പുതുക്കിയ സുമോ ഗോള്‍ഡ് വിശദാംശങ്ങള്‍
എംവൈ 2013 പരിപാടിയുടെ ഭാഗമായി പരിഷ്കരിച്ച കാര്ർ മോഡലുകളില്‍ ടാറ്റ സുമോ ഗോള്‍ഡും പെടുന്നു. പത്തൊമ്പതോളം പുതിയ സവിശേഷതകളാണ് വാഹനത്തില്‍ ടാറ്റ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.
കാറിന്‍റെ ബി, സി പില്ലാറുകള്‍ക്ക് കറുപ്പ് രാശി നല്‍കിയിട്ടുണ്ട്. പുതിയ ബോഡി ഗ്രാഫിക്സ് കാണാം സുമോ ഗോള്‍ഡില്‍. പുതിയ വീല്‍ കവറുകളും ഘടിപ്പിച്ചിരിക്കുന്നു.
രണ്ട് പുതിയ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് പുതിയ സുമോയില്‍. ബ്ലേസിംഗ് റെഡ്, ട്വിലൈറ്റ് ഗ്രേ എന്നിവ.
ഇന്‍റീരിയറില്‍ റൂഫ് മൗണ്ടഡ് എയര്‍ കണ്ടീഷനിംഗ് ഉണ്ട്. യുഎസ്ബി, ബ്ലൂടൂത്ത് കണക്ട്റ്റിവിറ്റിയുള്ള ഒരു സ്റ്റീരിയോ പ്ലേയറും ലഭിച്ചിട്ടുണ്ട്. മരത്തിന്‍റെ ഫിനിഷുള്ള സെന്‍റര്‍ കണ്‍സോള്‍, വണ്‍ ടച്ച് ഡ്രൈവര്‍ സൈഡ് പവര്‍ വിന്‍ഡോ, ഡാഷ്ബോര്‍ഡില്‍ മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍ എന്നിവയാണ് മറ്റ് പ്രധാന മാറ്റങ്ങള്‍.
എന്‍ജിനുകളും മറ്റ് സാങ്കേതിക സവിശേഷതകളും പഴയപടി നിലനിര്‍ത്തിയിരിക്കുകയാണ്. 3 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റേത്. ഇത് 84 കുതിരശക്തിയും 250 എന്‍എം ടോര്‍ക്കും പകരുന്നു.
മൂന്നാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന മറ്റൊരു എന്‍ജിന്‍ കൂടിയുണ്ട്. 3 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണിതിനും. 68 കുതിരശക്തിയും 223 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരും.
വിലയടക്കമുള്ള മറ്റ് വിശദാംശങ്ങള്‍ ഇനിയും വരേണ്ടതായിട്ടുണ്ട്. ഒരല്‍പം കാത്തിരിക്കുക.
















Click it and Unblock the Notifications








