ക്രൂസിനെ ഷെവര്‍ലെ മിണ്ടാതെ പുതുക്കി
ക്രൂസ് സെഡാനിനെ ഷെവര്‍ലെ നിശ്ശബ്ദമായി ഒന്നു പുതുക്കി. കരിമ്പുക സംബന്ധമായ വിഷയങ്ങളില്‍ സര്‍ക്കാരിനെ കബളിപ്പിച്ചത് പിടിക്കപ്പെട്ടതിനു ശേഷം ഷെവര്‍ലെ ഇങ്ങനെയാണ്; ആരോടും ഒന്നും മിണ്ടില്ല. ക്രൂസിനെ പുതുക്കിയത് ഫേസ്ബുക്ക് ഫാന്‍ പേജിലും വെബ്‌സൈറ്റിലും പുതുക്കുകയാണ് ഷെവര്‍ലെ ചെയ്തത്.
പുതിയ ക്രൂസില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ത്തിരിക്കുന്നുവെന്നും വില എത്രയെന്നും താഴെ അറിയാം.

വില
13.75 ലക്ഷമാണ് പുതുക്കിയ ക്രൂസിന് വില. ഇത് ദില്ലി എക്‌സ്‌ഷോറൂം നിരക്കാണ്. ഇപ്പോള്‍ വാഹനത്തിന് ലഭിച്ചിരിക്കുന്ന പുതുക്കല്‍ എക്സ്റ്റീരിയറില്‍ മാത്രം ഒതുങ്ങുന്നതാണ്. വാഹനത്തിന് കൂടുതല്‍ രോഷാകുലതയുടെ സൗന്ദര്യം പകരുക എന്നതാണ് ഈ പുതുക്കലിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കാം.

മുഖത്തെ ചെറുതായൊന്നു പുതുക്കുകയാണ് ഇത്തവണ ഷെവര്‍ലെ ക്രൂസില്‍ ചെയ്തിരിക്കുന്നത്. പുതിയ ബംപറും 16 ഇഞ്ച് അലോയ് വീലുകളും നല്‍കിയിരിക്കുന്നു.

എന്‍ജിനും മറ്റ് സന്നാഹങ്ങളും മാറ്റമില്ലാതെ തുടരും. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 164 കുതിരശക്തിയും 380 എന്‍എം ചക്രവീര്യവുമാണ് ഈ എന്‍ജിന്‍ പകരുന്നത്. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ക്രൂസ് വിപണിയില്‍ ലഭിക്കും.

'ഷെവര്‍ലെ ടവേര പ്രതിസന്ധി'ക്കു ശേഷം നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ജനറല്‍ മോട്ടോഴ്‌സ്. ദീപാവലിക്ക് നിരവധി ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








