2014 ഹ്യൂണ്ടായ് ഐ10 ഡീസല്‍ എന്‍ജിന്‍ ഇന്ത്യയില്‍ നിര്‍മിക്കും

ഹ്യൂണ്ടായിയുടെ ഡീസല്‍ എന്‍ജിന്‍ പദ്ധതികള്‍ നേരത്തെ തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍, കമ്പനിയുടെ ഡീസല്‍ പരിപാടികള്‍ കൂടുതല്‍ ഗൗരവമാര്‍ജിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിച്ചെടുക്കുന്നതിനായി ഒരു പ്ലാന്റ് സ്ഥാപിക്കാനാണ് ഹ്യൂണ്ടായ് നീക്കം നടത്തുന്നത്. ഇത് എത്രയും പെട്ടെന്നു തന്നെ നടക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഡീസല്‍ എന്‍ജിന്‍ 2014 ഹ്യൂണ്ടായ് ഐ10ല്‍ ഘടിപ്പിക്കാന്‍ കഴിയുന്ന അത്രയും വേഗതയില്‍.

ഹ്യൂണ്ടായ് ഐ10ന്റെ 2014 മോഡലിലും ഇനി വരാനിരിക്കുന്ന ഒരു ചെറു എസ്‌യുവിയിലും ഇന്ത്യയില്‍ നിര്‍മിച്ച ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കും.

നിലവില്‍ ചെന്നൈയില്‍ പെട്രോള്‍ എന്‍ജിനുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ഒരു പ്ലാന്‍രുണ്ട്. ഇവിടെ നിന്ന് വര്‍ഷത്തില്‍ 6.5 ലക്ഷം എന്‍ജിനുകള്‍ പുറത്തിറങ്ങുന്നുണ്ട്. പുതിയ ഡീസല്‍ എന്‍ജിന്‍ പ്ലാന്റില്‍ നിന്ന് 3 ലക്ഷം എന്‍ജിനുകള്‍ വര്‍ഷത്തില്‍ പുറത്തിറങ്ങും.

ഡീസല്‍ കാറുകള്‍ക്ക് വിപണി താല്‍പര്യം ഏറിയതോടെയാണ് ഹ്യൂണ്ടായ് പ്ലാന്റ് സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. കമ്പനിയുടെ മൊത്തം വില്‍പനയുടെ 25 ശതമാനം ഡീസല്‍ മോഡലുകളാണ്. ഇത് ഇനിയും കൂടാനുള്ള സാധ്യതയും കാണുന്നുണ്ട്. ഡീസല്‍ എന്‍ജിനുകള്‍ക്കായി പുറത്തുനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുകയാണ് ഹ്യൂണ്ടായ് ഇപ്പോള്‍. ഇത് വാഹനങ്ങളുടെ വിലയില്‍ സ്വാഭാവികമായ വര്‍ധന വരുത്തുന്നുണ്ട്. ഡീസല്‍ എന്‍ജിനുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നതോടെ വിലയില്‍ മികച്ച മത്സരക്ഷമത കൊണ്ടുവരാന്‍ കമ്പനിക്ക് കഴിയും.

2014 Hyundai i10

മാരുതി സുസൂക്കിക്കും ഡീസല്‍ എന്‍ജിന്‍ നിര്‍മാണത്തിനുള്ള പരിപാടികളുണ്ട്. ഗുജറാത്തില്‍ പുതുതായി നിര്‍മിക്കുന്ന പ്രാന്‍രിനോടൊപ്പം ഡീസല്‍ എന്‍ജിന്‍ പ്ലാന്റും നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2014 ഹ്യൂണ്ടായ് ഐ10 ചിത്രങ്ങള്‍ ഇവിടെ കാണാം

More from DriveSpark

Article Published On: Monday, July 8, 2013, 13:24 [IST]
English summary
Hyundai will open a diesel engine plant in India soon. As per the new reports it will bring out diesel engines for an upcoming compact suv and the 2014 Hyundai i10.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X