയില്‍ പടക്കം പൊട്ടിക്കല്‍ സെപ്തംബറില്‍ തന്നെ തുടങ്ങുന്നു. നേരത്തെ ലോഞ്ച് ചെയ്ത് വിപണിയില്‍ പരിചയം സമ്പാദിച്ച് ദീപാവലിക്കുണ്ടാകുന്ന കൂടിയ വില്‍പനയുടെ പങ്കുപറ്റുക എന്ന നയമാണ് ചില കമ്പനികള്‍ പയറ്റുന്നത്.

റിനോ സ്കാല

Ford Endeavour

റിനോയുടെ സ്കാല സെഡാന്‍ നിസ്സാമ്‍ സണ്ണിയുടെ റീബാഡ്‍ജ്‍ഡ് പതിപ്പായിരിക്കുമെന്ന് ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്. നേരത്തെ നിസ്സാന്‍ മൈക്രയെ ക്ലോണ്‍ ചെയ്ത് പള്‍സ് എന്ന വാഹനം എത്തിച്ചപ്പോള്‍ ഓട്ടോമാധ്യമങ്ങളിലൂടെ റിനോ കേട്ട തെറികള്‍ പെറ്റതള്ള സഹിക്കില്ല. കാര്യങ്ങള്‍ അവസാനം വരെ അടച്ചുപിടിച്ച് പ്രശ്നത്തിലാക്കാതെ ആദ്യം തന്നെ കാര്യം വ്യക്തമാക്കിയിട്ടുണ്ട് റിനോ വൃത്തങ്ങള്‍ ഇത്തവണ. വാഹനം സെപ്തംബറില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്.

പുതിയ ഫോര്‍ഡ് എന്‍ഡീവര്‍

ഈ വാഹനം സെപ്തംബറില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറെക്കൂടി നേരത്തെതന്നെ ഈ വാഹനം വരേണ്ടതായിരുന്നു. തായ്‍ലന്‍ഡില്‍ വെള്ളപ്പൊക്കം നിമിത്തം ഫോര്‍ഡ് കരുതിയ സമയത്ത് പുതിയ എന്‍ഡീവര്‍ നിര്‍മാണം നടന്നില്ല. പുറത്ത് നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ ഘടിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്.

ഷെവര്‍ലെ സെയ്‍ല്‍

സെപ്തംബറില്‍ വരുമെന്ന് ഊഹങ്ങളുണ്ടെങ്കിലും ഈ ഹാച്ച്ബാക്കിന്‍റെ വരവ് തീയതി സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സെയ്‍ല്‍ ടെസ്റ്റ് നടത്തുന്നത് ഓട്ടോ സ്പൈ കാമറകള്‍ കണ്ടുപിടിച്ചിട്ടുണ്ട്.

മഹീന്ദ്ര സാങ്‍യോങ് റക്സ്റ്റണ്‍

സാങ്‍യോഹങ് മഹീന്ദ്രയുടെ ഉടമസ്ഥതയിലായതിനു ശേഷം റക്സ്റ്റണിന്‍റെ പേര് നിരന്തരമായി കേട്ടുവരുന്നു. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ ഈ താരത്തെ കണ്ടതോടെ ഇന്ത്യയിന്‍ വിപണിയിലേക്കുള്ള പ്രവേശത്തെ കുറിച്ചുള്ള സംശയം തീര്‍ന്നുകിട്ടി. 20 ലക്ഷത്തിന്‍റെ പരിധിയില്‍ വരുന്ന ഈ വാഹനം ഒക്ടോബറില്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ സാങ്‍യോങ്ങിന്‍റെ ആദ്യവാഹനമായിരിക്കും ഈ എസ്‍യുവി.

മഹീന്ദ്ര മിനി സൈലോ

വിപണിയില്‍ വലിയ പ്രതീക്ഷകളാണ് മിനി സൈലോയെക്കുറിച്ച് വളര്‍ന്നിട്ടുള്ളതെന്നു പറയാം. ചില നഗരങ്ങലില്‍ ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൈലോയുടെ ചെറുതാക്കിയ ഈ രൂപത്തിനകത്ത് അഞ്ച് സീറ്റുകളാണ് ഉണ്ടാവുക.

ക്വണ്‍ടോ എന്ന് പേരിട്ടാമ് മിനി സൈലോ വിപണിയിലെത്തുക എന്ന് പറയപ്പെടുന്നു. ബൂട്ട് സ്പേസ് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഏഴ് സീറ്റ് പിടിപ്പിച്ചുതരുമെന്നും അറിയുന്നു.

More from DriveSpark

Article Published On: Tuesday, August 28, 2012, 16:14 [IST]
English summary
Many car models are waiting for launch in the Diwali season 2012 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X