2015 ഫോഡ് മസ്റ്റാംഗ് ഡിസംബര്‍ 5നെത്തും!

മസില്‍ കാറുകളുടെ ലോകത്തെ ചക്രവര്‍ത്തി, ഫോഡ് മസ്റ്റാംഗ് പുതുക്കിയ രൂപത്തില്‍ ഡിസംബര്‍ 5ന് ലോകത്തിനു മുമ്പില്‍ അവതരിക്കും. ലോകോത്തരമായ ഈ വാഹനത്തിന്റെ അവതരണം വന്‍ സംഭവമാക്കാനുള്ള ഏര്‍പ്പാടുകള്‍ ഫോഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. 2015 മോഡലിന്റെ ഈ വരവിനെ ഇത്രമാത്രം ആഘോഷിക്കുന്നതില്‍ കാരണമുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ വിപണി വിട്ട് യൂറോപ്പിലേക്കും ഒരുപക്ഷെ ഏഷ്യയിലേക്കും ഈ മസില്‍പ്പെരുമ എത്തിയേക്കും!

ഏറ്റവും പുതിയ സാങ്കേതികതകളും അന്തംവിട്ട പ്രകടനശേഷിയുമെല്ലാം ഒത്തിണങ്ങിയതായിരിക്കും പുതിയ മസ്റ്റാംഗ് എന്ന് ഫോഡ് സാക്ഷ്യപ്പെടുത്തുന്നു. അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളോടെയാണ് വാഹനം വരുന്നതെന്നാണ് ഫോഡ് ഇത്തി അതിശയോക്തി കലര്‍ത്തി വിവരിക്കുന്നത്.

ഫോഡ് മസ്റ്റാംഗ് ഇന്ത്യയിലേക്ക്

2015 Ford Mustang Set For December 5 Reveal

വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ 2015 ഫോഡ് മസ്റ്റാംഗിനെക്കുറിച്ച് പുറത്തുവന്നിട്ടുള്ളൂ. ചില ചാരപ്പടങ്ങളും അനൗദ്യോഗിക ചിത്രീകരണങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ലഭ്യമാണ്. എന്നാല്‍ ഇതൊന്നും തന്നെ വ്യക്തമായ ഒരു കാഴ്ച നല്‍കുന്നതല്ല.

മറ്റ് പല ഫോഡ് വാഹനങ്ങളുടെയും ഡിസൈന്‍ സവിശേഷതകള്‍ ഈ വാഹനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നതായി പറയപ്പെടുന്നു. മുന്‍വശം കാഴ്ചയില്‍ ഫോഡ് ഫ്യൂഷനിന്റെ ഡിസൈന്‍ ശൈലിയെ പിന്‍പറ്റിയിട്ടുണ്ടെന്ന് ചില ചാരപ്പടങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

കൂടുതല്‍ ഇന്ധനക്ഷമമായ എന്‍ജിനായിരിക്കും 2015 ഫോഡ് മസ്റ്റാംഗിന് ഉണ്ടായിരിക്കുക എന്നത് ഏതാണ്ട് തീര്‍ച്ചയായിട്ടുണ്ട്. വാഹനത്തിന്റെ ഭാരം കുറച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് പറയപ്പെടുന്നു. പുതിയൊരു പ്ലാറ്റ്‌ഫോമിലാണ് മസ്റ്റാംഗ് നിര്‍മിച്ചിരിക്കുന്നതെന്നും കേള്‍വിയുണ്ട്.

ഫോഡിന്റെ പുതിയ ഇക്കോബൂസ്റ്റ് എന്‍ജിന്‍ 2015 മസ്റ്റാംഗില്‍ ഘടിപ്പിക്കാതിരിക്കില്ല എന്നതാണ് പുതിയ വാര്‍ത്ത. 2.3 ലിറ്റര്‍ ശേഷിയുള്ള ഈ എന്‍ജിന്‍ 310 കുതിരശേഷി ഉള്‍പാദിപ്പിക്കുന്നതായിരിക്കും. ഇതുകൂടാതെ വി6, വി8 എന്‍ജിനുകളും മസ്റ്റാംഗിലുണ്ടായിരിക്കും.

More from DriveSpark

Article Published On: Friday, November 22, 2013, 15:26 [IST]
English summary
Ford has officially announced the reveal date for all new 2015 Ford Mustang as December 5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X