മഹീന്ദ്ര ക്വണ്‍ടോയ്ക്ക് 25.89 കിമി മൈലേജ്!!

ബങ്കളുരുവില്‍ മഹീന്ദ്ര സംഘടിപ്പിച്ച വീക്കെന്‍ഡ് മൈലേജ് റാലിയില്‍ ക്വോണ്‍ടോ കോംപാക്ട് യൂട്ടിലിറ്റിയുടെ തകര്‍പ്പന്‍ പ്രകടനം. ലിറ്ററിന് 25.89 കിലോമീറ്റര്‍ മൈലേജാണ് റാലിയില്‍ വെച്ച് തെളിയിക്കപ്പെട്ടത്. എആര്‍എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം 17.21 കിലോമീറ്റര്‍ മാത്രമാണ് വാഹനത്തിന്റെ മൈലേജ്. നിരത്തുകളില്‍ ഏതാണ്ട് 15 കിലോമീറ്റര്‍ മൈലേജ് വാഹനം നല്‍കും.

മൈലേജ് റാലിയുടെ രണ്ടാം എഡിഷനാണ്, 'ബൂസ്റ്റ് യുവര്‍ ഫ്യുവല്‍' എന്ന പേരില്‍ ഒക്ടോബര്‍ 11ന് നടന്നത്. 30 ക്വോണ്‍ടോ ഉടമകള്‍ റാലിയില്‍ പങ്കെടുത്തു.

60 കിലോമീറ്റര്‍ ദൂരമാണ് വാഹനങ്ങല്‍ താണ്ടിയത്. ഇവയില്‍ ഒന്നാമതെത്തിയ ചെയ്ത പാര്‍ത്ഥിപന്‍ എന്നയാള്‍ 25.89 കിലോമീറ്റര്‍ മൈലേജ് കണ്ടെത്തി. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മുഹമ്മദ് അന്‍സാര്‍ ലിറ്ററിന് 24.16 കിലോമീറ്റര്‍ മൈലേജാണ് പിടിച്ചത്. മൂന്നാം സ്ഥാനക്കാരനായ സുന്ദര്‍ 24.06 കിലോമീറ്റര്‍ മൈലേജ് പിടിച്ചു.

ഇന്ത്യയുടെ ഒന്നാംനിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്നുള്ള ആദ്യത്തെ ചെറു യൂട്ടിലിറ്റി വാഹനമാണ് ക്വണ്‍ടോ. 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 100 പിഎസ് കരുത്തും 240 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

180 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. മഹീന്ദ്രയുടെ ഇന്ധനക്ഷമതാ സാങ്കേതികതയായ മൈക്രോ ഹൈബ്രിഡ് സന്നാഹത്തോടെയാണ് വാഹനം വരുന്നത്.

മഹീന്ദ്ര ക്വണ്‍ടോ റിവ്യൂ വായിക്കാം

More from DriveSpark

Article Published On: Friday, October 11, 2013, 18:13 [IST]
English summary
The second edition of ‘Boost your fuel - Quanto Weekend Mileage Rallies' took place on October 11, 2013 in Bangalore in which 30 Quanto owners took part
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X