പുതുക്കിയ ടാറ്റ ഇന്‍ഡിഗോ ഇസിഎസ് വിവരങ്ങള്‍

ഇന്ത്യയുടെ ആധുനിക ഓട്ടോ വിപണിയിലെ ആദ്യത്തെ കോംപാക്ട് സെഡാനായ ടാറ്റ ഇന്‍ഡിഗോ ഇസിഎസ്സിന് മുഖം മിനുക്കല്‍ ലഭിച്ചു. മൂന്ന് എന്‍ജിന്‍ വേരിയന്‍റുകളിലാണ് ഈ വാഹനം ലഭ്യമാവുക.

70 കുതിരകളുടെ കരുത്തും 135 എന്‍എം ചക്രവീര്യവുമുള്ള 1.4 ലിറ്റര്‍ ടിഡിഐ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഒരെണ്ണം. ഇത് മൂന്നാം കരിമ്പുകച്ചട്ടം പാലിക്കുന്ന പതിപ്പാണ്. 1.4 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ഡീസല്‍ എന്‍ജിന്‍ കൂടിയുണ്ട്. കോമണ്‍ റെയില്‍ ടര്‍ബോ എന്‍ജിനാണിത്. 0 കുതിരകളുടെ കരുത്തും 140 എന്‍എം ചോര്‍ക്കും പകരുന്നു ഈ എന്‍ജിന്‍. 1.2 ലിറ്റര്‍ ശേഷിയുള്ളതാണ് പെട്രോള്‍ എന്‍ജിന്‍. 65 കുതിരകളുടെ കരുത്തും 100 എന്‍എം ചക്രവീര്യവും ഇവന്‍ പകരും.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഈ എന്‍ജിനുകളോടെല്ലാം ഘടിപ്പിച്ചിരിക്കുന്നത്. പുതിയ മുഖം മിനുക്കലില്‍ പ്രധാനമായ മാറ്റങ്ങളിലൊന്ന് സംഭവിച്ചിരിക്കുന്നത് ട്രാന്‍സ്മിഷനുകളിലാണ്. മികച്ച ഗിയര്‍ ഷിഫ്റ്റിംഗും കുറഞ്ഞ മെയിന്‍റനന്‍സും ലക്ഷ്യമിട്ട് ഗിയര്‍ബോക്സുകളില്‍ നിരവധി സാങ്കേതിക പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുള്ളതായി ടാറ്റ പറയുന്നു.

എക്സ്റ്റീരിയറിലെ മാറ്റം ഫ്രണ്ട് ഗ്രില്ലില്‍ തന്നെ തുടങ്ങുന്നു. മുന്‍ ബംപറും പുതുക്കിയിട്ടുണ്ട്. സ്മോക്കഡ് ഹെഡ്‍ലാമ്പുകള്‍, 14 ഇഞ്ച് അലോയ്കള്‍, ബൂട്ട് ലിഡില്‍ ക്രോം പട്ട എന്നിങ്ങനെയാണ് മറ്റ് എക്സ്റ്റീരിയര്‍ പരിഷ്കാരങ്ങള്‍.

മരപ്പണിയുടെ ഫിനിഷ് നല്‍കുന്ന പുതിയ ഡാഷ്ബോര്‍ഡ്, ഡോറില്‍ സ്റ്റോറേജ് പോക്കറ്റുകള്‍, നാല് ആരങ്ങളുള്ള പുതിയ സ്റ്റീയറിംഗ് വീല്‍, പുതുക്കിയ ഇന്‍സ്ട്രുമെന്‍റേഷന്‍ കണ്‍സോള്‍, ഫാബ്രിക് സീറ്റുകള്‍ എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ ഇന്‍റീരിയറില്‍ കാണാം.

പുറത്തു നിന്നുള്ള ശബ്ദം കുറയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട് പുതുക്കിയ ഇസിഎസ് സെഡാനില്‍. വിലനിലവാരം ഇപ്പോഴും വെളിവായിട്ടില്ല. അധികം താമസിക്കാതെ ഇത് പുറത്തുവരും എന്നാണ് പ്രതീക്ഷ.

Tata Indigo eCS
Tata Indigo eCS
Tata Indigo eCS
Tata Indigo eCS
Tata Indigo eCS

More from DriveSpark

Article Published On: Wednesday, June 19, 2013, 15:13 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X