ഡാറ്റ്‌സന്റെ അടുത്ത കാര്‍ 17ന് അവതരിക്കും

ഗോ ഹാച്ച്ബാക്ക് അവതരണത്തിനു ശേഷം പുതിയൊരു ഡാറ്റ്‌സന്‍ മോഡല്‍ കൂടി വിപണിയിലേക്ക്. ഈ മാസം 17ന് പുതിയ കാര്‍ ഇന്തോനീഷ്യയില്‍ അവതരിക്കുമെന്ന് ഡാറ്റ്‌സന്‍ പ്രഖ്യാപിച്ചു. ഇന്തോനീഷ്യന്‍ വിപണിയുടെ സ്വഭാവ സവിശേഷതകളെ പ്രത്യേകം പരിഗണിച്ച് നിര്‍മിക്കുന്നതാണ് ഈ വാഹനമെന്നാണ് ഡാറ്റ്‌സനിന്റെ പ്രഖ്യാപനം.

ഇന്തോനീഷ്യയില്‍ 2014ല്‍ ഡാറ്റസനില്‍ നിന്നുള്ള രണ്ട് വാഹനങ്ങള്‍ വില്‍പനയിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. ഈ പുതിയ വാഹനം ഇന്ത്യയിലേക്ക് എത്തിച്ചേരുമോ എന്ന വിഷയത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ഇപ്പോള്‍ പറയാവുന്നത്. ഇന്തോനീഷ്യയുടെയും ഇന്ത്യയുടെയും വിപണി സ്വഭാവങ്ങള്‍ തമ്മിലുള്ള സാമ്യം തന്നെയാണിത് കാരണം.

100 ദശലക്ഷം ഇന്തോനീഷ്യന്‍ റുപ്പിയയ്ക്ക് താഴെയായിരിക്കും വില. ഇപ്പോഴത്തെ ഇന്ത്യന്‍ രൂപയുടെ നിലവാരത്തില്‍ ഇത് ആറ് ലക്ഷത്തിന് താഴെയാണെന്നു കാണാം. പൂര്‍ണമായും ഇന്തോനീഷ്യയില്‍ വികസിപ്പിച്ച പുതിയ കാറിന്റെ നിര്‍മാണവും ഇത്തരത്തില്‍ തന്നെയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ സെപ്തംബര്‍ 17ന് മാത്രമേ പുറത്തെത്തൂ എന്നാണ് മനസ്സിലാക്കാനാവുന്നത്. ഡാറ്റ്‌സന്‍ വാഹനങ്ങളുടെ നിര്‍മാണവും ടെസ്റ്റുമെല്ലാം വളരെ രഹസ്യമാക്കി വെക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധ വെക്കുന്നുണ്ട്. പുതിയ കാര്‍ ഹാച്ച്ബാക്കാണോ സെഡാനാണോ എന്ന കാര്യത്തിലൊന്നും ഒരു വിവരവും ലഭ്യമല്ല.

ചെറുകാറുകള്‍ക്ക് ലോക വിപണിയില്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് മുതലെടുക്കുന്നതിനായി നിസ്സാന്‍ പുനരവതിപ്പിച്ച ബ്രാന്‍ഡാണ് ഡാറ്റ്‌സന്‍. ഇന്ത്യന്‍ വിപണിയിലാണ് ഈ ബ്രാന്‍ഡിന്റെ ആഗോള അവതരണം നടന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ വിപണികളിലൊന്നും ഏറ്റവുമധികം ചെറുകാറുകള്‍ ഉപയോഗിക്കുന്ന വിപണികളിലൊന്നുമാണ് ഇന്ത്യ.

ഡാറ്റ്സന്‍ ഗോ ചിത്രങ്ങള്‍

More from DriveSpark

Article Published On: Friday, September 6, 2013, 14:16 [IST]
English summary
Datsun will be launched an all-new car in Indonesian market on 17th September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X