ഇക്കോസ്പോര്‍ട് ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു

നീണ്ട കാത്തിരിപ്പിന് അവസാനമായി. ഫോഡ് ഇക്കോസ്പോര്‍ട് ലോഞ്ച് തിയ്യതി പ്രഖ്യാപിക്കപ്പെട്ടു. ജൂണ്‍ 26നാണ് വിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിനും പേറി ഇക്കോസ്പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക.

വളരെ നാളായി ഇക്കോസ്പോര്‍ട് ലോഞ്ച് സംബന്ധിച്ച ഊഹാപോഹങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു ഇന്ത്യന്‍ ഓട്ടോ ഉലകം. പല തിയ്യതികള്‍ മാറിമാറി ഊഹിച്ചു നോക്കിയെങ്കിലും ഫോഡ് അതിലൊന്നിലും വീണില്ല. ഏറ്റവുമൊടുവില്‍ ഊഹിക്കപ്പെട്ടിരുന്ന ലോഞ്ച് തിയ്യതി ജൂണ്‍ 11 ആയിരുന്നു. അതും പാളി.

ഓട്ടോമോട്ടീവ് പത്രക്കാരുടെ അവിഞ്ഞ ഊഹിക്കല്‍ വേലകളെ പരിഹസിച്ചുകൊണ്ട് ഫോഡ് തങ്ങളുടെ സ്വന്തം ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഇക്കോസ്പോര്‍ട് ബുക്കിംഗ് തുടങ്ങിയത്.

അതെസമയം വാഹനത്തിന്‍റെ വിലനിലവാരം സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 50,000 രൂപ അടച്ചാല്‍ ഇന്ത്യയിലെ ഏത് ഡീലര്‍ഷിപ്പിലും വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ഫോഡ് ഇക്കോസ്പോര്‍ട് സംബന്ധിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ഞങ്ങള്‍ നേരത്തെ പുറത്തുകൊണ്ടു വന്നിരുന്നു. അവ ഇവിടെ വായിക്കാം.

വിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിന്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാകില്ല എന്നതാണ് ഇതിനിടെ പുറത്തുവന്ന പ്രധാന സംഗതികളിലൊന്ന്. ഉയര്‍ന്ന വേരിയന്‍റിലാണ് ഈ ഉയര്‍ന്ന പ്രകടനശേഷിയുള്ള 1 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, June 20, 2013, 12:52 [IST]
English summary
The most awaited launch in Indian market, of Ford Ecosport, will happen on June 25th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X