ലംബോര്‍ഗിനി ട്രാക്ടര്‍ അവതരിച്ചു
ലംബോര്‍ഗിനിയുടെ ട്രാക്ക് കാറുകളാണ് ട്രാക്ടറുകളെക്കാള്‍ നമുക്ക് പരിചയം. ഈ കമ്പനി തുടങ്ങുന്നത് ഒരു ട്രാക്ടര്‍ നിര്‍മാതാവായിട്ടാണെന്ന് എത്രപേര്‍ക്കറിയാം? സ്പോര്‍ട്സ് കാര്‍ ഭ്രാന്തനായ ലംബോര്‍ഗിനി ഉടമ ഫെറുക്സിയോ തന്‍റെ ഫെരാരി കാറിന്‍റെ ക്ലച്ച് തകരാര്‍ പരിഹരിക്കാന്‍ പോയ കഥ നമ്മള്‍ നേരത്തെ പറഞ്ഞതാണ്. ട്രാക്ക് കാറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും ട്രാക്ടര്‍ നിര്‍മാണം ലംബോര്‍ഗിനി നിറുത്തിയില്ല.
ലംബോര്‍ഗിനി ട്രാക്ടര്‍ ഡിവിഷനില്‍ നിന്ന് പുതിയ ഒരു വാഹനം പുറത്തു വന്നതാണ് വാര്‍ത്ത. 2013 ലംബോര്‍ഗിന നിട്രോ എന്ന കിടിലന്‍ വണ്ടി ഡിസൈന്‍ ചെയ്തത് ലംബോര്‍ഗിനിയുടെ വിഖ്യാത ഡിസൈനര്‍ ജ്യോര്‍ജെറ്റോ ജ്യൂജിയാറോ ആണ്. ഇദ്ദേഹമാണ് 1995ല്‍ ലംബോര്‍ഗിനി കാല സ്പോര്‍ട്സ് കാര്‍ കണ്‍സെപ്റ്റ് ഡിസൈന്‍ ചെയ്തത് എന്നുമറിയുക.
ലംബോര്‍ഗിനി ട്രാക്ടര്‍ ചിത്രങ്ങള്‍ താഴെ കാണാം.

ലംബോര്‍ഗിനി ട്രാക്ടര്‍

ലംബോര്‍ഗിനി ട്രാക്ടര്‍

ലംബോര്‍ഗിനി ട്രാക്ടര്‍

ലംബോര്‍ഗിനി ട്രാക്ടര്‍

ലംബോര്‍ഗിനി ട്രാക്ടര്‍

ലംബോര്‍ഗിനി ട്രാക്ടര്‍



Click it and Unblock the Notifications








