ഇനി വരാനുള്ള കാറുകള്‍

വര്‍ഷത്തിന്‍റെ പകുതിയിലധികം കടന്നുപോയി. ഇതിനിടയില്‍ ഓട്ടോവിപണിയില്‍ പലപല രാസമാറ്റങ്ങളും സംഭവിച്ചു. കുറച്ച് ലോഞ്ചുകളുണ്ടായി. വിപണിയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് പുറമെ രൂപയുടെ വിലയിടിവ് കാര്‍നിര്‍മാതാക്കളെ പ്രയാസത്തിലാക്കുന്നു. പല കമ്പനികളും തൊഴിലാളി സമരങ്ങളുടെ പിടിയിലാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷയിലാണ്. പ്രതിസന്ധികളുണ്ടെങ്കിലും വിപണി വളരുക തന്നെയാണെന്ന് അവര്‍ മനസ്സിലാക്കുന്നു.

ഇക്കാരണത്താല്‍ തന്നെയാണ് വിപണിപ്രവേശത്തിന് വാഹനങ്ങളുടെ ഒരു വന്‍നിര തന്നെ കാത്തുനില്‍ക്കുന്നത്. ഇന്ത്യയില്‍ വാഹനങ്ങള്‍ വിപണിയിലെത്തുക ദീപാവലിക്കാലത്താണ്. ഇതാണ് ഓട്ടോവിപണിയുടെ 'സീസണ്‍' എന്നു പറയുന്ന സംഗതി. സെപ്തംബര്‍, ഒക്ടോബര്‍ മാസക്കാലത്ത് നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വന്നിറങ്ങും. ഈ വര്‍ഷം ഇനി വിപണിയിലെത്താനുള്ള വാഹനങ്ങള്‍ ഏതെല്ലാമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

Chevrolet Sail

ഷെവര്‍ലെ എന്‍ജോയ്

ഒക്ടോബറിലാണ് ഈ എംപിവിയുടെ വരവ് പ്രതീക്ഷിക്കുന്നത്. എംപിവി മേഖലയില്‍ മത്സരം വര്‍ധിക്കുന്നത് ഈ വാഹനത്തിന്‍റെ വരവിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പെട്രോള്‍/ഡീസല്‍ പതിപ്പുകളുമായി മത്സര സന്നദ്ധതയോടെയാണ് എന്‍ജോയ് വരുന്നത്.

മാരുതി സുസുക്കി എര്‍റ്റിഗയുടെ പ്രവേശനം ഈയിടെ വലിയ വാര്‍ത്ത സ‍ൃഷ്ടിച്ചിരുന്നു. എന്നാല്‍ വിപണിയിലെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്നോവയോട് താരതമ്യം ചെയ്യാന്‍ പോലും പറ്റാത്ത ഒരു കോലത്തിലാണ് എര്‍റ്റിഗ വന്നത്. വില്‍പനക്കണക്കുകള്‍ നോക്കുമ്പോള്‍ ഒരു വമ്പന്‍ പ്രകടനത്തിനുള്ള കോപ്പൊന്നും മാരുതി എര്‍റ്റിഗയ്ക്കില്ല. ഇവിടെ എന്‍ഡിവറിന് എന്ടെങ്കിലും ചെയ്യാനുണ്ടോ എന്നുമാത്രമേ നോക്കേണ്ടതുള്ളൂ.

ഫോഴ്സ് വണ്‍ എസ്‍യുവി 4x4

ഫോഴ്സിന്‍റെ ആദ്യ പാസഞ്ചര്‍ വാഹനമായ ഫോഴ്സ് വണ്‍ എസ്‍യുവി ഒരു ആള്‍ വീല്‍ ഡ്രൈവുമായി വരുമെന്ന് നേരത്തെ കേട്ടിരുന്നു. സംഗതി ഒക്ടോബറില്‍ സംഭവിക്കുമെന്നാണ് അറിയുന്നത്. ചൈനയില്‍ നിന്നുള്ള ബോഡിയും ഡൈലറിന്‍റെ എന്‍ജിനുമെല്ലാം ചേര്‍ന്നാണ് ഫോഴ്സ് രൂപമെടുത്തിട്ടുള്ളത്. മികച്ച റിപ്പോര്‍ട്ടുകളാണ് വാഹനത്തെ കുറിച്ച് വന്നിട്ടുള്ളത്.

ടാറ്റ മാന്‍സ സിഎസ്

മാന്‍സയുടെ 4 മീറ്ററില്‍ താഴെ വരുന്ന ഒരു പതിപ്പുമായി ടാറ്റ വരുന്നു. ഒക്ടോബറിലാണ് ഇത് പ്രതീക്ഷിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നിറച്ച് വിപണിയിലെത്തിയ മാന്‍സയുടെ നടപ്പ് പതിപ്പ് തരക്കേടില്ലാത്ത നീക്കങ്ങള്‍ സെഗ്മെന്‍റില്‍ നടത്തിവരുന്നുണ്ട്. പുതിയ 4 മീറ്റര്‍ മാന്‍സ സ്വിഫ്റ്റ് ഡിസൈറിന്‍റെ എതിരാളിയായിട്ടായിരിക്കും അവതരിക്കുക.

പുതിയ മാരുതി റിറ്റ്സ്

മാരുതി റിറ്റ്സിന്‍റെ പുതുക്കിയ പതിപ്പ് കുറെയായി പ്രതീക്ഷിക്കപ്പെടുന്ന ഒന്നാണ്. ഈ വര്‍ഷം നവംബറില്‍ റിറ്റ്സ് സംഭവിക്കും. പലയിടങ്ങളില്‍ വെച്ച് ഈ വാഹനം ടെസ്റ്റ് ചെയ്യുന്നത് കണ്ടവരുണ്ട്.

ഹോണ്ട ബ്രിയോ ഡീസല്‍

പെട്രോള്‍ മോഡലുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ല്ലായ്മ സംഭവിച്ചതോടെ ഏറ്റവും കുടുങ്ങിയത് പെട്രോള്‍ മോഡലുകളില്ലാത്ത കാര്‍ നിര്‍മാതാവായ ഹോണ്ടയാണ്. കമ്പനിയുടെ ബ്രിയോ ഹാച്ച്ബാക്ക് സൈന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും വിപണിയില്‍ ശ്രദ്ധ പിടിചുപറ്റിയ വാഹനമാണ്. ബ്രിയോയ്ക്ക് ഒരു ഡീസല്‍ പതിപ്പ് നവംബറില്‍ അവതരിക്കും.

മാരുതി ആള്‍ട്ടോ 800

മാരുതി ആള്‍ട്ടോ 800 വരുന്നത് ഹ്യൂണ്ടായ് ഇയോണിനെ ലക്ഷ്യം വെച്ചാണ്. നവംബറില്‍ തന്നെ ഇത് സംഭവിക്കും.

More from DriveSpark

Article Published On: Tuesday, August 28, 2012, 17:18 [IST]
English summary
Many car models are waiting for launch in the Diwali season 2012 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X